/indian-express-malayalam/media/media_files/2024/12/13/PllQLdxuP0w1UoDClOZ1.jpg)
ചർമ്മത്തിലെ അമിതമായ എണ്ണ മയം കുറയ്ക്കാൻ ഇവ ഉപയോഗിച്ചു നോക്കൂ (ചിത്രം: ഫ്രീപിക്)
സെബാക്കസ് ഗ്രന്ഥിയിൽ നിന്നും അമിതമായി സെബം ഉത്പാദിപ്പിക്കപ്പെടുന്നതിനെ തുടർന്നാണ് ചർമ്മം എണ്ണ മയമുള്ളതായി തീരുന്നത്. നനവുള്ളതും ഒട്ടിപിടിക്കുന്നതുമായ ചർമ്മാവസ്ഥയിലേയ്ക്ക് ഇത് നയിക്കുന്നു.
പൊടിയും അഴുക്കും തുടങ്ങി അന്തരീക്ഷത്തിലെ മലിനീകരണങ്ങളും എണ്ണ മയമുള്ള ചർമ്മം ആഗിരണം ചെയ്യും. ഹോർമോൺ വ്യതിയാനങ്ങൾ, ജനിതകം, സമ്മർദ്ദം, മോശമായ ചർമ്മ പരിചരണം, ഇവയൊക്കെ സെബത്തിൻ്റെ ഉത്പാദനത്തെ ബാധിച്ചേക്കും. ഇത് മുഖക്കുരു, അടഞ്ഞ ചർമ്മ സുഷിരങ്ങൾ, മങ്ങിയ നിറം എന്നിവയിലേയ്ക്കു നയിക്കും. കടയിൽ കിട്ടുന്ന ഫാൻസി കെമിക്കൽ ഉത്പന്നങ്ങൾക്ക് താത്ക്കാലികമായി ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചേക്കും. എന്നാൽ അതിൻ്റെ പാർശ്വഫലങ്ങൾ ചർമ്മാരോഗ്യത്തെ ബാധിച്ചേക്കും.
അടുക്കളയിൽ തന്നെ ചർമ്മ പരിചരണ ഉത്പന്നങ്ങൾ ഉണ്ട്. അവ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മതിയാകും. അത് എന്തൊക്കെ എന്ന് അറിയാം.
നാരങ്ങാ നീര്
ചർമ്മത്തിൻ്റെ പിഎച്ച് ബാലൻസ് നിലനിർത്തുക എന്നത് അത്യന്താപേക്ഷിതമാണ്. ഇത് അമിതമായി എണ്ണ മയമുണ്ടാകുന്നത് തടയും. നാരങ്ങ നാച്വറൽ ബ്ലീച്ചിങ് ഏജൻ്റാണ്. പിഎച്ച് ബാലൻസ് നിലനിർത്തുന്നതു കൂടാതെ മുഖക്കുരു, കറുത്തപാടുകൾ, ചുളിവുകൾ എന്നിവ തടുക്കുന്നതിനും നാരങ്ങയുടെ നീര് ഗുണകരമാണ്. ഇത് നേരിട്ട് ചർമ്മത്തിൽ പുരട്ടാൻ പാടില്ല. വെള്ളം, തേൻ, തൈര് ഇവയിൽ കലർത്തി ഉപയോഗിക്കുന്നതാണ് ഉചിതം.
കറ്റാർവാഴ
ചർമ്മത്തിലെ അമിതമായ എണ്ണ മയം, വീക്കം എന്നിവ കുറയക്കുന്നതിന് ഏറെ ഫലപ്രദമാണ് കറ്റാർവാഴ. ഇതിൽ അടങ്ങിയിരിക്കുന്ന സാലിസിലിക് ആസിഡ് ചർമ്മ സുഷിരങ്ങളിലെ തടസ്സം നീക്കം ചെയ്യുന്നതിന് സഹായിക്കും. കറ്റാർവാഴയുടെ ജെൽ നേരിട്ടോ ഫെയ്സ് പാക്ക് തയ്യാറാക്കിയോ ഉപയോഗിക്കാവുന്നതാണ്.
മുൾട്ടാനി മിട്ടി
ചർമ്മ സുഷിരങ്ങളിലെ തടസ്സം നീക്കം ചെയ്ത് മുഖക്കുരു തടഞ്ഞു നിർത്താൻ മുൾട്ടാനി മിട്ടി ഗുണകരമാണ്. വീക്കം കുറയ്ക്കും എന്നതു മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ ചർമ്മത്തെ പോഷിപ്പിച്ച് അമിതമായ എണ്ണ മയം കുറയ്ക്കുന്നു.
/indian-express-malayalam/media/media_files/2024/12/13/U27BPhRAxGwNyEdlpJWU.jpg)
വെള്ളരി
കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകൾ അകറ്റുന്നതിനും വരൾച്ച തടയുന്നതിനും വെള്ളരി വ്യാപകമായി ഉപയോഗിക്കാറുണ്ട്. ധാരാളം ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ ഇതിനുണ്ട് വെള്ളരിയുടെ ആസ്ട്രിജൻ സവിശേഷത അമിതമായ സെബം ഉത്പാദനം കുറയ്ക്കുന്നു. വെള്ളരി നീരിലേയ്ക്ക് നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിച്ച് മുഖത്ത് പുരട്ടി നോക്കൂ.
തക്കാളി
പ്രകൃതി ദത്തമായ ആൻ്റി സെപ്റ്റിക്കാണ് തക്കാളി. ഇതിൻ്റെ ആസ്ട്രിജിൻ സവിശേഷത പിഎച്ച് ബാലൻസ് നിലനിർത്തുന്നതു കൂടാതെ ലൈക്കോപിൻ എന്ന ആൻ്റി ഓക്സിഡൻ്റ് വീക്കം കുറച്ച് ചർമ്മത്തിന് ഉന്മേഷം നൽകുന്നു. നന്നായി പഴുത്ത തക്കാളി ഉടച്ചെടുക്കാം. ഇതൊരു ഫെയ്സ്മാസ്ക്കായി ഉപയോഗിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us