scorecardresearch

ചൂടത്ത് ശരീരദുർഗന്ധം അലട്ടുന്നുണ്ടോ? ഇവ ഉപയോഗിച്ചു നോക്കൂ

ഈ ചൂടത്ത് അമിതമായി വിയർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ വിയർപ്പ് മൂലമുള്ള ദുർഗന്ധം പലപ്പോഴും വില്ലനാകാറുണ്ട്. അതിന് പരിഹാരം വീട്ടിലുണ്ട്.

ഈ ചൂടത്ത് അമിതമായി വിയർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ വിയർപ്പ് മൂലമുള്ള ദുർഗന്ധം പലപ്പോഴും വില്ലനാകാറുണ്ട്. അതിന് പരിഹാരം വീട്ടിലുണ്ട്.

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tips To Remove underarm Odour

ശരീരത്തിലെ ദുർഗന്ധം ഇനി വളരെ എളുപ്പം കുറയ്ക്കാം | ചിത്രം: ഫ്രീപിക്

വേനൽ ചൂട് കനത്തു തുടങ്ങിയിരിക്കുന്നു. ചൂടും വെയിലും ശരീരത്തെ വല്ലാതെ തളർത്തുന്നുണ്ടാകും. ചൂട് കനക്കുമ്പോൾ ശരീരം അമിതമായി വിയർക്കുന്നതും സ്വാഭാവികമാണ്. മനുഷ്യ സഹജമായ ഒന്നാണ് ശരീര ദുർഗന്ധം.

Advertisment

ശരീരത്തിൻ്റെ താപനില നിയന്ത്രിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്ന സ്വഭാവിക പ്രക്രിയയാണ് വിയർക്കൽ. എന്നാൽ ചിലപ്പോൾ വിയർപ്പിനൊപ്പം ദുർഗന്ധവും വമിക്കുന്നതോടെയാണ് പലർക്കും ഇതൊരു തലവേദനയായി മാറുന്നത്. എന്തുകൊണ്ടാണ് ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത്? ഇതിനെ നിയന്ത്രിക്കാൻ സാധിക്കുമോ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾ നമ്മെ ആകുലരാക്കാറുണ്ട്?.

ധാരാളം വെള്ളം കുടിക്കുന്നത് ശരീരം തണുപ്പിക്കാനും വിയർക്കുന്നത് കുറയ്ക്കാനും സഹായിക്കും. ഒപ്പം ശരീര ദുർഗന്ധത്തിന് ആശ്വാസമായേക്കാവുന്ന ചില നുറുങ്ങു വിദ്യകളും അറിഞ്ഞിരിക്കാം. 

വേപ്പില

വേപ്പില നന്നായി അരച്ചെടുക്കാം. ദുർഗന്ധം വമിക്കുന്ന ഇടങ്ങളിൽ ആ മിശ്രിതം പുരട്ടാം. ഉണങ്ങിയതിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

നാരങ്ങാനീര്

Advertisment

കുളിക്കുന്ന വെള്ളത്തിൽ നാരങ്ങാ നീരും റോസ് വാട്ടറും ചേർത്ത് ഉപയോഗിക്കുന്നത് ശരീരത്തിലെയും തലമുടിയിലെയും ദുർഗന്ധം അകറ്റുന്നതിന് സഹായിച്ചേക്കും.

Tips To Reduce Body Odour And Stay Fresh
ശരീരത്തിൻ്റെ താപനില നിയന്ത്രിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്ന സ്വഭാവിക പ്രക്രിയയാണ് വിയർക്കൽ | ചിത്രം: ഫ്രീപിക്

ബേക്കിങ് സോഡ

ബേക്കിങ് സോഡ അൽപ്പം വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. അമിതമായി വിയർക്കുന്ന ശരീരഭാഗങ്ങളിൽ ഇത് പുരട്ടുക. അൽപ്പ സമയത്തിനു ശേഷം കഴുകി കളയാം. 

ആപ്പിൾ സിഡാർ വിനാഗിരി

രണ്ട് ടേബിൾസ്പൂൺ​ ആപ്പിൾ സിഡാർ വിനാഗിരിയിലേക്ക് രണ്ട് ടേബിൾസ്പൂൺ വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. അത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്ക് മാറ്റാം. കുളിച്ചതിനു ശേഷം ആവശ്യാനുസരണം ഉപയോഗിക്കാം. ഉണങ്ങിയതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ദിവസവും ഇങ്ങനെ ചെയ്യുന്നതാണ് ഉചിതം. 

റോസ്‌‌‌‌‌‌‌‌‌വാട്ടർ

കുളക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ അൽപ്പം റോസ് വാട്ടർ ചേർത്തിളക്കി യോജിപ്പിക്കാം. അമിതമായി വിയർപ്പുണ്ടാകുന്ന ഭാഗങ്ങളിൽ റോസ് വാട്ടർ പഞ്ഞിഉപയോഗിച്ച് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: