/indian-express-malayalam/media/media_files/2025/07/18/tips-to-prevent-neck-pigmentation-fi-2025-07-18-11-05-23.jpg)
കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ നുറുങ്ങു വിദ്യകൾ | ചിത്രം: ഫ്രീപിക്
ഹോർമോൺ വ്യതിയാനം ആണ് കാരണമെങ്കിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത് ഒരു പരിധി വരെ സഹായിച്ചേക്കാം. ഫ്രിക്ഷണൽ മെലനോസിസ് എന്ന അവസ്ഥ, അതായത് ചർമ്മം തമ്മിലോ അല്ലെങ്കിൽ ഉപയോഗിക്കുന്ന വസ്ത്രവും ചർമ്മവും തമ്മിലോ ഉരസുന്നതിലൂടെ ഉണ്ടാകുന്ന കഴുത്തിലെ കറുപ്പ്. വസ്ത്രധാരണത്തിൽ അൽപ്പം ശ്രദ്ധ പുലർത്തുന്നത് അത്തരം സാഹചര്യങ്ങളിൽ ഗുണം ചെയ്യും.
Also Read: ഒറ്റ ഉപയോഗത്തിൽ ടാൻ മുഴുവൻ പമ്പ കടക്കും, മഞ്ഞൾപ്പൊടി ഇങ്ങനെ ചെയ്തു പുരട്ടൂ
കടകളിൽ നിന്നും മറ്റും വിലയേറിയ സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങി പരീക്ഷിക്കുന്നത് പലപ്പോഴം മാരകമായ പാർശ്വഫലങ്ങളിലേക്ക് വഴിവെയ്ക്കാറുണ്ട്. വീട്ടിൽ ലഭ്യമായ പ്രകൃതി ദത്ത വസ്തുക്കൾ ചേർത്ത് നോക്കൂ. കറ്റാർവാഴയും, മഞ്ഞൾപ്പൊടിയുമൊക്കെ ചർമ്മത്തിലെ പാടുകളും കരിവാളിപ്പും അകറ്റാൻ കാലാകാലങ്ങളായി ഉപയോഗിക്കുന്നവയാണ്.
Also Read: വാക്സ് ഉപയോഗിച്ചും ഷേവ് ചെയ്തും സമയം കളയേണ്ട, ഇനി മുഖത്തെ രോമ വളർച്ച തടയാൻ ഈ ഒരു പൊടി മതി
/filters:format(webp)/indian-express-malayalam/media/media_files/2025/07/18/tips-to-prevent-neck-pigmentation-1-2025-07-18-11-09-46.jpg)
നാരങ്ങയും ഒലിവ് ഓയിലും
നാരങ്ങാനീരും ഒലിവ് ഓയിലും തുല്യ അളവിൽ യോജിപ്പിച്ച് കഴുത്തിൽ പുരട്ടാം. ഇത് കഴുത്തിലെ കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി കഴുത്തിൽ പുരട്ടാം. ഇത് മൃതകോശങ്ങളെ നീക്കം ചെയ്യാനും നിറം വർധിപ്പിക്കാനും സഹായിക്കും.
Also Read: സൺടാൻ അകറ്റാൻ അടുക്കളയിലുണ്ട് പൊടിക്കൈ
തൈര്
അൽപം പുളിയുള്ള തൈര് കഴുത്തിൽ പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം.ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
കറ്റാർ വാഴ
കറ്റാർവാഴ ജെൽ പ്രത്യേകമെടുത്ത് കഴുത്തിനു ചുറ്റും പുരട്ടാം. കുളിക്കുന്നതിനു മുന്പ് ഇങ്ങനെ ചെയ്യുന്നതാണ് ഗുണകരം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പിഗ്മെന്റേഷൻ കുറയ്ക്കാൻ വാളൻപുളി, പിന്നിലെ രഹസ്യം ഇതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.