scorecardresearch

ഒറ്റ ഉപയോഗത്തിൽ ടാൻ മുഴുവൻ പമ്പ കടക്കും, മഞ്ഞൾപ്പൊടി ഇങ്ങനെ ചെയ്തു പുരട്ടൂ

ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി ഇനി ഇങ്ങനെ ഉപയോഗിച്ചു നോക്കൂ, ഇൻസ്റ്റൻ്റ് ഗ്ലോ സ്വന്തമാക്കാം

ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി ഇനി ഇങ്ങനെ ഉപയോഗിച്ചു നോക്കൂ, ഇൻസ്റ്റൻ്റ് ഗ്ലോ സ്വന്തമാക്കാം

author-image
Lifestyle Desk
New Update
Tips To Get Instant Glowing Skin With Turmeric FI

ടാനും പാടുകളും അകറ്റാൻ മഞ്ഞൾപ്പൊടി ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

മഞ്ഞൾപ്പൊടി കൊണ്ടുള്ള ഫെയ്സ്മാസ്ക്കുകൾ ഏറെ ശ്രദ്ധേയമാണ്. കാലങ്ങളായി മഞ്ഞൾപ്പൊടി ചർമ്മ സംരക്ഷണത്തിനായി ഉപയോഗത്തിലുണ്ട്. ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ബാക്ടീരിയൽ സവിശേഷതകൾ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ മുഖക്കുരു അതിൻ്റെ പാടുകൾ എന്നി അതിവേഗം പമ്പ കടക്കും. ബോളിവുഡ് നായിക അവനീത് കൗർ അടുത്തിടെ ഒരു അഭിമുഖത്തിൽ ചർമ്മ സംരക്ഷണത്തിന് താൻ മഞ്ഞൾപ്പൊടി എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ഒറ്റ ഉപയോഗത്തിൽ ഇൻസ്റ്റൻ്റായി ഒരു ഗ്ലോ നേടാൻ​ ഇത് ട്രൈ ചെയ്യൂ.

Advertisment

Also Read: ദിവസവും രാവിലെ ഈ വെള്ളം കുടിക്കൂ, യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാം

ചേരുവകൾ

  • മഞ്ഞൾപ്പൊടി
  • തേൻ
  • നാരങ്ങ
  • തൈര്

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ഒരു സ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു വറുക്കാം. മഞ്ഞൾപ്പൊടിയുടെ നിറം മാറി കഴിയുമ്പോൾ അടുപ്പണയ്ക്കാം. ഇത് തണുത്തതിനു ശേഷം മറ്റൊരു ബൗളിലേയ്ക്കു മാറ്റാം. ഇതിലേയ്ക്ക് കുറച്ച് തേൻ, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞത് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. അര സ്പൂൺ കട്ടത്തൈര് കൂടി ചേർത്ത് യോജിപ്പിച്ചെടുക്കാം. 

Also Read: കടയിൽ നിന്നും വാങ്ങേണ്ട, ഫെയ്സ് വാഷ് ഇനി വീട്ടിൽ തയ്യാറാക്കാം ഇവ കൈയ്യിലുണ്ടെങ്കിൽ

Advertisment

ഉപയോഗിക്കേണ്ട വിധം

കുളിക്കുന്നതിനു മുമ്പായി തയ്യാറാക്കിയ മിശ്രിതം അമിതമായി ടാൻ ഉള്ള ഇടങ്ങളിൽ പുരട്ടി 5മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത്​ ഉപയോഗിക്കാം. 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പാച്ച് ടെസ്റ്റ് ചെയ്ത് യാതൊരു അലർജിയും ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം ഇത് സ്ഥിരമായി ഉപയോഗിക്കാം. ഇത്തരം ഉത്പന്നങ്ങളുടെ ഫലം തികച്ചും വ്യക്തഗതമായിരിക്കും. എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക് നിങ്ങളുടെ ഡെർമറ്റോളജിസ്റ്റുമായി ബന്ധപ്പെടുക. 

Also Read: ഒരു ടേബിൾസ്പൂൺ പാലിലേയ്ക്ക് ഈ ജെൽ ചേർത്ത് ദിവസവും പുരട്ടൂ, ഇനി എന്നും ചർമ്മം തിളക്കമുള്ളതായിരിക്കും

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മുഖത്തിന് മനോഹരമായ നിറം കിട്ടും; കടലമാവിൽ ഇത് ചേർത്ത് പുരട്ടൂ

Beauty Tips Skin Care skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: