/indian-express-malayalam/media/media_files/2025/07/17/imli-face-mask-to-reduce-pigmentation-fi-1-2025-07-17-12-52-43.jpg)
ചർമ്മ പരിചരണത്തിന് വാളൻപുളി ഉപയോഗിക്കാമോ? | ചിത്രം ഫ്രീപിക്
മുടിയുടെയും ചർമ്മത്തിന്റെയും വിവിധ പ്രശ്നങ്ങൾക്കുള്ള വീട്ടുവൈദ്യങ്ങളുടെ ഭാഗമാണ് അടുക്കളയിലെ പല ചേരുവകളും. അതിൽ തന്നെ പിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കും എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡായ ഒന്നാണ് പുളി കൊണ്ടുള്ള ഫെയ്സ് മാസ്ക്. ഫെയ്സ് യോഗ വിദഗ്ധയായ മാനസി ഗുലാതി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച് ആ ഫെയ്സ് മാസ്ക് ഇതാണ്:
- 30 മിനിറ്റ് പുളി വെള്ളത്തിൽ കുതിർക്കാം.
- അത് കൈ ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം.
- ബാക്കി വന്ന വെള്ളം ടോണറായി ഉപയോഗിക്കാം.
Also Read: യുവത്വം തുളുമ്പുന്ന ചർമ്മം നേടാൻ ചെമ്പരത്തിപ്പൂവും, ഇത് ട്രൈ ചെയ്യൂ
ഇത് ഫലപ്രദമാണോ?
പുളിയാണ് ഇതിൻ്റെ രുചി അതിനാൽ ഇത് നേരിട്ട് മുഖത്ത് പുരട്ടുന്നത് നന്നായിരിക്കില്ല എന്നാണ് ഡെർമറ്റോ-സർജനായ ഡോ. റിങ്കി കപൂർ പറയുന്നത്. നിങ്ങളുടെ മുഖത്തെ ചർമ്മം വളരെ നേർത്തതും കട്ടികുറഞ്ഞതുമാണ് അതിനാൽ വളരെ ശ്രദ്ധയോടെ വേണം എന്തും പുരട്ടാൻ. പുളി മുഖത്ത് പുരട്ടുന്നതു കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് ശാസ്ത്രീയമായ യാതൊരു തെളിവുമില്ല. കൂടാതെ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും റിങ്കി പറയുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/07/17/imli-face-mask-to-reduce-pigmentation-1-2025-07-17-13-00-45.jpg)
Also Read: കടയിൽ നിന്നും വാങ്ങേണ്ട, ഫെയ്സ് വാഷ് ഇനി വീട്ടിൽ തയ്യാറാക്കാം ഇവ കൈയ്യിലുണ്ടെങ്കിൽ
പുളി കൊണ്ടുള്ള ഈ മാസ്ക് ഇടയ്ക്കിടെ മുഖത്ത് പുരട്ടുന്നത് ചർമ്മത്തെ പ്രകോപിപ്പിക്കും. കൂടാതെ ചൊറിച്ചിൽ, വരൾച്ച, തുടങ്ങിയ പാർശ്വഫലങ്ങളും അനുഭവപ്പെടാം. സ്ഥിരമായി പുളി കൊണ്ടുള്ള ഫെയ്സ് മാസ്ക് ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിലെ സ്വാഭാവിക എണ്ണ പുറന്തള്ളപ്പെടും. ഇത് മുഖം കൂടുതൽ വരണ്ടു പോകുന്നതിനു കാരണമാകും. കൂടാതെ അമിതമായി മുഖക്കുരു ഉണ്ടാകുന്നതിലേയ്ക്ക് ഇത് നയിക്കും.
Also Read: മുഖത്തിന് മനോഹരമായ നിറം കിട്ടും; കടലമാവിൽ ഇത് ചേർത്ത് പുരട്ടൂ
"എല്ലായിപ്പോഴും ഫെയ്സ് മാസ്കുകൾ, സെറം, ലോഷനുകൾ അല്ലെങ്കിൽ സൺസ്ക്രീനുകൾ പോലുള്ള പുതിയ ഉൽപന്നങ്ങളുടെ പാച്ച് ടെസ്റ്റ് ചെയ്തു നോക്കാം. ഗുരുതരമായ അലർജി ഉണ്ടായാൽ ഉടൻ ഉപയോഗിക്കുന്നത് നിർത്തുക. പുളി ഫെയ്സ് മാസ്ക് ഉപയോഗിക്കുന്നതിന്റെ അനന്തരഫലങ്ങളും സാധ്യതയുള്ള ഗുണങ്ങളും അറിയാൻ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക. ഓൺലൈനിൽ കാണുന്നതെല്ലാം അന്ധമായി പിന്തുടരുകയോ വിശ്വസിക്കുകയോ ചെയ്യരുത്" എന്ന് ഡോ. റിങ്കി കപൂർ പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒറ്റ ഉപയോഗത്തിൽ ടാൻ മുഴുവൻ പമ്പ കടക്കും, മഞ്ഞൾപ്പൊടി ഇങ്ങനെ ചെയ്തു പുരട്ടൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.