scorecardresearch

വേനൽച്ചൂടിൽ മുടി കൊഴിച്ചിൽ വില്ലനാകുന്നുണ്ടോ? നേരിടാൻ ഇതാ ടിപ്സ്

വേനൽക്കാലത്ത് തലമുടി പരിചരണത്തിൽ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് കൂടുതൽ അറിയാം

വേനൽക്കാലത്ത് തലമുടി പരിചരണത്തിൽ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് കൂടുതൽ അറിയാം

author-image
Lifestyle Desk
New Update
Tips To Prevent Hair Fall During Summer

മുടി കൊഴിച്ചിൽ തടയാൻ വിദ്യകൾ | ചിത്രം: ഫ്രീപിക്

കഠിനമായ വേനൽ ചൂടിൽ വലയുകയാണ് ഏവരും. ചൂടും പൊടിയും മൂലം പുറത്തിറങ്ങാൻ തന്നെ ഏറെ ബുദ്ധിമുട്ടുന്നുണ്ടാകുമെല്ലോ? ചൂട് കനക്കുന്നതോടെ നിരവധി ആരോഗ്യ ചർമ്മ പ്രശ്നങ്ങളും നേരിടേണ്ടി വരും. ഇതിൽ ചർമ്മപ്രശ്നങ്ങളാണ് കൂടുതൽ ആളുകളും നേരിടേണ്ടി വരുന്നത്. മുഖക്കുരു, മുടികൊഴിച്ചിൽ, താരൻ എന്നിവയൊക്കെ സർവ്വസാധാരണമായി മാറുന്നു. ചർമ്മ സംരക്ഷണത്തിന് കൂടുതൽ സമയം കണ്ടെത്തുമ്പോൾ പലപ്പോഴും തലമുടിയുടെ കാര്യം മറന്നു പോകുന്നു. ശരിയായ ശ്രദ്ധ നൽകിയാൽ വേനലിൽ നിന്നും തലമുടിക്ക് രക്ഷ നൽകാൻ സാധിക്കും. 

Advertisment

മുടി കൊഴിച്ചിൽ, വരണ്ട ശിരോചർമ്മം, താരൻ, തുടങ്ങിയ പ്രശ്നങ്ങളെ നേരിടാൻ അറിഞ്ഞിരിക്കേണ്ടചില കാര്യങ്ങൾ പരിചയപ്പെടാം. 

തലമുടി കഴുകുന്നത്

പലരും ചൂടുവെള്ളമാണ് കുളിക്കാൻ ഉപയോഗിക്കാറുള്ളത്. പകരം തണുത്ത വെള്ളോ ആവശ്യമെങ്കിൽ ചെറുചൂടോടു കൂടിയ വെള്ളവും ഉപയോഗിച്ചാൽ മതിയാകും. പുറത്തു പോയി വന്നാൽ അൽപ സമയം വിശ്രമിച്ച് വിയർപ്പുണങ്ങുമ്പോൾ കുളിക്കുന്നതാണ് ഉചിതം. ചെമ്പരത്തി താളി പോലെയുള്ള പ്രകൃതിദത്തമായ ഷാമ്പൂ ഉപയോഗിച്ച് തലമുടി കഴുകുന്നത് നന്നായിരിക്കും. 

മുടി ചീകുന്നത്

വളരെ ശ്രദ്ധയോടെ വേണം മുടി ചീകാൻ. അതിനായി ഉപയോഗിക്കുന്ന ബ്രെഷ് വൃത്തിയായി സൂക്ഷിക്കാം. അധികം ബലം കൊടുക്കാതെ മൃദുവായി മുടി ചീകിയൊതുക്കുന്നത് കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. 

Advertisment
Hair fall
വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കാൻ മറക്കരുത് | ചിത്രം: ഫ്രീപിക്

തലമുറയ്ക്കാം

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിന് എന്നതുപോലെ മുടിയിഴകൾക്കും ദോഷകരമാണ്. കനത്ത വേനൽ ചൂടിൽ ഇത് മുടിയുടെ ബലക്ഷയത്തിനും കോശങ്ങളെ നശിപ്പിക്കുന്നതിനും കാരണമാകും. തലമുടിയിലും ശിരോചർമ്മത്തിലും നേരിട്ട് വെയിൽ ഏൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം. പുറത്തിറങ്ങുമ്പോൾ തല മറയ്ക്കാൻ ശ്രദ്ധിക്കാം. 

തലമുടി സ്റ്റൈൽ ചെയ്യാം കരുതലോടെ

ഇഷ്ടമുള്ള ഹെയർ സ്റ്റൈലിൽ റെഡിയാകുമ്പോൾ കാലാവസ്ഥ കൂടി പരിഗണനയ്ക്കെടുക്കുന്നത് നന്നായിരിക്കും. കനത്ത ചൂടി വളരെ ഇറുക്കി മുടി കെട്ടുന്നത് ഒഴിവാക്കാം. മുടി പൊട്ടിപ്പോകുന്നതിന് ഇത് കാരണമാകും. 

കെമിക്കൽ രഹിത ഉത്പന്നങ്ങൾ

ശിരോചർമ്മത്തിന് ആഘാതമേൽപ്പിക്കുന്ന വീര്യം കൂടിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. പകരം കട്ടി കുറഞ്ഞ പ്രകൃതിദത്തമായവ തിരഞ്ഞെടുക്കാം. ഷാമ്പൂവിനൊപ്പം അതിനിണങ്ങുന്ന കണ്ടീഷ്ണർ ഉപയോഗിക്കാൻ മറക്കരുത്. കൃത്യമായ ഇടവേളകളിൽ ഹെയർമാസ്കും ഉപയോഗിക്കാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Hair Hair Fall Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: