scorecardresearch

വായ്നാറ്റം അകറ്റാൻ വിദ്യകൾ അനവധി

ഇനി തുറന്ന് സംസാരിക്കാൻ മടിക്കേണ്ട. വായ്നാറ്റവും പല്ലിലെ മഞ്ഞ നിറവും അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വിദ്യകളുണ്ട്.

ഇനി തുറന്ന് സംസാരിക്കാൻ മടിക്കേണ്ട. വായ്നാറ്റവും പല്ലിലെ മഞ്ഞ നിറവും അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വിദ്യകളുണ്ട്.

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tips To Prevent Bad Breath

ഇനി വായ തുറന്ന് സംസാരിക്കാൻ മടിക്കേണ്ട ചിത്രം: ഫ്രീപിക്

വായ്നാറ്റം നിങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?. വ്യക്തി ശുചിത്വം, ചില ഭക്ഷണങ്ങൾ, പുകയിലയുടെ ഉപയോഗം, മോണ രോഗങ്ങൾ, ദന്തപ്രശ്നങ്ങൾ, സൈനസ് തുടങ്ങി അസിഡിറ്റി വരെ വായ്നാറ്റത്തിന് കാരണമായേക്കും. എന്നാൽ ഇത് പലരുടേയും ആത്മവിശ്വാസത്തെ തന്നെ ബാധിക്കാറുണ്ട്. പൊതുവേദികളിൽ നിൽക്കാനും, മറ്റുള്ളവരുമായി ഇടപഴകാനും ആത്മവിശ്വാസം കുറഞ്ഞേക്കും. എന്നാൽ അൽപ്പമൊന്നു ശ്രദ്ധിച്ചാൽ ഇതിന് പരിഹാരമുണ്ട്. ദിവസവും രണ്ട് നേരം പല്ല് തേക്കുക എന്നത് വ്യക്തിശുചിത്വത്തിൻ്റെ ഭാഗമാണ്. ഇതിനോടൊപ്പം വായ്നാറ്റം അകറ്റാൻ ചെയ്യേണ്ട കാര്യങ്ങളും അറിയാം. 

പുതിനയില

Advertisment

കറികളിലും ചട്‌നികളിലും ഒക്കെ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് പുതിനയില. ധാരാളം ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. പുതിനയില ചേർത്ത ചായകുടിക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിച്ചേക്കും. പുതിനയില ചവയ്ക്കുന്നതും ഗുണപ്രദമാണ്. 

പെരുംജീരകം

ദഹനാരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ചേരുവയാണ് പെരുംജീരകം. ഇത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഭക്ഷണത്തിനു ശേഷം അൽപ്പം ജീരകം കഴിക്കുന്നത് ശീലമാക്കിയാൽ വായ്നാറ്റം കുറയ്ക്കാനും സാധിക്കും.

കറുവാപ്പട്ട

ധാരാളം ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ കറുവാപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനു മാത്രമല്ല ഇത് ചവയ്ക്കുന്നത് വായ്നാറ്റാം അകറ്റാനും സഹായിക്കും. 

ഗ്രാമ്പൂ

Advertisment

കറുവാപ്പട്ട പോലെ തന്നെ ആൻ്റി ബാക്ടീരിയൽ സവിശേഷതകളുള്ള മറ്റൊരു ചേരുവയാണ് ഗ്രാമ്പൂ. ഭക്ഷണം കഴിച്ചതിനു ശേഷം ഗ്രാമ്പൂ കഴിക്കുന്നത് വായ്നാറ്റം കുറയ്ക്കും. 

Tips To Prevent Bad Breath

ഏലയ്ക്ക

ഭക്ഷണത്തിനു ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക ചവയ്ക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും. ഏലയ്ക്ക ചേർത്ത വെള്ളം വെറും വയറ്റിൽ കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്.

നാരങ്ങ

പല്ലുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അണുക്കളെ അകറ്റാൻ നാരങ്ങ സഹായിക്കുന്നു. ഇതൊരു ബ്ലീച്ചിങ് ഏജൻ്റ് കൂടിയാണ്. അതിനാൽ പല്ലിൽ പറ്റി പിടിക്കുന്ന കറകൾ നീക്കം ചെയ്യുന്നു. ഒരു കപ്പ് ഇളം ചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മൗത്ത് വാഷായി ഉപയോഗിക്കാവുന്നതാണ്. 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വെളുത്തുള്ളി, ചുവന്നുള്ളി, സവാള എന്നിവ കൂടാതെ എരിവുള്ള ഭക്ഷണങ്ങളും വായ്നാറ്റത്തിന് കാരണമാകും. അതിനാൽ ഭക്ഷണത്തിൽ ഇവ അമിതമായി ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കാം. ആൻ്റ ബാക്ടീരിയൽ ആൻ്റി മൈക്രോബിയൽ മൗത്ത് വാഷ് ഉപയോഗിക്കുന്നതും ഗുണപ്രദമാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Dental Care Beauty Tips Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: