scorecardresearch

പെർഫ്യൂമുകൾ വേണ്ട, ദിവസങ്ങളോളം വസ്ത്രത്തിൽ സുഗന്ധം നിൽക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വില കൂടിയ പെർഫ്യൂമുകൾ വാങ്ങേണ്ട, കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തുണിയിലെ ദുർഗന്ധം അകറ്റി മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാം

വില കൂടിയ പെർഫ്യൂമുകൾ വാങ്ങേണ്ട, കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തുണിയിലെ ദുർഗന്ധം അകറ്റി മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Washing Clothes FI

വസ്ത്രങ്ങളിലെ ദുർഗന്ധം അകറ്റാനുള്ള വിദ്യ | ചിത്രം: ഫ്രീപിക്

മഴക്കാലം വരുമ്പോൾ, വീട്ടിലെ ഈർപ്പം വർധിക്കുകയും വസ്ത്രങ്ങൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യുന്നു. ഇത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. കൂടാതെ, നനഞ്ഞ വസ്ത്രങ്ങളിൽ ദുർഗന്ധവും ഉണ്ടാകാം. എന്നാൽ അതിനായി വിലകൂടിയ ഡ്രയറുകളെ പെർഫ്യൂമുകളോ വാങ്ങേണ്ട ആവശ്യമില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വസ്ത്രങ്ങൾ എല്ലായിപ്പോഴും സുഗന്ധപൂരിതമാകും. 

Advertisment

Also Read: മുഖക്കുരു മുതൽ വിയർപ്പ് ദുർഗന്ധം അകറ്റുന്നതിനു വരെ, ബേക്കിംഗ് സോഡ ഇനി ഇങ്ങനെയും ഉപയോഗിക്കാം

വാഷിംഗ് മെഷീനിൽ സ്പിൻ ചെയ്യാം

വീട്ടിൽ വസ്ത്രങ്ങൾ വേഗത്തിൽ ഉണക്കാൻ, ആദ്യം വാഷിംഗ് മെഷീനിൽ സ്പിൻ ഒൺലി അല്ലെങ്കിൽ എക്സ്ട്രാ സ്പിൻ ഓപ്ഷൻ ഉപയോഗിക്കുക. പരമാവധി സ്പീഡിൽ കറങ്ങുമ്പോൾ, വസ്ത്രങ്ങളിലെ അധിക വെള്ളം പിഴിഞ്ഞെടുക്കപ്പെടുകയും അവ വേഗത്തിൽ ഉണങ്ങുകയും ചെയ്യും. ഇത് ഈർപ്പത്തിൻ്റെ ദുർഗന്ധം വസ്ത്രങ്ങളിൽ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

Also Read:  അട്ട ശല്യം രൂക്ഷമാണോ? അവയെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ

വസ്ത്രങ്ങൾ ഉണക്കുമ്പോൾ ശ്രദ്ധിക്കാം

വീടിനുള്ളിൽ വസ്ത്രങ്ങൾ ഉണക്കുമ്പോൾ അവ വളരെ അടുത്തായി തൂക്കിയിടരുത്. ഇത് വായുസഞ്ചാരം അനുവദിക്കുകയും ഈർപ്പം കുറയ്ക്കുകയും ദുർഗന്ധം ഉണ്ടാകുന്നത് തടയുകയും ചെയ്യും.

Advertisment

ഫാൻ

മഴക്കാലത്ത് ഉയർന്ന ഈർപ്പം കാരണം വസ്ത്രങ്ങൾ സാവധാനത്തിലെ ഉണങ്ങൂ. സീലിംഗ് ഫാൻ അല്ലെങ്കിൽ ടേബിൾ ഫാൻ ഉപയോഗിച്ച് വായുസഞ്ചാരം വർധിപ്പിക്കാം.

Also Read: വീടിനുള്ളിൽ ഒളിച്ചിരിക്കുന്ന കൊതുകിനെ തുരത്താം, മഞ്ഞൾപ്പൊടി കൊണ്ടുള്ള ഈ വിദ്യ പ്രയോഗിക്കൂ

എമർജൻസി ഹാക്ക്

ഒരു ഉണങ്ങിയ ടവൽ തറയിൽ വിരിച്ച് അതിന് മുകളിൽ നിങ്ങളുടെ നനഞ്ഞ ഷർട്ട് വയ്ക്കുക. എന്നിട്ട് അത് ചുരുട്ടുക, ടവൽ ഷർട്ടിൽ നിന്നുള്ള ഈർപ്പം ആഗിരണം ചെയ്യും. തുടർന്ന് ഷർട്ട് ഇസ്തിരിയിടുക, ഇത് ഷർട്ടിലെ ഈർപ്പം കുറയ്ക്കും.

മഴക്കാലത്തെ ചെറിയ ശീലങ്ങൾ

വായുസഞ്ചാരമുള്ള ഇടങ്ങൾ തുണി ഉണക്കാൻ തിരഞ്ഞെടുക്കാം. അടുക്കള പോലെയുള്ള ഇടങ്ങൾ ഒഴിവാക്കാം.

Read More: ചായക്കറയോ തുരുമ്പോ ഏതുമാകട്ടെ, ഈ പൊടി ഒരുസ്പൂൺ ഉണ്ടെങ്കിൽ വസ്ത്രങ്ങൾ പുതുപുത്തനായിരിക്കും

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: