scorecardresearch

ഷർട്ടിലെ തുരുമ്പ് കറ നീക്കം ചെയ്യാം മിനിറ്റുകൾക്കുള്ളിൽ, ഈ പൊടി മതി

പലപ്പോഴും വെളുത്ത ഷർട്ടിലെ ചെറിയ കറകൾ പോലും അത് ഉപയോഗ രഹിതമാക്കുന്നതിന് കാരണമായേക്കാം. നിങ്ങളുടെ പ്രിയപ്പെട്ട ഷർട്ടിലെ തുരുമ്പ് കറ അകറ്റാൻ ഇതാ ഒരു പൊടിക്കൈ

പലപ്പോഴും വെളുത്ത ഷർട്ടിലെ ചെറിയ കറകൾ പോലും അത് ഉപയോഗ രഹിതമാക്കുന്നതിന് കാരണമായേക്കാം. നിങ്ങളുടെ പ്രിയപ്പെട്ട ഷർട്ടിലെ തുരുമ്പ് കറ അകറ്റാൻ ഇതാ ഒരു പൊടിക്കൈ

author-image
Lifestyle Desk
New Update
Rust Stain From White Shirt FI

ഷർട്ടിലെ തുരുമ്പ് കറ നീക്കം ചെയ്യാൻ പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്

വെളുത്ത ഷർട്ടുകളിലെ തുരുമ്പ് പാടുകൾ സാധാരണമാണ്, പക്ഷേ അത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രശ്നമാണ്. ഇരുമ്പിൽ നിന്നോ ലോഹങ്ങളിൽ നിന്നോ ഉള്ള തുരുമ്പ് കണികകൾ ഷർട്ടിൽ തൊടുമ്പോൾ അതിൽ പറ്റിപ്പിടിക്കുന്നതാണ് പലപ്പോഴും ഇതിന് കാരണം. പ്രത്യേകിച്ച് സേഫ്റ്റി പിൻ, ബക്കിളുകൾ, ബാഗ് ക്ലിപ്പുകൾ മുതലായവയുടെ അടുത്തെത്തുമ്പോൾ, തുരുമ്പ് കണികകൾ വെളുത്ത തുണിയിൽ പറ്റിപ്പിടിച്ച് കറുപ്പ് അല്ലെങ്കിൽ തവിട്ട് വരകളായി പ്രത്യക്ഷപ്പെടാം.

Advertisment

Also Read: കരിമ്പനും കറയും എളുപ്പത്തിൽ അകറ്റാൻ ഇതാ ചില പൊടിക്കൈകൾ

കൂടാതെ, ചിലപ്പോൾ കൂളറുകളുടെ മുകളിലുള്ള ലോഹ ഭാഗങ്ങളോ, വാട്ടർ ബോട്ടിലുകളിലെ ലോഹ ഭാഗങ്ങളിൽ കുടുങ്ങി ഷർട്ടിൽ തുരുമ്പ് ഉണ്ടായേക്കാം.

Also Read: ഇനി എന്നും വീടിനുള്ളിൽ സുഗന്ധം നിറയും, ഇതിൽ ഒരെണ്ണം കൈയ്യിലുണ്ടെങ്കിൽ

സാധാരണ സോപ്പ് ഉപയോഗിച്ച് ഇത്തരം കറകൾ നീക്കം ചെയ്യാൻ കഴിയില്ല. ഇവ നീക്കം ചെയ്യാൻ ചില എളുപ്പമുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങളുണ്ട്, നാരങ്ങാവെള്ളവും ഉപ്പും, വിനാഗിരി, ബേക്കിംഗ് സോഡ എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. 

Advertisment

Also Read: ജീൻസ് ഇനി മാസങ്ങളോളം പുതിയതായിരിക്കും, ഇങ്ങനെ ചെയ്തു നോക്കൂ

എന്നാൽ ഇത് തന്നെ ഏറ്റവും ഫലപ്രദമായ മാർഗം പരിചയപ്പെടാം. ഷർട്ട് അൽം വെള്ളത്തിൽ മുക്കി നനച്ചെടുക്കാം. ശേഷം കറയുള്ള ഭാഗത്ത് കുറച്ച് ഡിഷ് സോപ്പ് ഒഴിക്കാം. മുകളിൽ ബേക്കിംഗ് സോഡയും വിതറാം, അൽപം സമയത്തിനു ശേഷം ബ്രഷ് ഉപയോഗിച്ച് സ്ക്രബ് ചെയ്യാം. ശേഷം വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുക്കാം. 

ഇത് ഒരു തവണ ട്രൈ ചെയ്താൽ തന്നെ കറ നീക്കം ചെയ്യാൻ സാധിക്കും. 

Read More: തുണിയിലെ മഷി കറ മായിക്കാം 10 മിനിറ്റിൽ, ഇതാ പൊടിക്കൈ

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: