/indian-express-malayalam/media/media_files/2025/10/03/tips-to-get-rid-of-acne-fi-2025-10-03-12-43-34.jpg)
മുഖക്കുരു അകറ്റാൻ പൊടിക്കൈകളുണ്ട് | ചിത്രം: ഫ്രീപിക്
എല്ലാവരും അനുഭവിക്കുന്ന ഏറ്റവും സാധാരണ ചർമ്മാവസ്ഥയാണ് മുഖക്കുരു. ചർമ്മത്തിലെ അമിതമായ എണ്ണ മയമാണ് പലപ്പോഴും ഇതിന് കാരണമാകാറുള്ളത്. ഇത് ചർമ്മ സുഷിരങ്ങൾ അടഞ്ഞു പോകുന്നതിന് കാരണമായേക്കും. മുഖക്കുരു വരുന്നതു തടയനും, നിലവിലുള്ളവ കുറയ്ക്കാനും പിൻതുടരാവുന്ന ചില നുറുങ്ങു വിദ്യകൾ അറിഞ്ഞിരിക്കാം.
Also Read: ദിവസവും രാവിലെ ഇത് പുരട്ടൂ, ഇനി ടാനേൽക്കുമെന്ന പേടി വേണ്ട
കറുവാപ്പട്ട
ഒരു സ്പൂൺ തേനിലേയ്ക്ക് കറുവാപ്പട്ട പൊടിച്ചു ചേർക്കാം. ഇത് നന്നായി ഇളക്കി യോജിപ്പിക്കാം. ശേഷം മുഖക്കുരു ഉള്ള ഇടങ്ങളിൽ ഈ മിശ്രിതം പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മഞ്ഞള്‍
ആന്‍റി ബാക്ടീരിയൽ, ആന്‍റിസെപ്റ്റിക് ഗുണങ്ങൾ മഞ്ഞളിനുണ്ട്. അതുകൊണ്ടുതന്നെ മുഖക്കുരുവിനെ അകറ്റാന്‍ മഞ്ഞള്‍ സഹായിക്കും. ഇതിനായി അര ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഇളക്കി യോജിപ്പക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം.
Also Read: പ്രായം ഏതുമാകട്ടെ യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാൻ ഒരു മുറി കാരറ്റ് മതി
/filters:format(webp)/indian-express-malayalam/media/media_files/2025/10/03/tips-to-get-rid-of-acne-1-2025-10-03-12-46-07.jpg)
ഗ്രീന്‍ ടീ
വിറ്റാമിൻ ഇ അടങ്ങിയ ഗ്രീന്‍ ടീ ചർമ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. ഗ്രീന്‍ ടീയിലുള്ള കാറ്റെക്കിന്‍സ് എന്ന ഘടകം ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ മുഖക്കുരുവിനെ തുരത്താനും സഹായിക്കും. ഇതിനായി ആദ്യം വെള്ളം ചൂടാക്കാന്‍ വയ്ക്കുക. ശേഷം അതിലേയ്ക്ക് ഗ്രീന്‍ ടീ ബാഗ് പൊട്ടിച്ച് ഇടുക. ഇനി തിളപ്പിച്ച ഗ്രീന്‍ ടീ മറ്റൊരു പാത്രത്തിലേയ്ക്ക് അരിച്ച് ഒഴിക്കാം. ശേഷം ഇത് തണുക്കാനായി കുറച്ച് സമയം വയ്ക്കുക. തണുത്തതിന് ശേഷം ഇതിലേയ്ക്ക് ഒരു സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം സ്പ്രേ ബോട്ടലിലേയക്ക് മാറ്റാം. ശേഷം ഇവ മുഖത്ത് സ്പ്രേ ചെയ്യാം. മുഖക്കുരു ഉള്ള ഭാഗത്ത് കുറച്ച് കൂടുതല്‍ സ്പ്രേ ചെയ്യാം. 2- 3 മണിക്കൂറിന് ശേഷം മാത്രം കഴുകാം.
Also Read: ചുളിവുകളും പാടുകളുമില്ലാത്ത ചർമ്മം സ്വന്തമാക്കാൻ കിടക്കുന്നതിനു മുമ്പ് ഇത് ദിവസവും പുരട്ടൂ
കറ്റാര്‍വാഴ ജെല്‍
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ കറ്റാര്‍വാഴ ജെല്‍ സഹായിക്കും. കറ്റാർവാഴയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റ- കരോട്ടിൻ എന്നിവ മുഖത്തുണ്ടാകുന്ന ചുളിവുകളെ തടയാനും സഹായിക്കും. ഇതിനായി ദിവസവും കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളയാം.
മഞ്ഞൾ ഇഞ്ചി ഫെയ്സ് പാക്
ഒരു ടീസ്പൂൺ ഇഞ്ചി നീരിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ തൈര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇഞ്ചിയ്ക്കു പുറമെ മഞ്ഞൾ ചർമ്മത്തിലെ വീക്കം മുഖക്കുരു അതിൻ്റെ പാടുകൾ എന്നിവ അകറ്റാൻ ഗുണകരമായിരിക്കും.
Read More: തേനിലേയ്ക്ക് ഈ പൊടി ചേർത്ത് പുരട്ടൂ, ഒറ്റ ഉപയോഗത്തിൽ ബ്ലാക്ക് ഹെഡ്സ് പമ്പ കടക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.