/indian-express-malayalam/media/media_files/2025/08/05/tips-to-get-glowing-youthful-skin-fi-2025-08-05-16-38-05.jpg)
ശരീരത്തിൻ്റെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിന് ഗുണകരമായ പോഷകങ്ങളാണ് മല്ലിയിൽ അടങ്ങിയിരിക്കുന്നത് | ചിത്രം: ഫ്രീപിക്
ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾക്കു പുറമേ ഡയറ്റിലും ജീവിതശൈലിയും മാറ്റങ്ങൾ വരുത്തുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളും ചർമ്മത്തിന് തിളക്കം നൽകും. ജീരകം, കുങ്കുമപ്പൂ തുടങ്ങിയവയൊക്കെ ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ സഹായിക്കുന്നവയാണ്.
Also Read: 50കളിലും യുവത്വം തുളുമ്പുന്ന ചർമ്മം; പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഖുശ്ബു
നമ്മുടെയൊക്കെ അടുക്കളകളിൽ സുലഭമായ മല്ലിക്കും ചർമ്മത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും. ചർമ്മത്തിൻ്റെ തിളക്കവും പോഷണവും വർധിപ്പിക്കാൻ മല്ലി സഹായിക്കും.
Also Read: ദിവസവും ഇത് കുടിക്കൂ, മുഖക്കുരുവും പാടുകളും ഇല്ലാത്ത തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, ആൻ്റി ഫംഗൽ, ആൻ്റി മൈക്രോബയൽ ഗുണങ്ങൾ എന്നിവയുടെ ശക്തികേന്ദ്രമാണ് മല്ലി. വിഷവസ്തുക്കളെ പുറന്തള്ളാനും ഓക്സിഡേറ്റീവ് സ്ട്രെസ്, ചർമ്മകോശങ്ങളുടെ വീക്കം എന്നിവയ്‌ക്കെതിരെ പോരാടാനും ഈ ഘടകങ്ങൾ പ്രവർത്തിക്കുന്നു.
മല്ലിക്ക് ആൻ്റിസെപ്റ്റിക്, ആൻ്റിമൈക്രോബിയൽ, ആൻ്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് വിവിധ ചർമ്മപ്രശ്നങ്ങളെ തടയുന്നു. പ്രകൃതിദത്തമായ ഡീടോക്സിഫയർ ആയതിനാൽ മങ്ങിയ ചർമ്മത്തിന് കാരണമാകുന്ന വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചർമ്മത്തിലെ ജലത്തിൻ്റെ അളവ് സന്തുലിതമാക്കുകയും ചെയ്യുന്നു. ഇത് അധിക എണ്ണ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/05/tips-to-get-glowing-youthful-skin-1-2025-08-05-16-42-47.jpg)
Also Read: ബിക്കിനി ലുക്കിൽ തിളങ്ങാൻ കിയാരയുടെ രഹസ്യക്കൂട്ട്, ദിവസവും കഴിക്കൂ
മല്ലിയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ കൊളാജൻ വർധിപ്പിക്കാനും ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും ചുളിവുകളും നേർത്ത വരകളും ഉണ്ടാകുന്നത് വൈകിപ്പിക്കാനും സഹായിക്കുന്നു.
മല്ലി വെള്ളം ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് ഏറെ ഗുണം ചെയ്യുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ശിൽപ അറോറ വ്യക്തമാക്കി. രണ്ട് ടീസ്പൂൺ മല്ലി രാത്രി മുഴുവൻ കുതിർക്കാൻ മാറ്റിവയ്ക്കുക. രാവിലെ തിളപ്പിച്ചശേഷം അരിച്ചെടുത്ത് കുടിക്കുക.
രണ്ടോ മൂന്നോ ആഴ്ച ഈ വെള്ളം കുടിക്കാം. ചർമ്മത്തിന് തിളക്കവും പിഗ്മെന്റേഷൻ കുറയുന്നതും ഇലാസ്റ്റിസിറ്റി മെച്ചപ്പെടുന്നതും നിങ്ങൾക്ക് കാണാനാകുമെന്ന് അവർ വ്യക്തമാക്കുന്നു.
Read More: ഊർജ്ജവും ഉന്മേഷവും മാത്രമല്ല സൗന്ദര്യവും സംരക്ഷിക്കാം, ദിവസവും ഇത് കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us