scorecardresearch

ബിക്കിനി ലുക്കിൽ തിളങ്ങാൻ കിയാരയുടെ രഹസ്യക്കൂട്ട്, ദിവസവും കഴിക്കൂ

Health benefits of Sattu: ഇത് കുടിക്കുന്നതിലൂടെ ശരീരത്തിന് ഉന്മേഷം ലഭിക്കുന്നു. നിർജലീകരണം സംഭവിക്കുന്നത് ഒഴിവാക്കാനും സത്തു ചാസ് കുടിക്കുന്നതിലൂടെ സാധിക്കും

Health benefits of Sattu: ഇത് കുടിക്കുന്നതിലൂടെ ശരീരത്തിന് ഉന്മേഷം ലഭിക്കുന്നു. നിർജലീകരണം സംഭവിക്കുന്നത് ഒഴിവാക്കാനും സത്തു ചാസ് കുടിക്കുന്നതിലൂടെ സാധിക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kiara Advani Health Tips FI

കടല വറുത്തത് പൊടിച്ചെടുക്കുന്നതാണ് സത്തു

ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാനായി ആളുകൾ സത്തു ചാസിനെ ആശ്രയിച്ചിരുന്നു. എന്താണ് സത്തു എന്നല്ലേ? ഒരു പരമ്പരാഗത ഇന്ത്യൻ പാനീയമാണ് സത്തു ചാസ് . ഉത്തരേന്ത്യയിൽ പ്രചാരമുണ്ടായിരുന്ന 'സത്തു' ഇപ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആരാധകരുണ്ട്. ആരോഗ്യ സംരക്ഷണത്തിൽ വലിയ ശ്രദ്ധ കൊടുക്കുന്നവരുടെ ഡയറ്റിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി സത്തു മാറുന്നു. 

Advertisment

എന്താണ് സത്തു?

കടല വറുത്തത് പൊടിച്ചെടുക്കുന്നതാണ് സത്തു. ഈ പൊടി ഉപയോഗിച്ചാണ് സത്തു ചാസ് ഉണ്ടാക്കുന്നത്. ഈ പൊടിയിലേക്ക് മോര് ചേർക്കും. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിന് ഉന്മേഷം ലഭിക്കുന്നു. നിർജലീകരണം സംഭവിക്കുന്നത് ഒഴിവാക്കാനും സത്തു ചാസ് കുടിക്കുന്നതിലൂടെ സാധിക്കും. സൂര്യാഘാതത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സത്തുവിന് സാധിക്കും. 

Also Read: Drugs and Sex: മയക്കുമരുന്നും സെക്സും; 'കെംസെക്സിന്' തീപടർത്തി മെത്, യാബ, ഐസ് ലഹരികൾ; എയിംസ് സർവേ

ഒരുപാട് പോഷകങ്ങൾ അടങ്ങിയിരിക്കുന്നതാണ് സത്തു പൗഡർ. വറുത്ത കടലയിൽ നിന്നുണ്ടാക്കുന്ന സത്തുവിൽ ഫൈബർ, കാൽസ്യം, ഇരുമ്പ് എന്നിവ ഒരുപാട് അടങ്ങിയിരിക്കുന്നു. മാത്രമല്ല ഗ്ലൂട്ടൻ ഫ്രീയാണ് എന്ന പ്രത്യേകതയും ഉണ്ട്.  പാവപ്പെട്ടവരുടെ പ്രോട്ടീൻ പൗഡർ എന്നാണ് ആദ്യം സത്തുവിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആരോഗ്യ സംരക്ഷണത്തിൽ വലിയ ശ്രദ്ധ കൊടുക്കുന്നവരുടെ ഭക്ഷണക്രമത്തിൽ സത്തു ഒഴിവാക്കാനാവാത്ത ഒന്നായി മാറി. പ്രതിദിനം രണ്ട് മുതൽ നാല് വരെ ടേബിൾ സ്പൂൺ സത്തു കഴിക്കാവുന്നതാണ്. 

Advertisment

Also Read: ബിക്കിനിയിൽ സുന്ദരിയാവാൻ ഡയറ്റ്; കുടിക്കാൻ സത്തു ചാസ്; 8 മണിക്ക് ഉറക്കം; ഞെട്ടിച്ച് കിയാര

സത്തു ആരോഗ്യം സംരക്ഷിക്കുന്നത് ഇങ്ങനെ 

  • കുടലിനുള്ളിലെ ടോക്സിനുകൾ നീക്കം ചെയ്യാനും രോഗപ്രതിരോധ ശേഷി കൂട്ടാനുമുള്ള കഴിവ് സത്തുവിനുണ്ട്. മാത്രമല്ല ദഹന സംബന്ധമായ പ്രശ്നങ്ങളും സത്തുവിന് മാറ്റാനാവും. 
  • പ്രമേഹ രോഗികൾക്കും സത്തു ഗുണം ചെയ്യും. ഷുഗർ ലെവൽ നിയന്ത്രണവിധേയമാക്കാൻ സത്തു കഴിക്കുന്നതിലൂടെയാവും. 
  • ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ  മലബന്ധം, അസിഡിറ്റി എന്നിവ ശമിപ്പിക്കാൻ സത്തുവിനാവും. മാത്രമല്ല ബിപി ലെവൽ ക്രമപ്പെടുത്താനും കോളസ്ട്രോൾ കുറയ്ക്കാനും ഉപകരിക്കും. 
  • ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷത്തോടെ നിലനിർത്താൻ സത്തുവിനാവും.
  • കലോറി കുറഞ്ഞ സത്തുവിൽ ഫൈബറും പ്രോട്ടീനും ഒരുപാട് അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
  • പ്രോട്ടീൻ അധികമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് മസിലുകൾ ബലപ്പെടുത്തുകയും ചെയ്യും. 
  • സിങ്കിന്റെ അംശം കൂടുതലായതിനാൽ ഇത് തലമുടിയേയും നഖങ്ങളേയും ശക്തിപ്പെടുത്തും. 
  • ഗർഭകാലത്തും ആർത്തവ സമയത്തും സത്തു ഉപയോഗിക്കുന്നതിലൂടെ അധിക ന്യൂട്രീഷൻ ശരീരത്തിലെത്തുകയും കൂടുതൽ ഊർജം ലഭിക്കുകയും ചെയ്യും. 

Also Read: വെറും വയറ്റിൽ ഇത്ര കറിവേപ്പില ചവയ്ക്കൂ, പ്രമേഹം നിയന്ത്രിക്കാം

സത്തുവിന്റെ പ്രതികൂല ഫലങ്ങൾ

സത്തു കൂടുതലായി ശരീരത്തിൽ എത്തിയാൽ ഇത് ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകളുണ്ടാക്കും. കിഡ്നി സ്റ്റോൺ, പിത്താശയക്കല്ല് ഉള്ളവരും സത്തു ഒഴിവാക്കണം എന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. 

മസാല സത്തു ചാസ് ഉണ്ടാക്കുന്നത് ഇങ്ങനെ

  • ഒരു ബൗളിൽ ബട്ടർ മിൽക്ക് എടുക്കുക. 
  • ഗ്രൈൻഡർ ജാറിൽ ഇഞ്ചി, പച്ചമുളക്, സത്തു പൗഡർ, പുതിന ഇല, കറിവേപ്പില, മല്ലിയിള എന്നിവയിട്ട് ഗ്രൈൻഡ് ചെയ്യുക. ശേഷം ഇത് ബട്ടർമിൽക്കിലേക്ക് ചേർക്കുക. 
  • ഉപ്പും വറുത്ത ജീരകപ്പൊടിയും ഈ ബട്ടർമിൽക്കിലേക്ക് ചേർക്കണം. ശേഷം നന്നായി മിക്സ് ചെയ്യുക. 
  • ഒരു പാനിൽ എണ്ണ ചൂടാക്കിയതിന് ശേഷം ജീരകവും കായവും ഇടുക. ശേഷം ഇത് ബട്ടർ മിൽക്കിലേക്ക് ചേർക്കുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More:ദിവസവും കഴിക്കുന്നത് ഒരേ ഭക്ഷണം; പച്ചക്കറികൾ കൂടുതൽ കഴിക്കും: സാമന്ത

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: