/indian-express-malayalam/media/media_files/2025/02/04/Z96dpk6C5Dunni71JTEq.jpg)
ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ചിത്രം: ഫ്രീപിക്
പ്രായം കൂടും തോറും ചർമ്മത്തിൽ അതിൻ്റെ മാറ്റങ്ങൾ വ്യക്തമാകും. ഇത് മറയ്ക്കാൻ മേക്കപ്പ് ഉപയോഗിക്കാറുണ്ടോ? എന്നാൽ അത്തരം കെമിക്കൽ ഉത്പന്നങ്ങൾ ചർമ്മത്തിൻ്റെ സ്വാഭാവികത നഷ്ടപ്പെടുത്തി പ്രശ്നങ്ങൾ വഷളാക്കുകയേ ഉള്ളൂ. 30കളിലാണെങ്കിലും ചർമ്മ പരിചരണത്തിന് ഒട്ടും വിട്ടു വീഴ്ച ഉണ്ടാകാതെ നോക്കാം. അതിൽ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.
സൺസ്ക്രീൻ
സൂര്യപ്രകാശത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഉയർന്ന എസ്പിഎഫിൽ ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുന്നത് ശീലമാക്കൂ. അൾട്രാവയലറ്റ് രശ്മികളിൽ ചർമ്മത്തിൽ കേടുപാടുകൾ ഉണ്ടാക്കും. ഇത് അകാല വാർധക്യത്തിൻ്റെ ലക്ഷണങ്ങൾ കൂട്ടും.
ജലാംശം
ശരീരത്തിൻ്റെ പ്രവർത്തനത്തിനും ചർമ്മ കോശങ്ങൾക്കും മതിയായ അളവിൽ ജലാംശം ലഭിക്കേണ്ടതുണ്ട്. അതിന് ധാരാളം വെള്ളം കുടിക്കാം. കാലാവസ്ഥ ഏതൈണെങ്കിലും ഇക്കാര്യത്തിൽ വീട്ടു വീഴ്ച ഉണ്ടാകരുത്.
ക്ലെൻസർ
വീര്യം കുറഞ്ഞ ക്ലെൻസറുകൾ ഉപയോഗിക്ക് ചർമ്മം വൃത്തിയാക്കാം.
പോഷകസമ്പുഷ്ടമായ ആഹാരം
ആൻ്റി ഓക്സിഡൻ്റുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ചർമ്മത്തെ ഉള്ളിൽ നിന്നും പോഷിപ്പിക്കുന്നു. അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുത്താം.
ഉറക്കം
ശരീരത്തിന് എന്നതു പോലെ ചർമ്മാരോഗ്യത്തിനും ഉറക്കം പ്രധാനമാണ്. രാത്രിയിൽ നന്നായി ഉറങ്ങുക. നല്ല ഉറക്കം കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിന് സഹയിക്കും.
/indian-express-malayalam/media/media_files/2025/02/04/g3lfrAvEKLfvqU0NGyt4.jpg)
സമ്മർദ്ദം
മാനസിക സമ്മർദ്ദം ചർമ്മത്തിലും മാറ്റങ്ങൾ കൊണ്ടുവരും. ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ യോഗ പോലെയുള്ള കാര്യം ശീലമാക്കാം.
പുകവലി
പുകവലി ശീലം ഒഴിവാക്കാം. ചർമ്മത്തിലെ കൊളാജൻ ഉത്പാദനവും കോശങ്ങളുടെ പ്രവർത്തനവും മന്ദഗതിയിൽ ആക്കുന്നതിന് പുകവലി കാരണമായേക്കും. അതിനാൽ പുകവലി ഉപേക്ഷിക്കാൻ ശ്രദ്ധിക്കാം.
മോയ്സ്ച്യുറൈസർ
നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ കെമിക്കലുകൾ അധികമില്ലാത്തം നാച്യുറൽ മോയ്സ്ച്യുറൈസർ ഉപയോഗിക്കാം.
ഡെർമറ്റോളജിസ്റ്റ്
ചർമ്മ സംബന്ധമായ എന്ത് പ്രശ്നങ്ങൾക്കും വിദഗ്ധാഭിപ്രായം തേടുന്നത് എപ്പോഴും ഗുണപ്രദമാണ്. അത് ചർമ്മത്തിൻ്റെ പ്രകൃതം മനസ്സിലാക്കി ആവശ്യമായ പരിചണം നകുന്നതിന് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.