/indian-express-malayalam/media/media_files/2025/02/03/9M7P30qtzJxXrI2wBSUe.jpg)
കറുവാപ്പട്ടയുടെ ഗുണങ്ങൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/02/03/5-diy-ways-to-use-cinnamon-for-skin-1.jpg)
കറുവാപ്പട്ട തേൻ
ഒരു ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുഖക്കുരു, വരൾച്ച എന്നിവ തടയാൻ ഇത് ഏറെ ഗുണപ്രദമാണ്.
/indian-express-malayalam/media/media_files/2025/02/03/5-diy-ways-to-use-cinnamon-for-skin-2.jpg)
കറുവാപ്പട്ട തൈര് സ്ക്രബ്
ഒരു ടേബിൾസ്പൂൺ കറുവാപ്പട്ട പൊടിച്ചതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. തണുത്ത വെള്ളത്തിൽ കഴുകി കളയാം. മൃദ കോശങ്ങൾ നാക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും ഗുണപ്രദമാണ്.
/indian-express-malayalam/media/media_files/2025/02/03/5-diy-ways-to-use-cinnamon-for-skin-3.jpg)
കറുവാപ്പട്ട കറ്റാർവാഴ ജെൽ
കറുവാപ്പട്ട പൊടിച്ചത് ഒരു ടീസ്പൂണിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചർമ്മത്തിൽ അസ്വസ്ഥത ഉണ്ടാകുന്ന ഇടങ്ങളിൽ പുരട്ടാം.
/indian-express-malayalam/media/media_files/2025/02/03/5-diy-ways-to-use-cinnamon-for-skin-4.jpg)
കറുവാപ്പട്ട നാരങ്ങ മാസ്ക്
ഒരു ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് കറുത്ത പാടുകൾ ഉള്ള സ്ഥലങ്ങളിൽ പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/02/03/5-diy-ways-to-use-cinnamon-for-skin-5.jpg)
കറുവാപ്പട്ട ഒലിവ് എണ്ണ
ഒരു ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഒലിവ് എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 5 മിനിറ്റ് മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.