/indian-express-malayalam/media/media_files/2024/11/04/xvuh2x3ElyuntBVMlBBd.jpg)
തലമുടി കൊഴിച്ചിൽ അകാല നാര എന്നിവ തടയാൻ ഭക്ഷണക്രമത്തിലും ശ്രദ്ധിക്കുക ചിത്രം: ഫ്രീപിക്
നീളമുള്ള, ആരോഗ്യപ്രദവും തിളക്കമുള്ളതുമായ മുടി ആഗ്രഹിക്കാത്തവർ ആരാണുള്ളത്?. വീട്ടിൽ തന്നെ പരീക്ഷിക്കുന്ന ചില പരിചരണ വിദ്യകൾ അതിനായി നിങ്ങളെ സഹായിച്ചേക്കും. എങ്കിലും ഭക്ഷണക്രമത്തിനും തലമുടിയുടെ ആരോഗ്യത്തിൽ പങ്കുണ്ട്. ധാതുക്കളും വിറ്റാമിനും പ്രോട്ടീനും നാരുകളും അടങ്ങിയ സമീകൃതമായ ആഹാരക്രമം പിൻതുടരുക. അതിൽ തലമുടിയുടെ ആരോഗ്യത്തിനായി ഉറപ്പായും ചേർക്കേണ്ടുന്ന ചില ഭക്ഷണവസ്തുക്കൾ ഉണ്ട്.
- മത്തൻ വിത്തുകൾ, സൂര്യകാന്തി വിത്ത്, ചണവിത്ത് എന്നിവ കൂടാതെ സീസണൽ ആയിട്ടുള്ള പഴങ്ങൾ, ഈന്തപ്പഴം എന്നിവ കഴിക്കൂ. തലമുടിയുടെ ആരോഗ്യം വർധിപ്പിക്കുന്ന പോഷകങ്ങളാൽ സമ്പന്നമാണ് ഇവ.
- വാൽനട്ട്, ബദാം എന്നിവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ അത് കഴിക്കുക. മെലാനിൻ ഉത്പാദനം മെച്ചപ്പെടുത്തുന്നതിന് ഇവ സഹായകമാണ്. അകാല നര ഇത്തരത്തിൽ പ്രതിരോധിക്കാം.
- വെള്ളരി, ബീറ്റ്റൂട്ട്, നാരങ്ങ, നെല്ലിക്ക, കറിവേപ്പില എന്നിവ ഉപയോഗിച്ചുള്ള ജ്യൂസോ അല്ലെങ്കിൽ സാലഡോ തയ്യാറാക്കി കഴിക്കൂ. അതിൽ ഒരു തുള്ളി ഒലിവ് എണ്ണയോ വെളിച്ചെണ്ണയോ ചേർക്കാവുന്നതാണ്. ഇത് ശരീരത്തിലെ പോഷകങ്ങൾ വർധിപ്പിച്ച് മുടി വളർച്ചക്ക് സഹായിക്കുന്നു.
- ഉലുവ എണ്ണ ഉപയോഗിക്കാം. ശുദ്ധമായ വെളിച്ചെണ്ണയിലേക്ക് അൽപ്പം ഉലുവ എണ്ണ ചേർത്ത് യോജിപ്പിക്കാം. അത് തലയോട്ടിയിൽ പുരട്ടി രണ്ട് മണിക്കൂർ വിശ്രമിക്കുക. ശേഷം കഴുകി കളയാം. ഇത് തലയോട്ടിയുടെ ആരോഗ്യത്തിനും മുടി വളർച്ചക്കും ഗുണം ചെയ്യും.
- തൈര്, മുട്ട തുടങ്ങിവ ഭക്ഷണക്രമത്തിൽ ഉണ്ടെന്ന് ഉറപ്പാക്കുക. തലമുടിക്ക് ആവശ്യമായ പ്രോട്ടീൻ ഇതിലൂടെ ലഭ്യമാക്കാൻ സാധിക്കും.
/indian-express-malayalam/media/media_files/2024/11/04/S28MJSHaCJ2cmzW1eZBs.jpg)
ഇവ എങ്ങനെ ഗുണം ചെയ്യും?
ആരോഗ്യപ്രദമായ തലമുടിക്ക് സമീകൃതമായ, പോഷക സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുക എന്നത് വളരെ പ്രധാനമാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭക്ഷണം മുടിയുടെ ഭംഗിയും നിർണയിക്കും.
വിറ്റാമിൻ, ധാതുക്കൾ, നാരുകൾ, ആൻ്റിഓക്സിഡൻ്റുകൾ, ഇരുമ്പ്, സിങ്ക് എന്നിവ തുല്യമായി ലഭ്യമാക്കണം. ഇവ മുടിയുടെ ഉള്ളും കരുത്തും വർധിപ്പിക്കുന്നു.
ചിലർ നിരന്തരം സൾഫേറ്റും പാരബനും അടങ്ങിയ ഷാമ്പൂ ഉപയോഗിക്കാറുണ്ട്. ഇത് തലമുടിയിലെ സ്വാഭാവികമായ എണ്ണ മയം നീക്കം ചെയ്ത് ഈർപ്പമില്ലാതാക്കുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെറു ചൂടുള്ള എണ്ണ ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുക. തലയോട്ടി മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിച്ച് മുടിക്ക് കരുത്തും തിളക്കവും നൽകുന്നു എന്ന് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റോളജിസ്റ്റുമായ ഡോ. ഷരീഫ പറയുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us