/indian-express-malayalam/media/media_files/2025/03/30/TAiEdM25yqwT1cuNmPY1.jpg)
ചർമ്മത്തിലെ ചുളിവുകളും പാടുകളും അകറ്റാൻ ഇത് സഹായിക്കും | ചിത്രം: ഫ്രീപിക്
ശരിയായ ചർമ്മ പരിചരണം എന്നത് ഏറെക്കാലങ്ങൾക്കു മുമ്പ് തുടങ്ങണം എന്ന് നിർബന്ധമില്ല. ചുളിവുകൾ, പാടുകൾ, നേർത്ത വരകൾ തുടങ്ങി അകാല വാർധക്യത്തിൻ്റേതായ ലക്ഷണങ്ങൾ നിങ്ങളെ വല്ലാതെ അലട്ടന്നുണ്ടാകാം. അവ പ്രായമേറെയുള്ളതായി തോന്നിപ്പിക്കാം.ചർമ്മത്തിൻ്റെ ഇലാസ്തികതയും സ്വാഭാവിക എണ്ണ മയവും നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. അവ വീണ്ടെടുത്ത് തിളക്കമുള്ള ചർമ്മ ലഭിക്കുന്നതിന് രണ്ട് ചേരുവകൾ മതിയാകും.
ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് വെളിച്ചെണ്ണ. ഇത് ആഴത്തിൽ തന്നെ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു. വരൾച്ച, ചുളിവുകൾ എന്നിവ കുറയ്ക്കുന്നു. വെളിച്ചെണ്ണ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്തുന്നു. ചർമ്മത്തിൻ്റെ ഇലാസ്തികതയ്ക്ക് കൊളാജൻ അത്യന്താപേക്ഷിതമാണ്.
പ്രകൃതിദത്തമായ ബ്ലീച്ചിങ് സവിശേഷതകൾ വെളിച്ചെണ്ണയിൽ ഉണ്ട്. അതിനാൽ കറുത്തപാടുകൾ മങ്ങുന്നതിന് സഹായിക്കും. കൂടാതെ ഇതിൻ്റെ ആൻ്റിഇൻഫ്ലമേറ്റി സവിശേഷതകൾ ചർമ്മത്തിലെ ചുവപ്പ് തടിപ്പ് എന്നിവയാക്ക് പരിഹാരമാണ്.
ഇത്രയും ഗുണങ്ങളുള്ള വെളിച്ചെണ്ണയോടൊപ്പം ഗ്ലിസറിൻ കൂടി ചേർത്താൽ ചർമ്മത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. മിക്ക ചർമ്മ പരിചരണ ഉത്പന്നങ്ങളിലും കാണപ്പെടുന്ന പ്രധാന ചേരുവകളിൽ ഒന്നാണ് ഗ്ലിസറിൻ. അത് നിങ്ങളുടെ ചർമ്മത്തെ ശരിയായ രീതിയിൽ കണ്ടീഷൻ ചെയ്യുന്നു.
ഗ്ലിസറിൻ്റെ കുറഞ്ഞ തന്മാത്ര മൂല്യം ചർമ്മത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിന് ഗുണകരമാകും. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ ഏറെ കരുതൽ വേണം. 3 മുതൽ 20 ശതമാനം അളവിൽ മാത്രമേ ചർമ്മത്തിനായി ഉപയോഗിക്കാവൂ.
/indian-express-malayalam/media/media_files/2025/03/05/a0vfN4A2gcesTfK70DDU.jpeg)
വെളിച്ചെണ്ണയിലേയ്ക്ക് ഏതാനും തുള്ളി ഗ്ലിസറിൻ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പഞ്ഞി ഇതിൽ മുക്കി മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം. ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് ചെയ്യുന്നതാണ് ഉചിതം.
എന്നാൽ സെൻസിറ്റീവ് ചർമ്മം ഉള്ളവർ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം. ഡെർമറ്റോളജിസ്റ്റിൻ്റെ നിർദ്ദേശപ്രകാരം സ്ഥിരമായി ഉപയോഗിക്കാം. പാച്ച് ടെസ്റ്റ് ചെയ്തു നോക്കാൻ മറക്കരുത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us