scorecardresearch

തലമുടിക്ക് നിറവും കരുത്തും നൽകാൻ ഈ 3 ഇലകൾ ഉപയോഗിക്കാം

ധാരാളം പോഷകഗുണങ്ങളുള്ള കറിവേപ്പില വ്യത്യസ്ത രീതിയിൽ മുടി സംരക്ഷണത്തിന് ഉപയോഗിക്കാം.

ധാരാളം പോഷകഗുണങ്ങളുള്ള കറിവേപ്പില വ്യത്യസ്ത രീതിയിൽ മുടി സംരക്ഷണത്തിന് ഉപയോഗിക്കാം.

author-image
Lifestyle Desk
New Update
Tips To Get Strong And black Colour With Curry Leaves

കറിവേപ്പില വ്യത്യസ്ത തരത്തിൽ തലമുടിക്കായി ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

മുടികൊഴിച്ചിലും, താരനും, ചെറിച്ചിലും, അസ്വസ്ഥതയും സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാരേയും അലറ്റുന്ന പ്രധാന പ്രശ്നങ്ങളാണ്. എന്നാൽ ഓരോ പ്രശ്നങ്ങൾക്കും പ്രത്യേകം പരിഹാരം കാണുന്നതിനു പകരം ഇതിനെല്ലാം കൂടി ഒരു ഒറ്റമൂലി ലഭ്യമാണോ?. വളരെക്കാലം മുമ്പ് തന്നെ ചർമ്മത്തിൻ്റെയും തലമുടിയുടെയും ആരോഗ്യ പരിപാലനത്തിൽ സ്ഥിരമായി ഉപയോഗിച്ചു വരുന്നവയാണ് കറിവേപ്പില, പേരയില, ഉലുവ തുടങ്ങിയവ . ഇവ മുടി കൊഴിച്ചിലിന് മികച്ച പ്രതിവിധിയാണ്. തിളക്കമുള്ള നീളൻ മുടി സ്വന്തമാക്കാൻ ഇവ സ്ഥിരമായി ഉപയോഗിക്കാം. എങ്കിൽ ഇവ ഒരുമിച്ചു ചേർത്തൊരു ഹെയർമാസ്ക് പരീക്ഷിക്കാം.

Advertisment

വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്ന കറിവേപ്പില തലയോട്ടിയിലേയ്ക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തി പോഷിപ്പിക്കുന്നു. ഇത് മുടി അതിവേഗം വളരാൻ സഹായകരമാണ്. 

ചേരുവകൾ

  • കറിവേപ്പില- 1 പിടി
  • പേരയില- 1 പിടി
  • ഉലുവ- 2 ടേബിൾസ്പൂൺ
  • കറ്റാർവാഴ ജെൽ- 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഉലുവ ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. പിറ്റേദിവസം അതിലേയ്ക്ക് ഒരു പിടി കറിവേപ്പിലയും, ഒരു പിടി പേരയിലയും ചേർത്ത് നന്നായി തിളപ്പിക്കാം. വെള്ളം കുറുകി വരുന്നതു വരം തിളപ്പിക്കാം. ശേഷം അടുപ്പണച്ച് അര മണിക്കൂറെങ്കിലും അടച്ചു വയ്ക്കാം. മിശ്രിതം തണുത്തതിനു ശേഷം കറ്റാർവാഴയുടെ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. വെള്ളം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പായി തലമുടിയിൽ സ്പ്രേ ചെയ്യാം. ശേഷം നന്നായി മസാജ് ചെയ്തു കൊടുക്കാം. 

Advertisment

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Beauty Tips Hair Fall Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: