/indian-express-malayalam/media/media_files/2025/03/31/YMrK3DdTHOpcRz0N4oUp.jpg)
ചർമ്മ സംരക്ഷണത്തിന് സഹായകരമായ ധാരാളം പോഷകങ്ങൾ നെയ്യിൽ അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്
ദോശയും, ചപ്പാത്തിയും സോഫ്റ്റാകാനും, പായസം തയ്യാറാക്കാനും നെയ്യ് ഉപയോഗിക്കാറുണ്ട്. എന്നാൽ കൊഴുപ്പടങ്ങിയിരിക്കുന്നതിനാൽ അമിതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം വർധിപ്പിച്ചേക്കും എന്നതിനാൽ അടുക്കളയിൽ വളരെ കുറച്ച് മാത്രമേ ഇത് ഉപയോഗിക്കാറുള്ളൂ. ഭക്ഷണം തയ്യാറാക്കാൻ മാത്രമല്ല ഇത് സൗന്ദര്യ പരിചരണത്തിനും നെയ്യ് ഗുണപ്രദമാണ്.
കാലങ്ങളായി ചികിത്സാപ്രതിവിധികൾക്കായി നെയ്യ് ഉപയോഗത്തിലുണ്ട്. അത് പൊക്കിളിൽ പുരട്ടുന്നത് ശാരീരികവും മാനസികവുമായ ഒട്ടേറെ മാറ്റങ്ങൾക്കു കാരണമാകും എന്ന് വിശ്വസിക്കപ്പെടുന്നു. കുളിക്കുന്നതിനു മുമ്പാണ് നെയ്യ് പൊക്കിളിൽ പുരട്ടേണ്ടത്. അതിൻ്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് കൂടുതൽ അറിയാം.
ദഹനത്തിന് സഹായിക്കും
ആയുർവേദ പ്രകാരം പൊക്കിൾ ഭാഗത്തായി നെയ്യ് പുരട്ടുന്നത് ദഹന എൻസൈമുകളെ സജീവമാക്കുകയും മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ദഹനപ്രശ്നങ്ങളുള്ളവർക്ക് നെയ്യ് ആശ്വാസം നൽകും.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
നെയ്യ് രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യുന്നുണ്ട്. പൊക്കിളിൽ നെയ്യ് പുരട്ടുന്നതിലൂടെ, അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കുന്നു.
ചർമ്മത്തെ മൃദുവാക്കുന്നു
പൊക്കിളിൽ നെയ്യ് പുരട്ടുന്നത് ചർമ്മത്തെ മൃദുലമാക്കുന്നു. നെയ്യിൽ ധാരാളം ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, കൂടാതെ ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. പൊക്കിളിൽ പുരട്ടുമ്പോൾ, ചുറ്റുമുള്ള ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും വരൾച്ച കുറയ്ക്കാനും മൃദുത്വം നൽകാനും സഹായിക്കും. തണുത്ത മാസങ്ങളിൽ പൊക്കിളിൽ നെയ്യ് പുരട്ടുന്നത് ചർമ്മത്തിന് ഏറെ ഗുണം ചെയ്യും.
മനസിന് സുഖം പകരുന്നു
പൊക്കിൾ ഭാഗത്ത് നെയ്യ് പുരട്ടുന്നത് മാനസിക ക്ഷേമം മെച്ചപ്പെടുത്തുമെന്ന് പലരും വിശ്വസിക്കുന്നു. മനസിന് ഉന്മേഷം പകരാനും മാനസിക നിയന്ത്രണത്തിനും സഹായിക്കുന്നു.
ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നു
ചർമ്മസംരക്ഷണത്തിൽ പലപ്പോഴും പൊക്കിൾ ഭാഗം അവഗണിക്കപ്പെടുകയാണ് ചെയ്യാറുള്ളത്. ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നതിന് പൊക്കിളിൽ നെയ്യ് പുരട്ടണം. വരണ്ട ചർമ്മമുള്ള വ്യക്തികൾക്ക് ഇതേറെ ഗുണം ചെയ്യും.
/indian-express-malayalam/media/media_files/2025/01/03/F6IusZRI9ZwHqO8k3J4S.jpg)
ഉറക്കം
നെയ്യ് പൊക്കിളിൽ പുരട്ടുന്നത് ശരീരത്തെ ശാന്തമാക്കുന്നു, അങ്ങനെ പിരിമുറുക്കം കുറയുന്നു, വേഗത്തിൽ ഉറക്കം നൽകുന്നു. ഉറക്കമില്ലായ്മ അല്ലെങ്കിൽ അസ്വസ്ഥമായ രാത്രികൾ അനുഭവിക്കുന്നവർക്ക് ഇത് വളരെ പ്രയോജനകരമാണ്.
കരുത്തുറ്റ തലമുടി
പൊക്കിളിൽ നെയ്യ് പുരട്ടുമ്പോൾ മുടിയുടെ ആരോഗ്യത്തിന് സഹായിക്കും. ആരോഗ്യകരമായ ദഹനം അല്ലെങ്കിൽ പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് കരുത്തുറ്റ മുടി നൽകും.
നെയ്യ് ഉപയോഗിക്കേണ്ട വിധം
ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് പൊക്കിൾ ഭാഗം കഴുകി വൃത്തിയാക്കുക. കുറച്ച് നെയ്യ് എടുത്ത് പൊക്കിൾ ഭാഗത്ത് പുരട്ടുക. ആവശ്യമെങ്കിൽ നെയ്യ് ചെറുതായി ചൂടാക്കാം. ഏകദേശം 15-30 മിനിറ്റിനുശേഷം കുളിക്കുക. ഇങ്ങനെ ചെയ്യുന്നത് പോഷകങ്ങൾ ചർമ്മത്തിൽ ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടുന്നതിന് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- കരുത്തുറ്റ മുടിക്ക് ഓയിൽ മസാജ്, തിരഞ്ഞെടുക്കൂ ഇതിലൊരു എണ്ണ
- ടാൻ അകറ്റാൻ ഉപയോഗിക്കാം ഈ സിംപിൾ ടിപ്സ്
- മുട്ടയുടെ വെള്ള തലമുടിയിലും ചർമ്മത്തിലും ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?
- പപ്പായയും തൈരും ഉപയോഗിച്ചുള്ള ഫെയ്സ്മാസ്ക് ഈ രീതിയിൽ ഉപയോഗിച്ചു നോക്കൂ, ചർമ്മം തിളക്കമുള്ളതാക്കാം
- വെളിച്ചെണ്ണ കണ്ണിനടിയിൽ പുരട്ടാം, ഗുണങ്ങൾ ഇതൊക്കെയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.