/indian-express-malayalam/media/media_files/2025/08/14/kriti-sanon-skincare-routine-fi-2025-08-14-13-51-42.jpg)
കൃതി സനോൻ
കോവിഡിനു ശേഷമാണ് കൃതി തൻ്റെ ചർമ്മ പരിചരണത്തിൽ ഏറെ ശ്രദ്ധിച്ചു തുടങ്ങിയത്. എപ്പോഴും പുതുമയുള്ളതും തിളക്കമുള്ളതുമായ ചർമ്മമാണ് തനിക്ക് ഇഷ്ടമെന്ന് കൃതി പറയുന്നുണ്ട്. തൻ്റെ ചർമ്മത്തെ തിളക്കവും ആരോഗ്യമുള്ളതുമാക്കാൻ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് താരം വ്യക്തമാക്കുന്നുണ്ട്.
ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിൽ താരം ഏറെ ശ്രദ്ധിക്കാറുണ്ട്. ഒപ്പം എല്ലാ ദിവസവും വിറ്റാമിൻ സി സെറം ഉപയോഗിക്കും.
Also Read: ചുളിവുകളും പാടുകളും ഇല്ലാത്ത ചർമ്മം സ്വന്തമാക്കാം, ഈ രണ്ട് വിത്തുകൾ ചേർത്ത വെള്ളം ദിവസവും കുടിക്കൂ
"വിറ്റാമിൻ സി ചർമ്മത്തിന് തിളക്കം നൽകുന്നു. അതിൽ ആൻ്റി ഓക്സിഡൻ്റുകളുണ്ട്, ഇത് ചർമ്മത്തിൽ ജലാംശം തടഞ്ഞു നിർത്തുന്നു. കൂടാതെ എസ്പിഎഫിനെയും ഇത് സഹായിക്കും. അതിനാൽ ഇത് ചർമ്മാരോഗ്യത്തിന് ഏറെ നല്ലതാണ്." കൃതി പറയുന്നു.
ദിവസും ഫെയ്സ്മാസ്ക് ഉപയോഗിക്കുന്ന ശീലം കൃതിക്കില്ല. "ഞാൻ ദിവസവും മാസ്ക് ഉപയോഗിക്കാറില്ല. പക്ഷേ ആഴ്ചയിൽ ഒരിക്കൽ, ചിലപ്പോൾ രണ്ടു തവണ അങ്ങനെ ചെയ്യും" കൃതി വ്യക്തമാക്കുന്നു. അമിതമായി മാസ്ക് ഉപയോഗിക്കുന്നത് ചർമ്മത്തിന് ഹാനികരമാണെന്നും കൃതിക്കറിയാം. ചർമ്മാവസ്ഥയ്ക്ക് അനുസരിച്ചാണ് പരിചരണ രീതികൾ തിരഞ്ഞെടുത്തിരുന്നത്.
അമിതമായി സ്ക്രബ് ചെയ്യുന്നത് ഹൈപ്പർസെൻസിറ്റീവ് ചർമ്മത്തിലേയ്ക്കു നയിച്ചേക്കും. ഇത് ചുവപ്പ്, വീക്കം, പൊള്ളൽ, പിഗ്മൻ്റേഷൻ എന്നിവയിലേയ്ക്കു നയിക്കും. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മമുള്ളവർ ആ ശീലം ഒഴിവാക്കണം.
Also Read: 50കളിലും യുവത്വം തുളുമ്പുന്ന ചർമ്മം; പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഖുശ്ബു
ഫെയ്സ്മാസ്ക് പോലെയുള്ളവ ഉപയോഗിച്ചതിനു ശേഷം മൈക്രോ ഫൈബർ ഉപയോഗിച്ച് മൃദുവായി ചർമ്മം തുടയ്ക്കുന്നതാണ് പതിവെന്ന് കൃതി പറയുന്നു. ഇത് ചർമ്മം അമിതമായി വരണ്ടു പോകുന്നത് തടയാൻ സാധിക്കും. കൂടാതെ സൺസ്ക്രീനും മോയ്സ്ച്യുറൈസറും ഒരുമിച്ചാമണ് കൃതി ഉപയോഗിക്കുന്നത്. അവ രണ്ടും ചേർന്ന മോയ്സ്ച്യുറൈസർ തിരഞ്ഞെടുക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
Also Read: 40കളിലും തിളക്കമുള്ള കരുത്തുറ്റ തലമുടി, കുട്ടിക്കാലം മുതലുള്ള ഈ ശീലമാണ് അതിനു പിന്നിൽ എന്ന് കരീന
ഒരോ ദിവസവും ചർമ്മം ഓരോ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ രാത്രിയിൽ അതിനനുസരിച്ചുള്ള പരിചരണ രീതികളാണ് കൃതി തിരഞ്ഞെടുക്കുന്നത്. ചുണ്ടുകൾ വരണ്ടു പോകാതിരിക്കാൻ ലിപ് ബാം പുരട്ടും. അതിൽ അൽപം ബാക്കിയുണ്ടെങ്കിൽ അത് കാലിലും പുരട്ടും.
അവളുടെ ചർമ്മം എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെ ആശ്രയിച്ച് അവളുടെ രാത്രി ദിനചര്യ വ്യത്യാസപ്പെടുന്നു: "എന്റെ രാത്രിയിലെ ചർമ്മസംരക്ഷണ ദിനചര്യ കുറച്ചുകൂടി സങ്കീർണ്ണമാണ്, എന്റെ ചർമ്മം എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെയും കഴിഞ്ഞ ദിവസം ഞാൻ എന്തു ചെയ്തു എന്നതിനെയും ആശ്രയിച്ച് അത് മാറുന്നു."
ചർമ്മ സ്വാഭാവം അനുസരിച്ചുള്ള പരിചരണം എത്രത്തോളം ഫലപ്രദമായിരിക്കും എന്നാണ് കൃതി ഇതിലൂടെ വ്യക്തമാക്കുന്നത്. ഒരുപാട് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതില്ല വീര്യം കുറഞ്ഞ ചർമ്മത്തിന് ഇണങ്ങുന്നവ മാത്രം തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നതാണ് പ്രധാനം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദിവസവും ഭക്ഷണത്തിനൊപ്പം ഇത് കുടിക്കൂ, തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us