/indian-express-malayalam/media/media_files/2025/08/08/jeera-and-methi-water-for-glowing-young-skin-fi-2025-08-08-10-44-05.jpg)
ദിവസവും ഈ വെള്ളം കുടിക്കുന്നത് ചർമ്മത്തിനും ശരീരത്തിനും ഗുണകരമാണ് | ചിത്രം: ഫ്രീപിക്
ആരോഗ്യവും ചർമ്മവും സംരക്ഷിക്കുന്നതിനുള്ള ധാരാളം ചേരുവകളുടെ കലവറയാണ് നമ്മുടെ അടുക്കള. ധാരാളം സുഗന്ധ വ്യഞ്ജനങ്ങൾ കൊണ്ട് ദിവസേന അടുക്കളയിൽ രുചികരമായ വിഭവങ്ങൾ തയ്യാറാക്കുന്നതിൽ ഇന്ത്യക്കാരെ വെല്ലാൻ ആരും ഉണ്ടാകില്ല. അവയുടെ പ്രകൃതി ദത്ത ഗുണങ്ങളെക്കുറിച്ച് എടുത്ത് പറയേണ്ടതു തന്നെയാണ്. അതിൽ തന്നെ മല്ലി, ജീരകം ഉലുവ എന്നിവ അടുക്കളയിൽ ഒഴിച്ചു കൂടാനാകാത്തവയാണ്. അവ ചർമ്മാരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് അറിയാമോ?
മല്ലിയുടെ ഗുണങ്ങൾ
മിക്ക കറികളോടാപ്പവും ചേർന്നു പോകുന്ന ഒന്നാണ് മല്ലി. ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ ഇതിനുണ്ട്. അത് ഫ്രീ റാഡിക്കലുകളെ തടയാൻ സഹായിക്കുന്നു. ദിവസവും മല്ലി ചേർത്ത വെള്ളം കുടിക്കുന്നത് വീക്കം കുറച്ച് ചർമ്മോരോഗ്യം നിലനിർത്തുന്നതിന് ഗുണം ചെയ്യും.
Also Read:ഒരുപിടി അരി കൊണ്ട് ഫെയ്സ് സെറം വീട്ടിൽ തയ്യാറാക്കാം, ഇനി നിങ്ങൾക്കും ഗ്ലാസ് സ്കിൻ നേടാം
ജീരകത്തിൻ്റെ ഗുണങ്ങൾ
ദിവസവും രാവിലെ ജീരക വെള്ളം കുടിക്കുന്നത് വയറു വീർക്കൽ ദഹനപ്രശ്നങ്ങൾ എന്നിവ തടയാൻ സഹായിക്കും. മാത്രമല്ല ഇത് ശരീരത്തിലെ വിഷാംശം പുറംതള്ളുന്നതിലൂടെ വാർധക്യത്തിൻ്റെ ലക്ഷണങ്ങളും മുഖക്കുരുവും തടയുന്നതിന് ഗുണപ്രദമാണ്. തലമുടിയുടെ ഫോളിക്കിളുകളെ ശക്തിപ്പെടുത്തി മുടി കൊഴിച്ചിൽ തടയുന്നു. ഇത് കരുത്തുറ്റ് തിളക്കമാർന്ന മുടി നിങ്ങൾക്ക് നൽകുന്നു.
ഉലുവയുടെ ഗുണങ്ങൾ
ദിവസവും ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് മുഖക്കുരു ഇല്ലാത്ത ചർമ്മ ലഭിക്കുന്നതിന് സഹായിക്കുന്നു. പിഗ്മെൻ്റേഷൻ തടഞ്ഞ് സ്വാഭാവിക നിറം മെച്ചപ്പെടുത്തുന്നതിനും പ്രകൃതിദത്തമായ തിളക്കം നിലനിർത്തുന്നതിനും ഇത് ഗുണപ്രദമാണ്.
Also Read: ഒരു സ്പൂൺ തേനിലേയ്ക്ക് ഇത് കൂടി ചേർത്തു പുരട്ടൂ, എത്ര വരണ്ട ചർമ്മവും തിളങ്ങും
/filters:format(webp)/indian-express-malayalam/media/media_files/2025/08/08/jeera-and-methi-water-for-glowing-young-skin-1-2025-08-08-10-50-36.jpg)
ഉലുവയും മല്ലിയും ജീരകവും ചേർത്ത വെള്ളം
ചേരുവകൾ
- ഉലുവ
- മല്ലി
- ജീരകം
- വെള്ളം
- തേൻ
- നാരങ്ങ
തയ്യാറാക്കുന്ന വിധം
ഒരു ടേബിൾസ്പൂൺ മല്ലി, ജീരകം, ഉലുവ എന്നിവ ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ഈ വിത്തുകൾ പിറ്റേ ദിവസം രാവിലെ തിളയ്ക്കുന്ന വെള്ളത്തിലേയ്ക്കു ചേർക്കാം. 15 മിനിറ്റ് കുറഞ്ഞ് തീയിൽ വെള്ളം തിളപ്പിക്കുക. ശേഷം അടുപ്പണച്ച് വെള്ളം തണുത്തതിനു ശേഷം അരിച്ചെടുക്കാം. അതിലേയ്ക്ക് അൽപ്പം നാരങ്ങാ നീരും തേനും ചേർത്തിളക്കി യോജിപ്പിച്ച് കുടിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദിവസവും രാവിലെ ഈ വെള്ളം കുടിക്കൂ, തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.