scorecardresearch

ആരോഗ്യകരമായ ജീവിതം: ദിനചര്യയിൽ ഇവ ഉറപ്പുവരുത്തുക

ഷാംപൂ മുതൽ പെർഫ്യൂം വരെ, നമ്മൾ മുടിയിലും ശരീരത്തിലും രാസവസ്തുക്കൾ കലർന്ന ധാരാളം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു

ഷാംപൂ മുതൽ പെർഫ്യൂം വരെ, നമ്മൾ മുടിയിലും ശരീരത്തിലും രാസവസ്തുക്കൾ കലർന്ന ധാരാളം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു

author-image
Lifestyle Desk
New Update
health, health tips, ie malayalam

നാം ശ്വസിക്കുന്ന വായു മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ നിരവധി ടോക്സിക് വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നു. ഈ എക്‌സ്‌പോഷർ പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും, ചില ജീവിതശൈലി മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇത് ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.

Advertisment

അതിനായി ചില കാര്യങ്ങൾ ഒഴിവാക്കുകയും മറ്റു ചിലത് ദൈനംദിന ദിനചര്യയിൽ ഉൾപ്പെടുത്തുകയും വേണം. ആരോഗ്യകരമായ ഈ മാറ്റങ്ങൾ വരുത്താനുള്ള ചില മാർഗങ്ങളെക്കുറിച്ച്, ജീവിതശൈലി പോഷകാഹാര വിദഗ്ധയായ സ്മിത ഷെട്ടി പറയുന്നു.

കാലാനുസൃതവുമായ ഭക്ഷണം കഴിക്കുക

പ്രാദേശികവും കാലാനുസൃതവുമായ പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോൾ, പ്രദേശത്തിന് പ്രകൃതി നൽകിയിട്ടുള്ളതും മണ്ണിന്റെ സ്വഭാവത്തിന് മാറ്റം വരുത്താതെ അവിടെ വളർത്താൻ കഴിയുന്ന വസ്തുക്കളും അംഗീകരിക്കുന്നു. ഇത് കഴിക്കുന്ന ഭക്ഷണങ്ങളുടെ പോഷണം കേടുകൂടാതെയിരിക്കുമെന്നും അതിൽ രാസവസ്തുക്കളും കീടനാശിനികളും ഇല്ലെന്നും ഉറപ്പാക്കുന്നു.

നാഷുറൽ

ഷാംപൂ മുതൽ പെർഫ്യൂം വരെ, നമ്മൾ മുടിയിലും ശരീരത്തിലും രാസവസ്തുക്കൾ കലർന്ന ധാരാളം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. പക്ഷേ, ടോക്സിൻ എക്സ്പോഷർ കുറയ്ക്കുന്നതിന് അവയ്ക്ക് പകരം സ്വാഭാവികമായവ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കേണ്ടതാണ്. "റീത്ത (സോപ്പ്നട്ട്) മുടിയിലും ബെസാൻ ദേഹത്തും പുരട്ടുക," സ്മിത ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഗാഡ്ജറ്റുകൾ

Advertisment

“ഗാഡ്‌ജെറ്റുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് സമ്മർദ്ദം വർദ്ധിപ്പിക്കുകയും ഒടുവിൽ പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗാഡ്‌ജെറ്റുകളുടെ റേഡിയേഷനുകൾ ശരീരത്തിലെ കോശങ്ങളിലോ തന്മാത്രകളിലോ മാറ്റങ്ങൾ വരുത്തുന്നു,.ഇത് ടിഷ്യു നാശിക്കുന്നതിനു കാൻസറിനും കാരണമാകുന്നു, ”സ്മിത മുന്നറിയിപ്പ് നൽകി.

വ്യായാമം ചെയ്യുക

സ്ഥിരമായ വ്യായാമം നമ്മുടെ ശരീരത്തിൽ നിന്ന് ടോക്സിക് വസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. “നമ്മുടെ ദൈനംദിനമുള്ള ടോക്സിക് എക്സ്പോഷർ നാം ചിന്തിക്കുന്നതിലും കൂടുതലാണ്. ശരീരത്തിലെ ലിംഫ് ദ്രാവകത്തിന്റെ രക്തചംക്രമണം വർധിപ്പിക്കാൻ വ്യായാമം സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് വിഷവസ്തുക്കളെയും ബാക്ടീരിയകളെയും കൂടുതൽ ഫലപ്രദമായി പുറന്തള്ളാൻ സഹായിക്കുന്നു, ”സ്മിത വിശദീകരിക്കുന്നു.

കൃത്യസമയത്ത് ഉറങ്ങുക

പോഷകാഹാര വിദഗ്ധ പറയുന്നതനുസരിച്ച്, ഉറക്കം തലച്ചോറിന്റെ സെല്ലുലാർ ഘടനയെ മാറ്റുന്നു. ഇത് ടോക്സിക് തന്മാത്രകളെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു.

Lifestyle Skin Care Beauty Tips Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: