scorecardresearch

പ്രസവശേഷം കൂടിയത് 32 കിലോ, ശരീര ഭാരം കുറയ്ക്കാൻ ചെയ്തത് എന്തെന്ന് വെളിപ്പെടുത്തി ശിൽപ ഷെട്ടി

കുഞ്ഞിന്റെ ജനനശേഷം ശരീര ഭാരം 32 കിലോയോളം കൂടി. അപ്പോഴാണ് ഞാൻ കാർബോഹൈഡ്രേറ്റ് കുറഞ്ഞ, നോ-കാർബ് ഡയറ്റ് പിന്തുടരുന്നത്. അതൊരു മാജിക് പോലെ പ്രവർത്തിച്ചു

കുഞ്ഞിന്റെ ജനനശേഷം ശരീര ഭാരം 32 കിലോയോളം കൂടി. അപ്പോഴാണ് ഞാൻ കാർബോഹൈഡ്രേറ്റ് കുറഞ്ഞ, നോ-കാർബ് ഡയറ്റ് പിന്തുടരുന്നത്. അതൊരു മാജിക് പോലെ പ്രവർത്തിച്ചു

author-image
Lifestyle Desk
New Update
actress

ഫൊട്ടോ: ശിൽപ ഷെട്ടി/ഇൻസ്റ്റഗ്രാം

പ്രസവശേഷം സ്ത്രീകളുടെ ശരീര ഭാരം പൊതുവെ കൂടാറുണ്ട്. ശരിയായ ഡയറ്റിലൂടെയും പതിവായുള്ള വ്യായാമത്തിലൂടെയും ശരീര ഭാരം കുറയ്ക്കാൻ സാധിക്കും. പ്രസവശേഷം ശരീര ഭാരം കുറച്ചതിനെക്കുറിച്ച് ബോളിവുഡ് നടി ശിൽപ ഷെട്ടി സംസാരിക്കുന്ന പഴയൊരു വീഡിയ​ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 2023 മേയിൽ കരീന കപൂർ അവതാരകയായ 'വാട് വുമൺ വാണ്ട് ടോക്' എന്ന ഷോയിൽ പങ്കെടുത്തപ്പോഴാണ് താൻ ശരീര ഭാരം കുറച്ചത് എങ്ങനെയെന്ന് ശിൽപ ഷെട്ടി വിശദീകരിച്ചത്. 

Advertisment

''കുഞ്ഞിന്റെ ജനനശേഷം ശരീര ഭാരം 32 കിലോയോളം കൂടി. അപ്പോഴാണ് ഞാൻ കാർബോഹൈഡ്രേറ്റ് കുറഞ്ഞ, നോ-കാർബ് ഡയറ്റ് പിന്തുടരുന്നത്. അതൊരു മാജിക് പോലെ പ്രവർത്തിച്ചു. കാർബോഹൈഡ്രേറ്റ് വളരെ പ്രധാനാണ്. കാരണം നമ്മൾ ദിവസവും ജോലി ചെയ്യുന്നുണ്ട്. നമുക്ക് ഊർജം നൽകുന്നത് കാർബോഹൈഡ്രേറ്റാണ്. പക്ഷേ, എന്ത് തരം കാർബോഹൈഡ്രേറ്റാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നതാണ് വളരെ പ്രധാനം,'' ശിൽപ പറഞ്ഞു.

ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് കഴിക്കരുത്. പുഴുങ്ങിയ മധുരക്കിഴങ്ങ് കഴിക്കാം. ഇവയോട് ഞാൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. രാത്രി 7 മണിക്ക്ശേഷം കാർബോഹൈഡ്രേറ്റ് ഒഴിവാക്കാൻ ഞാൻ ഇപ്പോഴും ശ്രമിക്കാറുണ്ടെന്ന് ശിൽപ പറഞ്ഞു.

ധാന്യങ്ങൾ, പഴങ്ങൾ, അന്നജം അടങ്ങിയ പച്ചക്കറികൾ തുടങ്ങിയ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് കുറഞ്ഞ കാർബ് ഡയറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. കാർബോഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണക്രമം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും പ്രസവാനന്തര സ്ത്രീകളെ അവ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് ഡൽഹിയിലെ സികെ ബിർള ഹോസ്പിറ്റലിലെ ഡോ.പ്രിയങ്ക സുഹാഗ് പറഞ്ഞു.

Advertisment

പ്രസവാനന്തരം കാർബോഹൈഡ്രേറ്റ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് ആവശ്യമായ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പോലുള്ള സുപ്രധാന പോഷകങ്ങൾ ലഭിക്കാതെ വരുമെന്ന് അവർ വ്യക്തമാക്കി.

പ്രസവത്തിനുശേഷം, സ്ത്രീകളിൽ പല ശാരീരിക മാറ്റങ്ങളും ഉണ്ടാകാറുണ്ട്. അവരുടെ പോഷകാഹാര ആവശ്യകതകൾ വർധിക്കുന്നു, പ്രത്യേകിച്ച് മുലയൂട്ടുന്ന സമയത്ത്. കാർബോഹൈഡ്രേറ്റുകൾ ഊർജ സ്രോതസാണ്. നല്ല ഊർജത്തിനും പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആവശ്യമായ അളവിൽ കാർബോഹൈഡ്രേറ്റ് കഴിക്കേണ്ടതുണ്ട്. കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഊർജ നിലകളെയും മാനസികാവസ്ഥയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിച്ചേക്കാമെന്ന് ഡോ.തായ്‌ഷെതെ ഭാസലെ അഭിപ്രായപ്പെട്ടു. 

Read More

Shilpa Shetty Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: