/indian-express-malayalam/media/media_files/uploads/2023/06/samantha.jpg)
മയോസിറ്റിസ് എന്നറിയപ്പെടുന്ന ഇമ്മ്യൂണിറ്റി ഡിസോർഡർ ഉണ്ടെന്ന് 2022 ൽ സാമന്ത വെളിപ്പെടുത്തിയിരുന്നു
മൈസ്റ്റൈറ്റിസ് എന്ന രോഗാവസ്ഥയുമായുള്ള പോരാട്ടത്തിനുശേഷം സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് സാമന്ത. ബോളിവുഡും കടന്ന് ഹോളിവുഡിൽ സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് സീരീസ് സിറ്റാഡലിന്റെ ഇന്ത്യൻ വെർഷനിൽ സാമന്തയും ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2010-ല്‍ ഗൗതം മേനോന്റെ തെലുങ്ക് ചിത്രമായ 'യേ മായ ചെസാവേ'യിലൂടെയാണ് സാമന്ത ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. പിന്നീട് വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ തെന്നിന്ത്യയിലെ മുൻനിര നായികയായി വളർന്നു. ഫാഷൻ ലോകത്തും സാമന്ത ശ്രദ്ധേയയാണ്. സാമന്തയുടെ ഫാഷൻ ട്രെൻഡുകൾ എപ്പോഴും ശ്രദ്ധയാകർഷിക്കാറുണ്ട്.
മൂൺസ്ട്രക്ക് മെമ്മോറിയലിന്റെ സമ്മർ കളക്ഷനിൽനിന്നുള്ള സാരി അണിഞ്ഞുള്ള സാമന്തയുടെ ചിത്രങ്ങൾ ആരാധക ശ്രദ്ധ കവർന്നിട്ടുണ്ട്. ഷിഫോൺ ഫ്ലോറൽ പ്രിന്റഡ് ബെയ്ഗേ സാരിയിലുള്ള ചിത്രമാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 2,999 രൂപയാണ് ഈ സാരിയുടെ വില.
/indian-express-malayalam/media/media_files/uploads/2023/06/samantha-saree.jpg)
'ഖുഷി'യാണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണിത്. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം. പല കാരണങ്ങളാല്‍ നീണ്ടുപോയ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ അതിവേഗം പുരോഗമിക്കുകയാണ്. സെപ്റ്റംബർ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസെന്നാണ് വിവരം.
സാമന്ത നായികയായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ശാകുന്തളം' ആണ്. ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തള’ത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ശാകുന്തളം. സാമന്തയും ദേവ് മോഹനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ശാകുന്തളം’ തിരക്കഥയെഴുതി സംവിധാനം ചെയ്തത് ഗുണശേഖറാണ്. ഏപ്രിൽ 14 നു റിലീസിനെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.
കരിയറിൽ ശ്രദ്ധയൂന്നി മുന്നോട്ട് പോവുമ്പോഴും മൈസ്റ്റൈറ്റിസ് രോഗവുമായുള്ള പോരാട്ടത്തിലാണ് സാമന്ത. പേശികള്‍ ദുര്‍ബലമാകുകയും ക്ഷീണിക്കുകയും വേദനാജനകമാവുകയും ചെയ്യുന്ന അപൂര്‍വ രോഗാവസ്ഥയാണ് മൈസ്റ്റൈറ്റിസ് . ഈ അവസ്ഥയിൽ പേശികള്‍ക്ക് വീക്കം സംഭവിക്കുകയും രോഗപ്രതിരോധ സംവിധാനം സ്വന്തം പേശികളെ തന്നെ ആക്രമിക്കുകയും ചെയ്യും. സാധാരണഗതിയില്‍ വളരെ അപൂര്‍വ്വമായാണ് ഈ അസുഖം കണ്ടുവരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.