മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. ഇൻഫ്ലുവൻസർ, യൂട്യൂബർ എന്നീ മേഖലകളിലും താരം ശ്രദ്ധേയമാണ്. ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ സിനിമയിലേക്കുള്ള തുടക്കം. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം ‘ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.
നാലു വർഷങ്ങൾക്ക് ശേഷം ‘അടി’ എന്ന ചിത്രത്തിലൂടെ അഹാന കൃഷ്ണ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അഹാന പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു. എക്‌നിക് സൽവാറുകളാണ് തന്റെ പ്രമോഷനായി താരം തിരഞ്ഞെടുത്തത്.
അടിയുടെ പ്രൊമോഷന് ഗ്രീൻ സൽവാർ സെറ്റ് ധരിച്ചെത്തിയ ചിത്രങ്ങൾ അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ഇഷ്ടപ്പെട്ട നിറങ്ങളിലൊന്നാണ് ലൈം ഗ്രീൻ എന്ന് അഹാന എഴുതിയിട്ടുണ്ട്. ശിൽപി ഹാൻഡ് ക്രാഫ്റ്റ്സ് എന്ന സൈറ്റിൽ നിന്നാണ് അഹാന സൽവാർ തിരഞ്ഞെടുത്തത്. 4,242 രൂപയാണ് ഈ സൽവാറിന്റെ വില. സിൽവർ മെറ്റൽ ആഭരണങ്ങളാണ് സൽവാറിനൊപ്പം അഹാന തിരഞ്ഞെടുത്തത്.
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രം ‘അടി’യിലാണ് അഹാന അവസാനമായി അഭിനയിച്ചത്. വിഷു റിലീസായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഫഹദ് നായകനായ ‘പാച്ചുവും അത്ഭുവിളക്കും’ സിനിമയിലും അതിഥി വേഷത്തിൽ അഹാന എത്തിയിരുന്നു.