തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നായികമാരിലൊരാളാണ് നടി സംയുക്ത മേനോൻ. തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് താരം ഇപ്പോൾ സജീവമായി നിൽക്കുന്നത്. കാർത്തിക്ക് വർമയുടെ സംവിധാനത്തിൽ ഒരുങ്ങിയ തെലുങ്ക് ഹൊറർ മിസ്റ്ററി ചിത്രം ‘വിരുപക്ഷ’ ആണ് സംയുക്തയുടെ അവസാനം റിലീസിനെത്തിയ ചിത്രം. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ സംയുക്ത ഫൊട്ടൊഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ബ്ലാക്ക് ഡ്രെസ്സ് അണിഞ്ഞുള്ള സംയുക്തയുടെ ലുക്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സ്റ്റുഡിയോ മൂൺറേ എന്ന സൈറ്റിൽ നിന്നാണ് സംയുക്ത വസ്ത്രം തിരഞ്ഞെടുത്തത്.
കറുത്ത് കോർഷെറ്റ് പാറ്റേണിലുള്ള ഫുൾ സ്ലീവ് ഗൗണാണ് താരം ധരിച്ചത്. സെമി പ്രെഷ്യസ് കല്ലുകൾ വസ്ത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. 42,000 രൂപയാണ് ഈ മൂൺസ്റ്റോൺ ഡ്രെസ്സിന്റെ വില. ഒരു ലോങ്ങ് ഇയറിങ്ങ് മാത്രമാണ് താരം സ്റ്റൈൽ ചെയ്തിരിക്കുന്നത്.
ധനുഷിനൊപ്പം ചെയ്ത ‘വാത്തി’ ആണ് സംയുക്തയുടെ അവസാനം ഹിറ്റായ ചിത്രം. വെങ്കി അത്രുലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഫെബ്രുവരി 17നാണ് റിലീസിനെത്തിയത്. സംയുക്തയുടെ നാലാമത്തെ തമിഴ് ചിത്രമായിരുന്നു ‘വാത്തി’.
‘പോപ് കോൺ’ എന്ന മലയാളം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്ത പിന്നീട് അന്യഭാഷ സിനിമകളിലും അഭിനയിച്ചു. കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സംയുക്ത കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു.