/indian-express-malayalam/media/media_files/2E3ACr2WUGc3RX9ea5DK.jpg)
രശ്മികമന്ദാന/ഇൻസ്റ്റഗ്രാം
തെലുങ്കിലെ സൂപ്പർതാരമായ രശ്മിക മന്ദാന ബോളിവുഡിലും ഇപ്പോൾ നിറസാന്നിധ്യമാണ്. രൺബീർ കപൂർ നായകനായ 'അനിമൽ' സിനിമയുടെ വിജയത്തോടെ ബോളിവുഡിലും താരം ചുവടുറപ്പിച്ചു കഴിഞ്ഞു. ചിത്രത്തിൽ രൺബീറിന്റെ ഭാര്യയായ ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. സിനിമയിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഫാഷനിലും തെന്നിന്ത്യൻ നടിമാരിൽ രശ്മിക മുന്നിട്ടുനിൽക്കും. ഏതു ഔട്ട്ഫിറ്റും താരത്തിന് ഇണങ്ങുമെന്ന് പലതവണ ഫാഷൻ പ്രേമികൾക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്. ബ്ലാക്ക് ഗൗണിലുള്ള താരത്തിന്റെ പുതിയ ഔട്ട്ഫിറ്റും ഫാഷൻ പ്രേമികളുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്.
/indian-express-malayalam/media/media_files/rkkopAMRRIbDM9PN2RdM.jpg)
ഫ്ലോർ-ലെങ്ത് ബ്ലാക്ക് ഗൗണിലുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലാണ് താരം ആരാകർക്കായി പങ്കുവച്ചത്. പ്രശസ്ത ഫാഷൻ ബ്രാൻഡായ മിശ്രുവിന്റെ കളക്ഷനിൽനിന്നുള്ളതാണ് ഈ ഔട്ട്ഫിറ്റ്. 2.25 ലക്ഷമാണ് ഈ ഗൗണിന്റെ വില.
/indian-express-malayalam/media/media_files/jsqbpf7yS0xPbpEYFB6G.jpg)
വസ്ത്രത്തിനു ഇണങ്ങുന്ന സിൽവർ കമ്മലുകളും കോക്ടെയിൽ മോതിരവും താരം അണിഞ്ഞിരുന്നു. 1980 കളിലെ ഹെയർസ്റ്റൈലായിരുന്നു താരം തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/Mdb04JQcyB9XIEZP7pfY.jpg)
അല്ലു അർജുൻ നായകനാകുന്ന 'പുഷ്പ 2' ആണ് രശ്മികയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. റെയിൻബോ, ദ് ഗേൾഫ്രണ്ട് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us