scorecardresearch

കസവു സാരിയിൽ ദേവതയെപ്പോൽ പാർവതി

ട്രെഡീഷണൽ ക്രീം സെറ്റ് സാരിയിൽ വിടർന്നു നിൽക്കുന്ന റെഡ് പോപ്പി പൂക്കളുടെ പ്രിൻഡിങ്ങാണുള്ളത്. ഗോൾഡൻ കസവ് ബോർഡറോടു കൂടിയ സാരിക്കൊപ്പം ഫുൾ സ്ലീവ് ബ്ലൗസാണ് കോമ്പിനേഷൻ

ട്രെഡീഷണൽ ക്രീം സെറ്റ് സാരിയിൽ വിടർന്നു നിൽക്കുന്ന റെഡ് പോപ്പി പൂക്കളുടെ പ്രിൻഡിങ്ങാണുള്ളത്. ഗോൾഡൻ കസവ് ബോർഡറോടു കൂടിയ സാരിക്കൊപ്പം ഫുൾ സ്ലീവ് ബ്ലൗസാണ് കോമ്പിനേഷൻ

author-image
Lifestyle Desk
New Update
Parvathy Thiruvothu

പാർവതി തിരുവോത്ത്

സിനിമയിൽ തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ ജീവിച്ചു കാണിക്കുന്ന താരമാണ് പാർവതി തിരുവോത്ത്. ഏതു കഥാപാത്രവും പാർവതിയുടെ കൈയ്യിൽ ഭദ്രമാണ്. വിഷു സ്പെഷ്യലായിട്ട് ടർമറിക്ക് ഒഫിഷ്യൽ എന്ന ബ്രാൻഡിനു വേണ്ടി നടത്തിയ പാർവതിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരുടെ ചർച്ചാ വിഷയം. ഒരു ആർട്ട് ഗാലറി പോലെയുണ്ടെന്നാണ് പാർവതിയുടെ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റ്.

Advertisment

ട്രെഡീഷണൽ ക്രീം സെറ്റ് സാരിയിൽ വിടർന്നു നിൽക്കുന്ന റെഡ് പോപ്പി പൂക്കളുടെ പ്രിൻഡിങ്ങാണുള്ളത്. ഗോൾഡൻ കസവ് ബോർഡറോടു കൂടിയ സാരിക്കൊപ്പം ഫുൾ സ്ലീവ് ബ്ലൗസാണ് കോമ്പിനേഷൻ. ഹെവി ഇയർ റിങ് മാത്രമാണ് ഈ സാരിക്കൊപ്പം പെയർ ചെയ്തിരിക്കുന്നത്. കേളി ലൂസ് ഹെയറും സിംപിൾ മേക്കപ്പുമാണ് മറ്റൊരു ഹൈലൈറ്റ്.


Advertisment

''കഠിനമായ സാഹചര്യങ്ങൾക്കിടയിൽ പൂക്കുമ്പോൾ, വെല്ലുവിളികൾക്കിടയിലും തഴച്ചു വളരാനുള്ള കരുത്തിനെ പ്രതീകപ്പെടുത്തുന്നു. വെളിച്ചത്തെയും നിഴലിനേയും ആശ്ലേഷിക്കുന്നു, അവരുടെ ദളങ്ങൾ പ്രതികൂലസാഹചര്യങ്ങളിലും സ്ഥിരോത്സാഹത്തിന്റെയും വളർച്ചയുടെയും കഥകൾ മന്ത്രിക്കുന്നു''. എന്ന ക്യാപ്ഷനോടെയാണ് ചിത്രം പാർവതി പങ്കുവച്ചിട്ടുള്ളത്. ഒപ്പം വിഷു ആശംസകളും നേർന്നിട്ടുണ്ട്.

ദേവതയെപ്പോലെയുണ്ടെന്നും ദൈവികമായ് അനുഭവപ്പെടുന്നു എന്നുമൊക്കെ ആരാധകർ ചിത്രത്തിന് കമൻ്റ് ചെയ്തിട്ടുണ്ട്. നിവേതിത സഞ്ജയ് തന്റെ ബ്രാൻഡായ ടർമറിക്കിനു വേണ്ടി ഡിസൈൻ ചെയ്ത സാരിയാണിത്. മനോഹരമായ ചിത്രങ്ങൾ പകർത്തിയത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജെയ്സൺ മാടശ്ശേരിയാണ്. 

Read More

Fashion Saree Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: