/indian-express-malayalam/media/media_files/OUoYjT2u2ZymCf2r7XVO.jpg)
തപ്സി പന്നു
കഴിഞ്ഞ മാസമായിരുന്നു നടി തപ്സി പന്നുവിന്റെ വിവാഹം. ഡാനിഷ് ബാഡ്മിന്റൺ താരവും ഒളിമ്പിക്സ് ജേതാവുമായ മത്യാസ് ബോ ആയിരുന്നു വരൻ. ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നു. മാർച്ച് 23ന് ഉദയപൂരിൽ നടന്ന സ്വകാര്യചടങ്ങിലായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വിവാഹം സംബന്ധിച്ച് യാതൊരു വിവരവും തപ്സി പരസ്യമാക്കിയിട്ടില്ല. വിവാഹ ചിത്രങ്ങളും താരം പുറത്തുവിട്ടിട്ടില്ല. വിവാഹശേഷം ആദ്യമായി പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി. നിർമ്മാതാവ് അനന്ത് പണ്ഡിറ്റിന്റെ മകൾ ഐശ്വര്യയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് തപ്സി എത്തിയത്.
/indian-express-malayalam/media/media_files/aCIWgzfJRK8cPym7FurE.jpg)
റെഡ് സാരിയിൽ സിംപിൾ ലുക്കിലാണ് തപ്സി വിവാഹത്തിന് എത്തിയത്. സാരിക്ക് ഇണങ്ങുന്ന വലിയ കമ്മലുകളും താരം അണിഞ്ഞിരുന്നു. താരത്തിന്റെ കയ്യിൽ ഗോൾഡൻ നിറത്തിലുള്ള പോട്ടിൽ പൗച്ചും ഉണ്ടായിരുന്നു.
#TaapseePannu looks gorgeous at the wedding of Anand Pandit's Daughter! pic.twitter.com/6Pm4ceX9dv
— herzindagi (@herzindagi) April 12, 2024
തപ്സിയുടെ ദീർഘകാലസുഹൃത്താണ് മത്യാസ്. ഒരു ദശാബ്ദത്തിലേറെയായി, തപ്‌സിയും മത്യാസും പ്രണയത്തിലാണ്. അടുത്തിടെ രാജ് ഷമണിയുമായുള്ള ഒരു പോഡ്‌കാസ്റ്റിൽ, തപ്‌സി തൻ്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും മത്യാസുമായുള്ള ദീർഘകാല ബന്ധത്തെക്കുറിച്ചും സംസാരിച്ചിരുന്നു. പരിചയപ്പെട്ട അന്നു മുതൽ തന്നോട് പ്രതിജ്ഞാബദ്ധനാണ് മത്യാസ് എന്നാണ് തപ്സി പറഞ്ഞത്.
1998-ൽ അന്താരാഷ്ട്രതലത്തിൽ അരങ്ങേറിയ ഒരു ഡാനിഷ് ബാഡ്മിൻ്റൺ കളിക്കാരനാണ് 43കാരനായ മത്യാസ്. മുൻ ഒളിമ്പിക് മെഡൽ ജേതാവായ മത്യാസ് ലോക ഒന്നാം നമ്പർ താരം കൂടയാണ്. 2015ലെ യൂറോപ്യൻ ഗെയിംസിൽ സ്വർണവും 2012ലെ ഒളിമ്പിക്‌സിൽ വെള്ളിയും മത്യാസ് നേടിയിരുന്നു. 2012ലും 2017ലും വിജയിച്ച അദ്ദേഹം രണ്ട് തവണ യൂറോപ്യൻ ചാമ്പ്യൻ കൂടിയായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us