/indian-express-malayalam/media/media_files/xy2zx4q2VKiSlagkPZs7.jpg)
ബനാറസ് സിൽക്ക് എന്നത് എക്കാലത്തും വസ്ത്ര പ്രേമികൾക്ക് പ്രിയങ്കരമാണ്. മികച്ച സിൽക്കിലുള്ള ഹാൻ്റ് എംബ്രോയിഡറി വർക്കുകളാണ് അതിനെ വേറിട്ട് നിർത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന സെലിബ്രറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ ഹെറിറ്റേജ് ഫാഷൻ ഷോയിലെ ശ്രദ്ധാകേന്ദ്രമായിരുന്നു കൃതി സനോൻ ധരിച്ച ബനാറസി ലെഹങ്ക. ഏതൊരു വധുവും ആ ലെഹങ്ക ഒന്നണിയാൻ കൊതിച്ചു പോകും. കാശിയിൽ വെച്ചു നടന്ന പരിപാടിയിലെ ഷോസ്റ്റോപ്പേഴ്സ് ആയിരുന്നു കൃതി സനോനും രൺവീർ സിങും. ഇരുവരും അണിഞ്ഞ വസ്ത്രങ്ങൾ ബനാറസ് സിൽക്കിൽ നെയ്തെടുത്തതാണെന്ന് മൽഹോത്ര പിന്നീട് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് പറയുകയുണ്ടായി. രൺവീറും കൃതിയും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കടും ചുവപ്പ് ബനാറസി സിൽക്ക് ലെഹങ്കയാണ് കൃതി അണിഞ്ഞിരിക്കുന്നത്. ഫുൾ സ്ലീവ് ബ്ലൗസും, ഗോൾഡൻ ബോർഡറും പാറ്റേണുകളും, പരമ്പരാഗത വധുവിനെ ഓർമ്മിപ്പിക്കത്തക്ക വണ്ണമുള്ള മാച്ചിങ് അക്സസറീസ് കൂടിയാകുമ്പോൾ ഒരു റോയൽ ലുക്ക് കിട്ടുന്നു. ചിത്രങ്ങൾ കണ്ട ആരാധകരും കൃതിയെ രാജകുമാരി എന്നു തന്നെ പറയുന്നു. മിനിമൽ മേക്കപ്പ് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. വലിയ ചുവന്ന പൊട്ടും സ്മഡ്ജ് ചെയ്ത കൺമഷിയുമാണ് മെയ്ക്കപ്പിൽ എടുത്തു പറയേണ്ടുന്നത്.
രൺവീർ സിങ് ആവട്ടെ ഡീപ്പ് പർപ്പിൾ ബനാറസി ഷിക്കാർഗ് ഷർവാണിയാണ് അണിഞ്ഞിരിക്കുന്നത്. മറ്റ് മാച്ചിങ് അക്സസറീസ് ഒന്നും തന്നെ അണിഞ്ഞിട്ടുമില്ല. ഷർവാണിയിൽ വേദിയിലേക്ക് എത്തുന്ന രൺവീർ സിങിൻ്റെ ലുക്ക് മുഗൾ രാജാക്കാൻമാരെ സ്മരിപ്പിക്കും വിധമെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് ആരാധകർ കമൻ്റ് ചെയ്തിരിക്കുന്നു.
ബനാറസി സിൽക്ക് സാരി നിർമ്മാണത്തിൽ പ്രശസ്തരായ ബങ്കർ സമൂഹത്തോടുള്ള ആദരസൂചകമായാണ് വോക്കൽ ഫോർ ലോക്കൽ ലോക്കൽ ഫോർ ഗ്ലോബൽ എന്ന ആശയത്തെ പിൻപറ്റിക്കൊണ്ട് ഷോ സംഘടിപ്പിച്ചത്. ഡോൺ 3 എന്ന സിനിമയിൽ രൺവീറും കൃതിയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.
Read More
- വിവാഹശേഷം ആദ്യമായി പൊതുവേദിയിൽ, റെഡ് സാരിയിൽ സിംപിൾ ലുക്കിൽ തപ്സി
- കീർത്തി സുരേഷ് ധരിച്ച പിങ്ക് കുർത്തയുടെ വില അറിയേണ്ടേ?
- ഗുച്ചിയുടെ ബ്ലാക്ക് സിൽക്ക് ജാക്കറ്റിൽ ഗ്ലാമറസായി സാമന്ത
- ഫ്ലോറൽ വൈറ്റ് ഡ്രസിൽ രാജകുമാരിയെപ്പോലെ സോനം കപൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.