scorecardresearch

അംബാനി കല്യാണത്തിന് രൺബീർ ധരിച്ചത് മരതക കല്ലുകൾ പിടിപ്പിച്ച 6 കോടിയുടെ വാച്ച്

ബ്ലാക്ക് ഷെർവാണിയാണ് രൺബീർ വിവാഹ ദിനത്തിനായ് തിരഞ്ഞെടുത്തത്. കയ്യിൽ വില കൂടിയ പാതേക് ഫലീപിന്റെ വാച്ചാണ് രൺവീർ ധരിച്ചത്

ബ്ലാക്ക് ഷെർവാണിയാണ് രൺബീർ വിവാഹ ദിനത്തിനായ് തിരഞ്ഞെടുത്തത്. കയ്യിൽ വില കൂടിയ പാതേക് ഫലീപിന്റെ വാച്ചാണ് രൺവീർ ധരിച്ചത്

author-image
Lifestyle Desk
New Update
Ranbir Kapoor | Watch

രൺബീർ കപൂർ

മുകേഷ് അംബാനിയുടെ മകൻ അനന്തിന്റെ വിവാഹത്തിന് ഭാര്യ ആലിയ ഭട്ടിനൊപ്പമാണ് രൺബീർ കപൂർ എത്തിയത്. ബ്ലാക്ക് ഷെർവാണിയാണ് രൺബീർ വിവാഹ ദിനത്തിനായ് തിരഞ്ഞെടുത്തത്. കയ്യിൽ വില കൂടിയ പാതേക് ഫലീപിന്റെ വാച്ചാണ് രൺവീർ ധരിച്ചത്.

Advertisment

പതേക് ബ്രാൻഡിന്റെ 5271 പി കളക്ഷനിൽനിന്നുള്ള ആഡംബര വാച്ചാണിത്. ബ്ലാക്ക് ഡയൽ, ഷൈനി ബ്ലാക്ക് അലിഗേറ്റർ സ്ട്രാപ്, കലണ്ടർ മെക്കാനിസം എന്നിവയാണ് വാച്ചിന്റെ സവിശേഷതകൾ. ബേസലിനും ലഗ്സിനും ചുറ്റും 58 മരതകങ്ങൾ പിടിപ്പിച്ചതാണ് വാച്ചിനെ ഏറെ ആകർഷണീയമാക്കുന്നത്. ക്ലാസ്പിൽ ഒരു സിംഗിൾ മരതകം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വാച്ചിൽ മൊത്തം 81 മരതക കല്ലുകളുണ്ട്. ഏകദേശം 6 കോടിയാണ് ഈ വാച്ചിന്റെ വില. 

ജൂലൈ 12 നാണ് അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായത്. മുംബൈയിലെ ജിയോ വേൾഡ് സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ. രാഷ്ട്രീയ, സിനിമാ, കായിക, വ്യാവസായിക രംഗത്തെ പ്രമുഖരെല്ലാം ചടങ്ങിനെത്തിയിരുന്നു. 

Read More

Advertisment
Ranbir Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: