scorecardresearch

പോപ് ഗായിക ഷക്കീറയുടെ വേൾഡ് ടൂർ ഔട്ട്ഫിറ്റ് ഒരുക്കിയത് ഈ ഇന്ത്യൻ ഡിസൈനർ

ഇന്ത്യൻ ഫാഷൻ ലോകം അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടുന്നതിൻ്റെ തെളിവാണ് ഷക്കീറ തൻ്റെ വേൾഡ് ടൂറിനായി തിരഞ്ഞെടുത്ത ഈ വസ്ത്രം.

ഇന്ത്യൻ ഫാഷൻ ലോകം അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടുന്നതിൻ്റെ തെളിവാണ് ഷക്കീറ തൻ്റെ വേൾഡ് ടൂറിനായി തിരഞ്ഞെടുത്ത ഈ വസ്ത്രം.

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pop Singer Shakira Red Look By Indian Designer Anamika Khanna For World Tour

റിയോ ഡി ജനീറോയിലെ വേദിയിൽ അനാമിക ഖന്ന ഒരുക്കിയ ഔട്ട്ഫിറ്റിൽ ഷക്കീറ | ചിത്രം: ഇൻസ്റ്റഗ്രാം

2010 ലോകകപ്പിന് പുറത്തിറങ്ങിയ 'വക്കാ വക്കാ' എന്ന ഔദ്യോഗിക ഗാനത്തിന് ചുവടു വയ്ക്കാത്തതായി ആരാണുള്ളത്? ലോകമെമ്പാടും ഏറെ ആഘോഷിക്കപ്പെട്ട ഗാനമായിരുന്ന ഷക്കീറയുടെ വക്കാ വക്കാ. യൂട്യൂബിൽ ഏറ്റവും അധികം ആളുകൾ കണ്ട വീഡിയോ ആയിരുന്നു അത്. ഹൃദയതാളത്തെ പോലും നിയന്ത്രിക്കുന്ന ചുവടുകളുമായി ഷക്കീറയോടൊപ്പം ലോകം മുഴുവൻ ഫുഡ്ബോൾ നെഞ്ചിലേറ്റി. 

Advertisment

'ദിസ് ടൈം ഫോർ ആഫ്രിക്ക' ആൽബത്തിൽ നിന്ന്.

ഇന്ത്യയിൽ ഏറെ ആരാധകരുള്ള ഷക്കീറയുടെ 2025 വേൾഡ് ടൂറിലെ ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത് സെലിബ്രിറ്റി ഡിസൈനറായ അനാമിക ഖന്നയാണ്. ബോളിവുഡും കടന്ന് ഹോളിവുഡിലേയ്ക്കു വരെ ചുവടു വച്ചിരിക്കുകയാണ് ഇന്ത്യൻ ഫാഷൻ ലോകം.

Pop Singer Shakira Red Look By Indian Designer Anamika Khanna For World Tour
ഷക്കീറയുടെ വേൾഡ് ടൂറിൽ നിന്ന് | ചിത്രം: ഇൻസ്റ്റഗ്രാം
Advertisment

റിയോ ഡി ജനീറോയിൽ വച്ചു നടന്ന ഓപ്പണിങ് നൈറ്റിലാണ് കൈകൊണ്ട് തുന്നിയ എംബ്രോയിഡറി വർക്കുകൾ കൊണ്ട് അതിമനോഹരമായ അനാമികയുടെ ചുവപ്പൻ ബ്രാലെറ്റ് ഔട്ട്ഫിറ്റും അണിഞ്ഞ് ഷക്കീറ എത്തിയത്. 

Pop Singer Shakira Red Look By Indian Designer Anamika Khanna For World Tour
വൈബ്രൻ്റായിട്ടുള്ള ചുവടുകളുമായാണ് ഷക്കീറ വേദി ഇളക്കി മറിച്ചത് | ചിത്രം: ഇൻസ്റ്റഗ്രാം

നിക്കോളാസ് ബ്രൂ ആണ് ഈ എലഗെൻ്റ് ബോൾഡ് ലുക്ക് ഷക്കീറക്കായി സ്റ്റൈൽ ചെയ്തത്. മനോഹരമായ ത്രെഡ് വർക്കുകളിൽ തീർത്ത ബ്രാലെറ്റ് ടോപ്പാണ് ഏറ്റവും ആകർഷകം. അതിൽ തന്നെ സ്വരോവ്സികി ക്രിസ്റ്റലുകൾ പതിപ്പിച്ചിട്ടുണ്ട്.

Pop Singer Shakira Red Look By Indian Designer Anamika Khanna For World Tour
സ്വരോവ്സികി ക്രിസ്റ്റലുകളാണ് ഔട്ട്ഫിറ്റിൽ പതിപ്പിച്ചിരിക്കുന്നത് | ചിത്രം: ഇൻസ്റ്റഗ്രാം

ഷക്കീറയുടെ നൃത്ത ചുവടുകൾക്കൊപ്പം ഒഴുകി നടക്കുന്ന ഫ്രിൽഡ് സ്കേർട്ടും അണിഞ്ഞിരിക്കുന്നു. അതിലും ക്രിസ്റ്റലുകൾ കൊണ്ടുള്ള ഹെവി വർക്കുകൾ കാണാം. 

Pop Singer Shakira Red Look By Indian Designer Anamika Khanna For World Tour
ഹെവി ഹിപ് വർക്കുകൾ സ്കേർട്ടിൽ കൊടുത്തിട്ടുണ്ട് | ചിത്രം: ഇൻസ്റ്റഗ്രാം 

ട്രെഡീഷ്ണൽ എംബ്രോയിഡറി വിദ്യകൾക്കൊപ്പം ഗ്ലോബൽ ഫാഷൻ ആശയങ്ങളും കൊരുത്തു വച്ച ഷോസ്റ്റോപ്പിംഗ് ഔട്ട്ഫിറ്റ് എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. 

ഇന്ത്യയിലെ ഏറ്റവും മികച്ച ഫാഷൻ ഡിസൈനർമാരിൽ ഒരാളാണ് അനാമിക ഖന്ന. ട്രെഡീഷ്ണങ്ങൾ മോഡേൺ ഫാഷനുകളുടെ ഫ്യൂഷൻ പരീക്ഷണങ്ങളാണ് അനാമികയ്ക്ക് ഏറെ ശ്രദ്ധനേടി കൊടുത്തത്. 2007ലെ പാരീസ് ഫാഷൻ വീക്കിൽ വസ്ത്ര കളക്ഷനുകൾ പ്രദർശിപ്പിക്കാൻ ആദ്യമായി അവസരം ലഭിച്ച ഇന്ത്യൻ ഡിസൈനർ കൂടിയാണ് അനാമിക.

Pop Singer Shakira Red Look By Indian Designer Anamika Khanna For World Tour
നൃത്ത ചുവടുകൾക്കൊപ്പം ഒഴുകി നടക്കുന്ന ഫ്രിൽഡ് സ്കേർട്ടാണ് ബ്രാലെറ്റ് ടോപ്പിനൊപ്പം കൊടുത്തിരുന്നത് ചിത്രം: ഇൻസ്റ്റഗ്രാം

അന്താരാഷ്ട്ര ഫാഷൻ വേദികളിൽ പ്രത്യക്ഷപ്പെടുന്ന അപൂർവം ചില ഡിസൈനർമാരിൽ ഒരാൾ കൂടിയാണ്. അനാമിക ഖന്നയുടെ നിരവധി സ്റ്റൈലുകൾ ഫാഷൻ പ്രമികളുടെ നിഘണ്ടുവിൽ ഇടംപിടിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് 'ധോത്തി സാരി'.  ബോളിവുഡ് നടി സോനം കപൂർ പല വേദികളിലും അത് ധരിച്ചെത്തിയിട്ടുണ്ട്.  

Read More

Fashion Fashion Trends Fashion Designer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: