/indian-express-malayalam/media/media_files/YtFmiQNdSvYd0vnsR2db.jpeg)
നവ്യ നായർ
മലയാളത്തിലാകട്ടെ മറ്റിതര ഭാഷകളിലാകട്ടെ, നവ്യ നായർ എന്നും മലയാളിക്ക് നന്ദനത്തിലെ ബാലാമണിയാണ്. അത്രയേറെ പ്രേക്ഷകരെ സ്വാധീനിച്ച കഥാപാത്രമാണ് തുടക്കത്തിൽ തന്നെ മലയാള സിനിമയ്ക്ക് താരം സമ്മാനിച്ചത്.
ഏറെ നാൾ സിനിമയിൽ സജീവമായിരുന്ന നവ്യ വിവാഹത്തിനു ശേഷം അഭിനയജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. എങ്കിലും തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ താരം വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്തായാലും നീണ്ട ബ്രേക്കിനു ശേഷം വീണ്ടും റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി'യിൽ അഭിനയിക്കുകയാണ് ഇപ്പോൾ നവ്യ.
നവ്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ചിത്രങ്ങളാണിപ്പോൾ ആരാധകരെ ഏറെ ആകർഷിച്ചിരിക്കുന്നത്. കാഞ്ചീപുരം സാരിയുടുത്ത സ്റ്റൈലൻ ഫോട്ടോകളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബോട്ടിൽ ഗ്രീനും റോസും നിറങ്ങൾ ചേർന്ന മനോഹരമായ സാരിയാണ് നവ്യയുടേത്. സാരിക്കു ചേരുന്ന ബ്രോക്കേഡ് ബ്ലൗസാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ട്രെഡീഷണലായ ലുക്ക് ആയതിനാൽ ഒരു ചെറിയ ലോക്കറ്റോടുകൂടിയ മാലയും, സാരിക്കു ചേരുന്ന റോസ് നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച വളകളും, കമ്മലുമാണ് അണിഞ്ഞിരിക്കുന്നത്.
തൻ്റെ സാരി ശേഖരണത്തിൽ നിന്നും അധികം ഉപയോഗിക്കാത്തവ കഴിഞ്ഞയിടയ്ക്കാണ് നവ്യ വിൽപ്പന ചെയ്തത്. ഇതിൻ്റെ പേരിൽ ധാരാളം വിമർശനങ്ങൾക്കു വിധേയയായിരുന്നു.
എന്നാൽ സാരിവിൽപ്പന ചെയ്തു ലഭിച്ച തുക ഗാന്ധിഭവനിലെ അന്തേവാസികൾക്കു വേണ്ടിയായിരുന്നു. ഈ സത്യം പിന്നീട് താരം വെളിപ്പെടുത്തുകയുണ്ടായി. 'പ്രീ-ലവ്ഡ് നവ്യ നായര്‍' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു സാരി വിൽപ്പന ചെയ്തത്.
Read More
- 2.75 ലക്ഷത്തിന്റെ ബോഡികോൺ ഗൗണിൽ മിന്നിത്തിളങ്ങി ജാൻവി കപൂർ
- കരൺ ജോഹറിന്റെ ഹെർമെസ് ബിർക്കിൻ ബാഗിന്റെ വില പറയാനാകുമോ?
- ചർമ്മപ്രശ്നങ്ങൾ അകറ്റാം, ഈ ചോക്ലേറ്റ് ഫേഷ്യൽ ട്രൈ ചെയ്യൂ
- സ്റ്റണ്ണിങ് ലുക്കിൽ ആരാധകരെ വീണ്ടും ഞെട്ടിച്ച് പാർവ്വതി തിരുവോത്ത്
- സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ചർമ്മം ഇരുണ്ടതായി തോന്നാറുണ്ടോ? ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ
- 2.75 ലക്ഷത്തിന്റെ ബോഡികോൺ ഗൗണിൽ മിന്നിത്തിളങ്ങി ജാൻവി കപൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.