/indian-express-malayalam/media/media_files/7JbPSpEINnohLknC3xZO.jpg)
കരൺ ജോഹർ
ബോളിവുഡിലെ ഹിറ്റ് മേക്കറാണ് കരൺ ജോഹർ. 25 വർഷത്തിലേറെയായി സിനിമാ രംഗത്തുള്ള കരൺ ജോഹർ നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന്റെ വീഡിയ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിരുന്നു. കരണിന്റെ ലുക്കിനൊപ്പം ശ്രദ്ധ നേടിയത് കയ്യിലെ ഹെർമെസ് ലേബലിലുള്ള ബിർക്കിൻ ബാഗായിരുന്നു.
യുഎസിലെ ലക്ഷ്വറി ബ്രാൻഡായ ഹെർമെസിന്റെ ബ്ലാക്ക് ആൻഡ് ഓറഞ്ച് നിറത്തിലുള്ള ബാഗായിരുന്നു കരണിന്റെ കയ്യിലുണ്ടായിരുന്നത്. 27.5 ലക്ഷമാണ് ഈ ബാഗിന്റെ വില. ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് ഹെർമെസ്. പല താരങ്ങളുടെയും പക്കൽ ലക്ഷങ്ങൾ വിലമതിക്കുന്ന ബാഗുകളുണ്ട്.
ഇന്ത്യയിലെ മുൻനിര പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ ധർമ്മ എന്റർടെയ്ൻമെന്റ്സിന്റെ തലവനാണ് കരൺ ജോഹർ. ഏകദേശം, 1700 കോടി രൂപയാണ് താരത്തിന്റെ ആസ്തി. 1998ൽ പുറത്തിറങ്ങിയ കുച്ച് കുച്ച് ഹോത്താ ഹേ ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. 107 കോടി രൂപയാണ് ചിത്രം ബോക്സോഫിസിൽ നേടിയത്. 2001-ൽ സംവിധാനം ചെയ്ത കഭി ഖുശി കഭി ഗം ആയിരുന്നു രണ്ടാമത്തെ ചിത്രം. 136 കോടി രൂപയായിരുന്നു ചിത്രം വാരിക്കൂട്ടിയത്.
Read More
- ചർമ്മപ്രശ്നങ്ങൾ അകറ്റാം, ഈ ചോക്ലേറ്റ് ഫേഷ്യൽ ട്രൈ ചെയ്യൂ
- സ്റ്റണ്ണിങ് ലുക്കിൽ ആരാധകരെ വീണ്ടും ഞെട്ടിച്ച് പാർവ്വതി തിരുവോത്ത്
- സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ചർമ്മം ഇരുണ്ടതായി തോന്നാറുണ്ടോ? ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ
- 2.75 ലക്ഷത്തിന്റെ ബോഡികോൺ ഗൗണിൽ മിന്നിത്തിളങ്ങി ജാൻവി കപൂർ
- 5 മിനിറ്റിൽ നവ്യയെ പോലെ സിംപിളായി ഒരുങ്ങാം, വീഡിയോ കാണൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us