scorecardresearch

ചിരിക്കാൻ മടിക്കേണ്ട, പല്ലുകൾ തിളങ്ങാൻ ഇതാ ചില വിദ്യകൾ

ബാക്ടീരിയകളിൽ നിന്നും പല്ലിനെ സംരക്ഷിക്കുന്നതിന് ശരിയായ രീതിയിൽ പല്ല് തേക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം

ബാക്ടീരിയകളിൽ നിന്നും പല്ലിനെ സംരക്ഷിക്കുന്നതിന് ശരിയായ രീതിയിൽ പല്ല് തേക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Natural Method For Teeth Whitening

പല്ലിലെ മഞ്ഞ നിറം അകറ്റാൻ ചില നുറുങ്ങുവിദ്യകൾ ചിത്രം: ഫ്രീപിക്

തുറന്ന് ചിരിക്കാൻ നിങ്ങൾക്ക് തടസ്സമാകുന്നത് എന്താണ്?. പല്ലിലെ മഞ്ഞ നിറമാണോ?. വ്യക്തിശുചിത്വം, കഴിക്കുന്ന ഭക്ഷണങ്ങൾ എന്നിവയൊക്കെ ഈ നിറത്തിനു കാരണമായേക്കും. ഇത്തരത്തിൽ മങ്ങിയ പല്ലുകൾക്ക് പരിഹാരം തേടി പലപ്പോഴും ദന്താശുപത്രിയിലേക്കാണ് ഏറെയാളുകളും പോകാറുള്ളത്. എന്നാൽ അതിനു മുമ്പായി നിങ്ങൾക്കു തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്. അവ പരിചയപ്പെടാം.

ഉമിക്കരി

Advertisment

ഉമിക്കരി നന്നായി പൊടിച്ച് വിരൽ ഉപയോഗിച്ച് പല്ല് തേച്ചു നോക്കൂ. ഇത് ശീലമാക്കുന്നത് പല്ലിൽ അടിഞ്ഞു കൂടിയ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും മഞ്ഞ നിറം കുറയ്ക്കുന്നതിനും ഉപകരിച്ചേക്കും.

ഉപ്പ്

ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിനു ശേഷം ഒരൽപ്പം ഉപ്പ് ഉപയോഗിച്ച് പല്ലുകൾ മസാജ് ചെയ്യുന്നത് മഞ്ഞനിറവും കറയും കുറയ്ക്കുന്നതിനു ഗുണകരമായേക്കും. 

ഓറഞ്ചിൻ്റെ തൊലി

ഓറഞ്ചിൻ്റെ തൊലി പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കാവുന്നതാണ്. ഇത് കറകളും പല്ലിൽ അടിഞ്ഞു കൂടിയിരിക്കുന്ന അണുക്കളെയും കളയാൻ സഹായിക്കും.

വെളിച്ചെണ്ണ

Advertisment

ഒരു ടീസ്പൂൺ​ വെളിച്ചെണ്ണ വായിൽ ഒഴിച്ച് 20 മിനിറ്റിനു ശേഷം തുപ്പി കളയാം. ശേഷം വെള്ളം ഉപയോഗിച്ച് ഒരിക്കൽ കൂടി വായ കഴുകുക. 

മൗത്ത് വാഷ്

മൗത്ത് വാഷ് ഉപയോഗിച്ച് ദിവസവും വായ കഴുകുന്നത് അണുക്കളെ നീക്കം ചെയ്യാനും പല്ലിലെ കറ കളയാനും സഹായിക്കും. 

Natural Method For Teeth Whitening

പൈനാപ്പിൾ

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്തമായി കറ നീക്കുന്നതിന് സഹായിച്ചേക്കാം.  ജ്യൂസ് ആയോ അല്ലാതെയോ ഇത് കഴിക്കുന്നത് ഗുണം ചെയ്യും.

പഴത്തിൻ്റെ തൊലി

സാധാരണ വാഴപ്പഴം കഴിച്ച ഉടനെ തൊലി കളയുകയാണ് പതിവ്. എന്നാൽ മഗ്നീഷ്യം, മാംഗനീസ്, പൊട്ടാഷ്യം എന്നിങ്ങനെയുള്ള ധാരാളം ധാതുക്കൾ ഈ തൊലിയിൽ അടങ്ങിയിട്ടുണ്ട്. പല്ലുകൾ ഈ ധാതുക്കളെ ആഗിരണം ചെയ്ത് നിറം വർധിപ്പിക്കുന്നു. 

കല്ലുപ്പ്

ഉമിനീരിൻ്റെ പിഎച്ച് ലെവൽ വർധിപ്പിക്കുന്നതിന് കല്ലുപ്പിന് കഴിയും. ഇത് പല്ലുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനു സഹായിക്കും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Dental Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: