/indian-express-malayalam/media/media_files/2025/08/18/ghee-and-curd-for-glowing-healthy-skin-fi-2025-08-18-12-29-39.jpg)
നെയ്യും പാൽപ്പാടയും ചർമ്മ പരിചരണത്തിന് കാലങ്ങളായി ഉപയോഗത്തിലുണ്ട് | ചിത്രം: ഫ്രീപിക്
മൃദുവും തിളക്കമുള്ളതും ആരോഗ്യകരവുമായ ചർമ്മം നേടുന്നതിൽ അടുക്കളയിൽ തന്നെയുള്ള പല വസ്തുക്കളും കാലങ്ങളായി ഉപയോഗത്തിലുണ്ട്. കടയിൽ നിന്നും കിട്ടുന്ന മറ്റ് പല ഉത്പന്നങ്ങളെയും മറികടക്കുന്ന ഫലങ്ങളാണ് അവ നൽകുന്നത്. അത്തരം രണ്ട് ചേരുവകളാണ് നെയ്യും, പാലും.
ചർമ്മാരോഗ്യത്തിന് ഗുണകരമായ പോഷകങ്ങളും ഈർപ്പവും നൽകുന്നതിന് ഇവ രണ്ടും സഹായകരമാണ്. എന്നാൽ തിളങ്ങുന്ന ചർമ്മത്തിന് ഇവയിൽ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് ഏതാണ്? കൂടുതൽ അറിയാം.
Also Read: ഒരു നുള്ള് മഞ്ഞൾപ്പൊടി കൊണ്ട് ചുളിവുകളും പാടുകളും അകറ്റാൻ ഇതാ ഒരു പൊടിക്കൈ
ചർമ്മത്തിന് നെയ്യ്
ലിക്വിഡ് ഗോൾഡ് എന്ന് അറിയപ്പെടുന്ന നെയ്യ് പോഷക സമ്പന്നമാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ എന്നിവ നെയ്യിലുണ്ട്. ചർമ്മത്തിനു പുറമേ മോയ്സ്ച്യുറൈസ് ചെയ്യുന്നതിനു പകരം നെയ്യ് ചർമ്മത്തിൻ്റെ ആഴത്തിലേയ്ക്കിറങ്ങി ഇലാസ്തികയും ഹൈഡ്രേഷനും വർധിപ്പിക്കും.
പ്രധാനപ്പെട്ട ഗുണങ്ങൾ
തീവ്രമായ ജലാംശം: വരണ്ടതും, വിണ്ടുകീറുന്നതുമായ ചർമ്മത്തിന് ഇത് അനുഗുണമാണ്.
ആൻ്റി ഏജിങ് ഗുണങ്ങൾ: അകാല വാർധക്യത്തിൻ്റേതായ ചുളിവുകളും, നേർത്ത വരകളും ഉണ്ടാകുന്നത് കുറയ്ക്കാൻ നെയ്യ് സഹായിക്കും.
ഹീലിങ്: പ്രകോപനം ശമിപ്പിക്കുന്നു, വിണ്ടു കീറൽ കുറയ്ക്കുന്നു, ചെറിയ പൊള്ളലുകൾ ശമിപ്പിക്കുന്നു.
നാച്യുറൽ തിളക്കം: പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ ഘടനയും തിളക്കവും വർധിപ്പിക്കുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/18/ghee-and-curd-for-glowing-healthy-skin-2-2025-08-18-12-32-31.jpg)
Also Read: തക്കാളി നീര് ദിവസവും കണ്ണിനടിയിൽ പുരട്ടുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?
ഉപയോഗിക്കേണ്ട വിധം
ഒരു സ്പൂൺ നെയ്യ് ചൂടാക്കാം. രാത്രി കിടക്കുന്നതിനു മുമ്പ് ചെറുചൂടോടെ നെയ്യ് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. രാവിലെ കഴുകി കളയാം.
പാൽപ്പാട
തിളപ്പിച്ച പാലിൽ രൂപം കൊള്ളുന്ന ക്രീമിയായ പാളിയാണ് പാൽപ്പാട. അത് ലാക്റ്റിക് ആസിഡും കൊഴുപ്പും നിറഞ്ഞ ഒരു പ്രകൃതിദത്ത എമോലിയൻ്റാണ്. ഇത് ഈർപ്പം നിലനിർത്തുക മാത്രമല്ല, നേരിയ എക്സ്ഫോളിയൻ്റായി പ്രവർത്തിക്കുകയും ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കുന്നു.
സോഫ്റ്റ്: വരണ്ടതും ഉണങ്ങിയതുമായ ചർമ്മം സോഫ്റ്റാക്കുന്നതിന് ഇത് സഹായിക്കും.
മൃദുവായി എക്സ്ഫോളിയേറ്റ് ചെയ്യാൻ: ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ചർമ്മത്തിന് തിളക്കം: പിഗ്മൻ്റേഷനും നിറം മങ്ങൽ കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
Also Read: ഇൻസ്റ്റൻ്റ് ഗ്ലോ നേടാൻ ഇനി ബ്ലീച്ച് വാങ്ങി സമയം കളയേണ്ട, കടലമാവ് ഇങ്ങനെ മുഖത്ത് പുരട്ടൂ
തണുപ്പിക്കൽ ആശ്വാസം: ചൊറിച്ചിലും സൂര്യതാപവും ശമിപ്പിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
ഒരു നുള്ള് മഞ്ഞൾ അല്ലെങ്കിൽ തേനും പാൽപ്പാടയിൽ കലർത്താം. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി 10–15 വിശ്രമിക്കാം. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.
ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്?
നെയ്യ് ആഴത്തിൽ ജലാംശം നൽകുകയും വാർധക്യത്തിൻ്റേതായ പ്രാരംഭ ലക്ഷണങ്ങളെ ചെറുക്കുകയും ചെയ്യുന്നു. തിളക്കവും മൃദുത്വവും നൽകാൻ പാൽപ്പാട മികച്ചതാണ്. ശൈത്യകാലത്ത് നെയ്യ് ദീർഘകാല പോഷണം നൽകുന്നു, വേനൽക്കാലത്ത് പാൽപ്പാട നേരിയ ഈർപ്പവും തിളക്കവും നൽകുന്നു. നെയ്യും പാൽപ്പാടയും പ്രകൃതിദത്ത ചർമ്മസംരക്ഷണ ചേരുവകളാണ്. തീവ്രമായ ജലാംശവും പ്രായമാകൽ തടയലുമാണ് നിങ്ങളുടെ ആശങ്കയെങ്കിൽ നെയ്യ് നിങ്ങൾക്ക് അനുയോജ്യമാണ്. മൃദുത്വവും തിളക്കവും നിലർനിത്താൻ സഹായിക്കും നിങ്ങളുടെ ചർമ്മാരോഗ്യം അനുസരിച്ചുള്ള ചേരുവ തിരഞ്ഞെടുക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: അരിപ്പൊടി ഒരു സ്പൂൺ ഉണ്ടെങ്കിൽ ഗ്ലാസ് സ്കിൻ സ്വന്തമാക്കാം, ഇനി ഫെയ്സ്പാക്കും സ്ക്രബറും വേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.