scorecardresearch

പ്രായം 50, ഇന്നും ബ്യൂട്ടി ക്വീൻ; വൈറ്റ് ഗൗണിൽ ആരാധക ഹൃദയം കീഴടക്കി മലൈക അറോറ

വൈറ്റ് ഗൗണിലുള്ള മലൈകയുടെ പുതിയ ചിത്രങ്ങളും ഫാഷൻ പ്രേമികളെ ഞെട്ടിച്ചിരിച്ചിരിക്കുകയാണ്. 'സമ്മർ വൈറ്റ്' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്

വൈറ്റ് ഗൗണിലുള്ള മലൈകയുടെ പുതിയ ചിത്രങ്ങളും ഫാഷൻ പ്രേമികളെ ഞെട്ടിച്ചിരിച്ചിരിക്കുകയാണ്. 'സമ്മർ വൈറ്റ്' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Malaika Arora

മലൈക അറോറ/ഇൻസ്റ്റഗ്രാം

ഓരോ ദിവസം കഴിയുന്തോറും ചെറുപ്പമായി കൊണ്ടിരിക്കുകയാണെന്ന് തോന്നും ബോളിവുഡ് നടി മലൈക അറോറയെ കണ്ടാൽ. പ്രായം 50 ആയെങ്കിലും ഇന്നും ബി ടൗണിലെ ഫിറ്റ് താരങ്ങളിലൊരാളാണ് മലൈക. ഏതു ഔട്ട്ഫിറ്റിലും താരത്തെ കണ്ടാൽ പ്രായം തോന്നില്ലെന്നത് മറ്റൊരു പ്രത്യേകതയാണ്.

Advertisment

വൈറ്റ് ഗൗണിലുള്ള മലൈകയുടെ പുതിയ ചിത്രങ്ങളും ഫാഷൻ പ്രേമികളെ ഞെട്ടിച്ചിരിച്ചിരിക്കുകയാണ്. 'സമ്മർ വൈറ്റ്' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 

actress
മലൈക അറോറ/ഇൻസ്റ്റഗ്രാം

ക്ലബ് ലണ്ടൻ ഫാഷൻ ബ്രാൻഡിന്റേതാണ് ഈ വൈറ്റ് ഗൗൺ. വ്രാപ്പ്ഡ് കട്ട് ഔട്ട് നെക്‌ലൈനാണ് വസ്ത്രത്തിന്റെ പ്രത്യേകത. സിംഗിൾ ലോങ് സ്ലീവും എക്സ്‌പോസ്ഡ് ഷോൾഡറും താരത്തിന്റെ ലുക്കിന് കൂടുതൽ ആകർഷണീയത നൽകി. 9,350 രൂപയാണ് ഈ വൈറ്റ് വൺ ഷോൾഡർ മാക്സി ഡ്രെസിന്റെ വില.

Advertisment
actress
മലൈക അറോറ/ഇൻസ്റ്റഗ്രാം

'ദിൽ സേ' സിനിമയിലെ ഷാരൂഖ് ഖാനൊപ്പമുള്ള 'ഛയ്യ ഛയ്യ' എന്ന ഗാനരംഗത്തിലൂടെ ബി ടൗൺ ആരാധകരുടെ മനസിൽ ഇടം നേടിയ നടിയാണ് മലൈക അറോറ.

actress
മലൈക അറോറ/ഇൻസ്റ്റഗ്രാം

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനാണ് മലൈകയുടെ ആദ്യ ഭര്‍ത്താവ്. 1998-ല്‍ വിവാഹിതരായ ഇരുവരും 2017-ൽ വേർപിരിഞ്ഞു. ഇരുവര്‍ക്കും അര്‍ഹാന്‍ ഖാന്‍ എന്നൊരു മകനുണ്ട്.

actress
Caption

പിന്നീട് നടന്‍ അര്‍ജുന്‍ കപൂറുമായി മലൈക പ്രണയത്തിലായി. എന്നാൽ, ഏറെ വർഷത്തെ പ്രണയത്തിനുശേഷം ഇരുവരും പിരിഞ്ഞതായി അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു.

actress
മലൈക അറോറ/ഇൻസ്റ്റഗ്രാം

'ഖോ ഗയേ കം കഹാനി'ലാണ് മലൈക അവസാനമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് താരം എത്തിയത്.

Read More

Fashion malaika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: