/indian-express-malayalam/media/media_files/g8Kr6Fmofuu5roY0Olsc.jpg)
എക്സ്പ്രസ് ഫൊട്ടോ
മുബൈ: വിശ്വസുന്ദരി പട്ടം കരസ്ഥമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്‌കോവ. 2024 ലെ മിസ് വേൾഡ് കിരീടം പിസ്കോവ നേടിയപ്പോൾ മിസ് ലെബനൻ യാസ്മിന സെയ്‌ടൂൺ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. പോളണ്ടിൽ നിന്നുള്ള മുൻ ലോകസുന്ദരി കരോലിന ബിലാവ്‌സ്ക താരനിബിഡമായ ഫൈനലിൽ തന്റെ പിൻഗാമിയെ കിരീടമണിയിച്ചു. 28 വർഷത്തിന് ശേഷം മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിച്ച ഇന്ത്യയെ പ്രതിനിധീകരിച്ചത് 22 കാരിയായ സിനി ഷെട്ടിയായിരുന്നു. അവസാന 8 പേരിൽ സിനി ഷെട്ടിയും ഉൾപ്പെട്ടിരുന്നെങ്കിലും ഫൈനൽ റൗണ്ടിലേക്ക് എത്താനായില്ല. 2022-ൽ ഫെമിന മിസ് ഇന്ത്യ വേൾഡ് ജേതാവാണ് സിനി ഷെട്ടി.
ലോകത്തെ 112 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച 71-ാമത് മിസ് വേൾഡ് മത്സരം മുംബൈ ബികെസിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് നടന്നത്. ഫൈനൽ റൗണ്ടിലെ 12 ജഡ്ജിമാരുടെ പാനലിൽ ചലച്ചിത്ര നിർമ്മാതാവ് സാജിദ് നദിയാദ്‌വാല ആയിരുന്നു, അഭിനേതാക്കളായ കൃതി സനോൻ, പൂജ ഹെഗ്‌ഡെ, ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്, മാധ്യമ പ്രവർത്തകൻ രജത് ശർമ്മ, സാമൂഹിക പ്രവർത്തക അമൃത ഫഡ്‌നാവിസ്, വിനീത് ജെയിൻ, ബെന്നറ്റ്, കോൾമാൻ ആൻഡ് കോ. ലിമിറ്റഡിന്റെ എംഡി, മിസ് വേൾഡ് ഓർഗനൈസേഷന്റെ ചെയർപേഴ്‌സണും സിഇഒയുമായ ജൂലിയ മോർലി, ജാമിൽ സെയ്ദി, മാനുഷി ചില്ലർ ഉൾപ്പെടെ മൂന്ന് മുൻ ലോകസുന്ദരികളുമാണ് ഉണ്ടായിരുന്നത്.
ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറും മുൻ ലോകസുന്ദരി മേഗൻ യംഗും ഫൈനൽ റൗണ്ടിലെ അവതാരകരായെത്തി. ഗായകരായ ഷാൻ, നേഹ കക്കർ, ടോണി കക്കർ എന്നിവരുടെ പ്രകടനങ്ങളും ഫൈനൽ റൗണ്ടിനോട് അനുബന്ധിച്ച് അരങ്ങേറി.
മിസ് വേൾഡ് മത്സരവുമായി ബന്ധപ്പെട്ട ടാഗ്‌ലൈനായ ‘ബ്യൂട്ടി വിത്ത് പർപ്പസ്’ എന്നതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ചോപ്ര ജോനാസിന്റെ വീഡിയോയും ചടങ്ങിൽ സ്ക്രീൻ ചെയ്തു.
സഞ്ജയ് ലീല ബൻസാലിയുടെ കന്നി വെബ് സീരീസായ ഹീരമാണ്ഡി: ദി ഡയമണ്ട് ബസാറിലെ അഭിനേതാക്കളായ മനീഷ കൊയ്രാള, സൊനാക്ഷി സിൻഹ, അദിതി റാവു ഹൈദാരി, റിച്ച ചദ്ദ, ഷർമിൻ സെഗാൾ, സഞ്ജീദ ഷെയ്ഖ് എന്നിവരും 13 ഫാസ്റ്റ് ട്രാക്ക് മിസ് വേൾഡ് മത്സരാർത്ഥികളുമായി വേദിയിലെത്തി.
ഒരു മാസം നീണ്ടുനിന്ന മിസ് വേൾഡ് ഇവന്റിൽ ടാലന്റ് ഷോകേസുകൾ, സ്പോർട്സ് വെല്ലുവിളികൾ, ചാരിറ്റബിൾ സംരംഭങ്ങൾ എന്നിവയുൾപ്പെടെ കഠിനമായ മത്സരങ്ങളുടെ ഒരു പരമ്പരയാണ് ഉണ്ടായിരുന്നത്. ഇന്ത്യ ആറ് തവണയാണ് മിസ് വേൾഡ് കിരീടം നേടിയിട്ടുള്ളത്. റീത്ത ഫാരിയ (1966), ഐശ്വര്യ റായ് ബച്ചൻ (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മുഖി (1999), പ്രിയങ്ക ചോപ്ര ജോനാസ് (2000), മാനുഷി ചില്ലർ (2017) എന്നിവരായിരുന്നു ഇന്ത്യയിൽ നിന്നുള്ള വിശ്വ സുന്ദരിമാർ.
Read More
- ബ്ലാക്ക് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷായി തമന്ന, വില 1.16 ലക്ഷം
- ജംഗിൾ തീം ഗ്രീൻ പ്രിന്റഡ് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷായി മാധുരി ദീക്ഷിത്, വില അറിയാമോ?
- സാരിയിൽ തിളങ്ങി കരീന, ലെഹങ്കയിൽ സുന്ദരിയായി ആലിയ; സ്റ്റൈലിഷ് ലുക്കിൽ ബോളിവുഡ് താരസുന്ദരിമാർ
- മകന്റെ പ്രീ വെഡ്ഡിങ്ങിൽ നിത അംബാനി അണിഞ്ഞത് 500 കോടിയുടെ ഡയമണ്ട് നെക്ലേസ്, 53 കോടിയുടെ മോതിരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.