/indian-express-malayalam/media/media_files/2025/02/07/IybCd480TnMUeI0fKuYI.jpg)
Jeet Adani & Diva Jaimin Shah Wedding
രാജ്യത്തെ പ്രമുഖ വ്യവസായി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയുടെ ഇന്ന് വിവാഹിതനാകുന്നു. ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിൻ ഷായുടെ മകളാണ് ദിവയാണ് വധു. അഹമ്മദാബാദിൽ വച്ചാണ് ചടങ്ങുകൾ നടക്കുന്നത്. കഴിഞ്ഞ വർഷം നടന്ന അനന്ത് അംബാനി രാധിക വിവാഹത്തോട് കിടപിടിക്കുന്നതായിരിക്കും ഈ കല്ല്യാണവും എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു.
വിവാഹത്തിന് പോപ് താരം ടെയിലർ സ്വിഫ്റ്റ് അടക്കമുള്ളവരാണ് എത്തുന്നതെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വമ്പൻ വിവാഹഘോഷം കാത്തിരുന്നവർക്ക് നിരാശയുണ്ടാക്കുന്ന വിവരങ്ങളാണ് കുടുംബം പുറത്തു വിട്ടത്.
ഗുജറാത്തി ജെയിൻ അചാര പ്രകാരമുള്ള വളരെ ലളിതമായ വിവാഹമായിരിക്കും എന്ന് അദാനി തന്നെ വ്യക്തമാക്കുകയുണ്ടായി.
താൻ സാധാരണക്കാരനായാണ് വളർന്നത് അതുകൊണ്ട് സാധാരണ മനുഷ്യരുടേതു പോലെയുള്ള വിവാഹമായിരിക്കും നടത്തുക എന്ന് ഗൗതം നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഏറെ വ്യത്യസ്തത നിറയുന്നതാണ് വിവാഹ ഒരുക്കങ്ങൾ. പാരമ്പര്യം, സംസ്കാരം, സാമൂഹ്യ സേവനം തുടങ്ങിവയ്ക്ക് പ്രാധാന്യം നൽകുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വരെയുള്ള സംഭാവന നൽകുമെന്ന് ദമ്പതികൾ പ്രതിജ്ഞയെടുത്തതായാണ് റിപ്പോർട്ടുകൾ.
यह अत्यंत हर्ष का विषय है कि मेरा बेटा जीत और बहू दिवा अपने वैवाहिक जीवन की शुरुआत एक पुण्य संकल्प से कर रहे हैं।
— Gautam Adani (@gautam_adani) February 5, 2025
जीत और दिवा ने प्रति वर्ष 500 दिव्यांग बहनों के विवाह में प्रत्येक बहन के लिए 10 लाख का आर्थिक सहयोग कर ‘मंगल सेवा’ का संकल्प लिया है।
एक पिता के रूप में यह ‘मंगल… pic.twitter.com/tKuW2zPCUE
ഒരു പിതാവ് എന്ന നിലയിൽ ഇത് തനിക്ക് വളരെയധികം സംതൃപ്തി നൽകുന്നതാണെന്ന് ഗൗതം അദാനി എക്സിൽ കുറിച്ചു. ഈ പ്രതിജ്ഞ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി വിവാഹത്തിന് തൊട്ടു മുമ്പായി 21 ഭിന്നശേഷിക്കാരായ നവമ്പതികളെ ഇരുവരും സന്ദർശിക്കുകയുണ്ടായി.
ജീതും ദിവയും വിവാഹത്തിന് ധരിക്കുന്ന വസ്ത്രങ്ങൾക്കും ഏറെ പ്രത്യേകതകളുണ്ട്. ഇരുവരുടേയും നിർദ്ദേശപ്രകാരം പ്രമുഖ ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര അംഗപരിമിതർക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുമായി കൈകോർത്താണ് ചടങ്ങിനായുള്ള ഷാൾ നിർമിച്ചത്.
ജീതിൻ്റെ വധു ആരാണ്?
പൊതു വേദികളിൽ അധികം കാണാത്തത് കൊണ്ട് ദിവയെക്കുറിച്ച് അധികമാർക്കും അറിയില്ല. വജ്ര വ്യാപാരിയായ ജെയ്മിൻ ഷായുടെ മകളാണ് ദിവ. ദിനേഷ് ആൻ്റ് കമ്പനി പ്രൈവൈറ്റ് ലിമറ്റഡിൻ്റെ ഉടമസ്ഥനാണ് ദിവയുടെ പിതാവ്. 2023 മാർച്ചിലായിരുന്നു ദിവയും ജീതും തമ്മിലുള്ള വിവാഹ നിശ്ചയം.
അദാനി വിമാനത്താവളങ്ങളുടെയും അദാനി ഡിജിറ്റൽ ലാബുകളുടെയും ചുമതലയാണ് ഇപ്പോൾ അദാനിയുടെ ഇളയ മകൻ ജീതിനുള്ളത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us