scorecardresearch

വൈറ്റ് സാരിയിൽ സ്റ്റണ്ണിങ് ലുക്കിൽ ജാൻവി കപൂർ

ബോളിവുഡിനു പിന്നാലെ തെന്നിന്ത്യയിലും ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ് ജാൻവി. തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍ നായകനായിട്ടെത്തുന്ന ദേവര എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം

ബോളിവുഡിനു പിന്നാലെ തെന്നിന്ത്യയിലും ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ് ജാൻവി. തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍ നായകനായിട്ടെത്തുന്ന ദേവര എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം

author-image
Lifestyle Desk
New Update
jhanvi kapoor, actress

ഫൊട്ടോ: ജാൻവി കപൂർ/ഇൻസ്റ്റഗ്രാം

ജാൻവി കപൂർ പപ്പോഴും സ്റ്റണ്ണിങ് ലുക്കിലെത്തി ഫാഷൻ പ്രേമികളെ അമ്പരപ്പിക്കാറുണ്ട്. വ്യത്യസ്ത ഫാഷൻ ലുക്കിൽ താരം ആരാധക കയ്യടി നേടിയെടുക്കുന്നത് പതിവാണ്. 

Advertisment
jhanvi kapoor, actress
ഫൊട്ടോ: ജാൻവി കപൂർ/ഇൻസ്റ്റഗ്രാം

വാലന്റൈൻസ് ഡേയ്ക്കു മുൻപായ റെഡ് ലേസ് കോർസെറ്റ് ഗൗണിലുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

jhanvi kapoor, actress
ഫൊട്ടോ: ജാൻവി കപൂർ/ഇൻസ്റ്റഗ്രാം

ഇപ്പോഴിതാ, സാരിയിലുള്ള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജാൻവി. വൈറ്റ് സാരി ധരിച്ചുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്. ഫാഷൻ ഡിസൈനർ തരുൺ താഹിലിയാനിയാണ് ജാൻവിയുടെ ഈ സ്റ്റൈലിഷ് സാരി ഒരുക്കിയത്. 

jhanvi kapoor, actress
ഫൊട്ടോ: ജാൻവി കപൂർ/ഇൻസ്റ്റഗ്രാം

ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളാണ് ജാൻവി കപൂർ. 2018-ൽ "ധടക്ക്" എന്ന ചിത്രത്തിലൂടെ ജാൻവി ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. വളരെ കുറച്ചു സിനിമകളിലൂടെ ബോളിവുഡ് യുവതാരങ്ങൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയെടുക്കാനും ഈ താര പുത്രിയ്ക്ക് സാധിച്ചു.

Advertisment
jhanvi kapoor, actress
ഫൊട്ടോ: ജാൻവി കപൂർ/ഇൻസ്റ്റഗ്രാം

ബോളിവുഡിൽ പ്രതിഫലത്തിന്റെ കാര്യത്തിലും ജാൻവി മുന്നിലാണ്. ഒരു സിനിമയ്ക്ക 10 കോടിയാണ് ജാൻവി പ്രതിഫലമായി വാങ്ങുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. 

jhanvi kapoor, actress
ഫൊട്ടോ: ജാൻവി കപൂർ/ഇൻസ്റ്റഗ്രാം

ബോളിവുഡിനു പിന്നാലെ തെന്നിന്ത്യയിലും ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ് ജാൻവി. തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍ നായകനായിട്ടെത്തുന്ന ദേവര എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം. ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

jhanvi kapoor, actress
ഫൊട്ടോ: ജാൻവി കപൂർ/ഇൻസ്റ്റഗ്രാം

ജാൻവിയുടെ താരത്തിന്റെ ജിവിതത്തിലെ പല സംഭവങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകാറുമുണ്ട്. അടുത്തിടെ ജാൻവി കപൂർ പോളോ പ്ലയറും പരിസ്ഥിതി പ്രവർത്തകരുമായും ശിഖർ പഹാരിയുമായി ഡേറ്റിങ്ങിലാണെന്ന ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. 

jhanvi kapoor, actress
ഫൊട്ടോ: ജാൻവി കപൂർ/ഇൻസ്റ്റഗ്രാം

ഇരുവരും കുറച്ചുകാലമായി അടുപ്പത്തിലാണെന്ന റൂമറുകൾ ബോളിവുഡിൽ നിറഞ്ഞിരുന്നെങ്കിലും അടുത്തിടെ ഇരുവരും പിരിഞ്ഞതായും കിംവദന്തികൾ പ്രചരിച്ചിരുന്നു. എന്നാൽ, പിന്നീട് താരങ്ങൾ ഒന്നിക്കുകയാണെന്ന സൂചനകളാണ് പുറത്തുവന്നത്. അഭ്യൂഹങ്ങൾ ശരിവച്ച് ജാൻവിയും ശിഖർ പഹാരിയയും തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Read More

Fashion Jhanvi Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: