/indian-express-malayalam/media/media_files/2025/03/06/j49BtNxkvPgAFvmSuswP.jpg)
ലോകത്തിലെ ഏറ്റവും ജനപ്രിയമായ വസ്ത്രങ്ങളിൽ ഒന്നാണ് ജീൻസ്. മിക്ക ആളുകളുടെയും വാർഡ്രോബിൽ ഒരു ജീൻസെങ്കിലും കാണും. അവയുടെ ലാളിത്യം, ഈട് എന്നിവയെല്ലാം ജീൻസിനെ പ്രിയപ്പെട്ട വസ്ത്രമാക്കി മാറ്റുന്നു. നിങ്ങളുടെ ബോഡി ഷേപ്പിനും/ ബോഡി ടൈപ്പിനും അനുസരിച്ചുള്ള ജീൻസ് എങ്ങനെ തിരഞ്ഞെടുക്കാം?
പൊതുവിൽ ആപ്പിൾ, പിയർ, ഹവർഗ്ലാസ്, ഇൻവെർട്ടഡ് ട്രയാംഗിൾ, റെക്റ്റാംഗിൾ എന്നിങ്ങനെയാണ് ശരീരഘടനയെ നിർവ്വചിക്കുന്ന ബോഡി ടൈപ്പുകൾ.
ആപ്പിൾ ബോഡി
ഹൈ-വെയ്സ്റ്റഡ് ജീൻസ്, ഫ്ലെയർ-ലെഗ് ജീൻസ്, ടമ്മി കൺട്രോൾ ഉള്ള മിഡ്-റൈസ്/ ഹൈ-റൈസ് ജീൻസുകൾ, - സ്ട്രെയിറ്റ്-ലെഗ്/ വൈഡ്-ലെഗ് ജീൻസ് എന്നിവയെല്ലാം നന്നായി ഇണങ്ങും. ആപ്പിൾ ബോഡി ഷേപ്പ് ഉള്ളവർ വല്ലാതെ സ്കിന്നിയായ ജീൻസ് ഒഴിവാക്കുക.
പിയർ ബോഡി
എ ലൈൻ അല്ലെങ്കിൽ ഫ്ളെയർ ലെഗ് ജീൻസ്, വൈൽഡ് ലെഗ് അല്ലെങ്കിൽ ബൂട്ട് കട്ട് ജീൻസ് ഒക്കെ ഈ ശരീരപ്രകൃതമുള്ളവർക്ക് ഇണങ്ങും.
ഹവർഗ്ലാസ് ബോഡി
ഹൈ-വെയ്സ്റ്റഡ് ജീൻസ്, വൈഡ് ലെഗ് ജീൻസ്, മിഡ് റൈസ് ജീൻസ്, സ്കിന്നി അല്ലെങ്കിൽ സ്ലിം ഫിറ്റ് ജീൻസ് എന്നിവ ഹവർഗ്ലാസ് ബോഡി ടൈപ്പുകാർക്ക് ഇണങ്ങും.
റെക്റ്റാംഗിൾ
ഹൈ വെയ്സ്റ്റഡ് ജീൻസ്, ഫ്ളയേർഡ് ജീൻസ് എന്നിവയാണ് ഈ ടൈപ്പ് ബോഡി ഷേപ്പ് ഉള്ളവർക്ക് നല്ലത്.
ഇൻവെർട്ടഡ് ട്രയാംഗിൾ
വൈഡ് ലെഗ് ജീൻസ്, ബൂട്ട് കട്ട് ജീൻസ് എന്നിവയാണ് ഇൻവെർട്ടഡ് ട്രയാംഗിൾ ഷേപ്പുകാർക്ക് കൂടുതൽ ഇണങ്ങുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.