/indian-express-malayalam/media/media_files/2025/07/30/prevent-and-get-rid-of-mould-fi-2025-07-30-15-43-15.jpg)
കരിമ്പൻ അകറ്റാൻ നുറുങ്ങു വിദ്യ | ചിത്രം: ഫ്രീപിക്
തുണികളിൽ ഈർപ്പം തടഞ്ഞു നിൽക്കുന്നതു മൂലം ഉണ്ടാകുന്ന ഒരുതരത്തിലുള്ള ഫംഗസ് ബാധയാണ് കരിമ്പൻ. മഴക്കാലത്ത് ഇത് നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചേക്കാം. ഇളം നിറത്തിലുള്ള വസ്ത്രങ്ങളിലാണ് കരിമ്പൻ കാണാറുള്ളത്. അതോടെ അവ വീണ്ടും ഉപയോഗിക്കാൻ പറ്റാത്തതായി മാറും. ഇങ്ങനെ ഉപേക്ഷിക്കേണ്ട വന്ന ഇഷ്ട വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകാൻ ഒരു പൊടിക്കൈ ഉണ്ട്.
Also Read: അട്ടയെ തുരത്താൻ ഇനി ഇവയിലൊന്ന് മതി
ചേരുവകൾ
- നാരങ്ങ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
നാരങ്ങയുടെ നീരും ഉപ്പും തുല്യ അളവിലെടുത്ത് മിശ്രിതമാക്കാം. തയ്യാറാക്കിയ മിശ്രിതം വസ്ത്രത്തിൽ കരിമ്പനുള്ള ഭാഗങ്ങളിൽ പുരട്ടാം. ശേഷം 15 മുതൽ 20 മിനിറ്റ് വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഇടത്ത് വിരിച്ചിടാം. ശേഷം മൃദുവായി സ്ക്രബ് ചെയ്ത് തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം. കഴുകിയെടുത്ത തുണി ഉണക്കി സൂക്ഷിച്ചോളൂ.
/filters:format(webp)/indian-express-malayalam/media/media_files/2025/07/30/prevent-and-get-rid-of-mould-1-2025-07-30-15-45-32.jpg)
Also Read: ഇനി എന്നും വീടിനുള്ളിൽ സുഗന്ധം നിറയും, ഇതിൽ ഒരെണ്ണം കൈയ്യിലുണ്ടെങ്കിൽ
ഇവയും പരീക്ഷിക്കാം
വിനാഗിരി ബേക്കിംഗ് സോഡ
ഒരു ടേബിൾസ്പൂൺ വിനാഗിരിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് ഡയല്യൂട്ട് ചെയ്യാം. ഇത് ഒരു സ്പ്രേ കുപ്പിയിലേയ്ക്കു മാറ്റാം. വസ്ത്രത്തിൽ കരിമ്പനുള്ള ഭാഗങ്ങളിൽ ഈ മിശ്രിതം സ്പ്രേ ചെയ്യാം. ശേഷം കുറച്ച് ബേക്കിംഗ് സോഡ മുകളിൽ വിതറാം. 15 മിനിറ്റിനു ശേഷം മൃദുവായി സ്ക്രബ് ചെയ്ത് തണുത്ത വെള്ളത്തിൽ കഴുകി വെയിലത്ത് ഉണക്കിയെടുക്കാം.
പുളിച്ച മോര്
കരിമ്പൻ ബാധിച്ച ഭാഗത്ത് പുളിപ്പിച്ച മോര് പുരട്ടി കുറച്ചു സമയം കഴിഞ്ഞ് കഴുകാം.
Also Read: ജീൻസ് ഇനി മാസങ്ങളോളം പുതിയതായിരിക്കും, ഇങ്ങനെ ചെയ്തു നോക്കൂ
ചൂടുവെള്ളം
കരിമ്പൻ ബാധിച്ച തുണികൾ ചൂടുവെള്ളത്തിൽ കഴുകുന്നത് ചില സാഹചര്യങ്ങളിൽ ഫലപ്രദമായിരിക്കും. ഇവയൊന്നും കൂടാതെ കടകളിൽ കരിമ്പൻ അകറ്റാൻ സഹായിക്കുന്ന ലിക്വിഡുകളും ലഭ്യമാണ്, അവ ഉപയോഗിച്ചു നോക്കാം
ഈർപ്പം ഒഴിവാക്കാം
കഴുകിയ തുണികൾ വെയിലത്ത് നന്നായി ഉണകിയെടുക്കാൻ ശ്രദ്ധിക്കാം. ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം അലമാരയിൽ സൂക്ഷിക്കാം.
Read More: തുണിയിലെ മഷി കറ മായിക്കാം 10 മിനിറ്റിൽ, ഇതാ പൊടിക്കൈ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.