/indian-express-malayalam/media/media_files/2025/10/13/keratin-rich-hair-pack-fi-2025-10-13-10-40-59.jpg)
മുടിക്ക് അഴകേകുന്ന പ്രോട്ടീനാണ് കെരാറ്റിൻ | ചിത്രം: ഫ്രീപിക്
തലമുടിയുടെ ആരോഗ്യം എപ്പോഴും പ്രധാനമാണ്. ചർമ്മത്തിന് നൽകുന്നതു പോലെ തന്നെ ഏറെ കരുതൽ തലമുടിക്കും ആവശ്യമാണ്. അതിന് നിരവധി വഴികളുണ്ട്. കെമിക്കൽ ട്രീറ്റ്മെൻ്റുകൾ, സർജറികൾ, ക്രീമുകൾ തുടങ്ങിയവയൊക്കെ ലഭ്യമാണ്. എന്നാൽ അതിലൊക്കെ പ്രധാനം മുടിക്ക് കേടുവരാതെയുള്ള പരിചരണം എന്നതാണ്. അതിനായി പ്രകൃതിദത്ത വഴികൾ തേടുന്നതാണ് എപ്പോഴും നല്ലത്.
Also Read: മുടി കൊഴിച്ചിലിന് മാത്രമല്ല അകാല നരയ്ക്കും ഈ ഒറ്റമൂലി മതി, ആഴ്ചയിൽ ഒരിക്കലെങ്കിലും ഉപയോഗിക്കൂ
മുടിയുടെ കരുത്തിനും ആരോഗ്യത്തിനും പ്രധാനമായ കെരാറ്റിൻ്റെ കുറവാണ് പലപ്പോഴും പരിഹാരമില്ലാത്ത പ്രശ്നമായി വരുന്നത്. മുടിക്ക് തിളക്കവും, മിനുസവും ആരോഗ്യവും നൽകുന്ന കെരാറ്റിൻ ട്രീറ്റ്മെൻ്റ് മുന്നിലുണ്ട്. എന്നാൽ പോക്കറ്റ് കാലിയാക്കാതെ അതേ ഗുണങ്ങളുള്ള ഫലപ്രദമായ മറ്റൊരു വിദ്യ വീട്ടിൽ തന്നെ ട്രൈ ചെയ്താലോ?
പ്രകൃതിദത്ത കെരാറ്റിൻ ട്രീറ്റ്‌മെൻ്റ്
- കോൺഫ്ലോർ
- തേങ്ങാപ്പാൽ
- കറ്റാർവാഴ ജെൽ
തേങ്ങാപ്പാൽ
തേങ്ങാപ്പാലിന് ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അത് താരനെ ചെറുത്തു നിർത്താൻ സഹായിക്കുന്നു. തലയോട്ടിയിലെ ചൊറിച്ചിൽ, അണുബാധകൾ, മറ്റ് മുറിവുകൾ എന്നിവ മാറാനും ഇത് നല്ലതാണ്. മുടിയിൽ മോയ്സ്ച്യുറൈസർ തടഞ്ഞു നിർത്തി വരണ്ടു പോകുന്നതു തടയും.
Also Read: കെമിക്കലില്ലാതെ തലമുടിക്ക് കറുപ്പഴക് നൽകാം; തൈര് മാത്രം മതി
കറ്റാർവാഴ
സൗന്ദര്യ പരിചരണത്തിന് ഏറെ ഫലപ്രദമാണ് കറ്റാർവാഴ. വിറ്റാമിനുകളുടെ സുപ്രധാന ഉറവിടമാണ് കറ്റാർവാഴ. മുടിക്ക് തിളക്കം, മൃദുത്വം എന്നിവ നൽകുന്നു. ഇതിന് ആൻ്റി ബാക്ടീരിയൽ,​ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്.
കടലമാവ്
കടലമാവ് ഒരു മികച്ച് എക്സ്ഫോളിയേറ്ററാണ്. അത് തലയോട്ടിയിലെ മൃതകോശങ്ങളെ നശിപ്പിക്കുന്നതിനും. ഹെയർ ഫോളിക്കിളുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും എണ്ണമയവും നീക്കം ചെയ്യുന്നതിനും സഹായിക്കും.
Also Read: നരച്ച മുടി മറയ്ക്കാൻ പോക്കറ്റ് കാലിയാക്കാതെ മാജിക്; ഒരു തവണ ഇത് പുരട്ടി നോക്കൂ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് തേങ്ങാപ്പാലിലേയ്ക്ക് രണ്ട് ഗ്ലാസ് വെള്ളം ചേർത്തിളക്കാം. ഇതിലേയ്ക്ക് കോൺഫ്ലോർ ചേർക്കാം. കറ്റാർവാഴയുടെ ജെൽ പ്രത്യേകം എടുത്ത് ഇതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് നന്നായി അരച്ചെടുക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം. അര മണിക്കൂർ വിശ്രമിക്കാം. ശേഷം കഴുകി കളയാം. തലമുടിക്ക് യാതൊരു ദോഷവും വരാത്ത മികച്ച് ചികിത്സയാണിത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കരുത്തുറ്റ മുടിയിഴകൾക്കുള്ള ഒറ്റമൂലി അടുക്കളയിലുണ്ട്, ഇങ്ങനെ ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.