/indian-express-malayalam/media/media_files/2025/10/11/hair-care-with-amla-fi-2025-10-11-11-13-15.jpg)
ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ധാരാളം പോഷകങ്ങൾ ഉള്ളതിനാൽ ആയുർവേദത്തിൽ മരുന്നായി കണക്കാക്കുന്ന ഒന്നാണ് നെല്ലിക്ക, പ്രത്യേകിച്ച് തലമുടിയുടെ വളർച്ചക്കായി. വിറ്റാമിൻ സി, ആൻ്റി ഓക്സിഡൻ്റുകൾ, ആവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ നെല്ലിക്ക തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് അകാല നര, മുടി കൊഴിച്ചിൽ എന്നിവ തടഞ്ഞ് അതിവേഗം തലമുടി വളരുന്നതിന് സഹായിക്കും. ഹെയർ മാസ്ക്കായും, ഇത് ഉപയോഗിച്ച് എണ്ണ തയ്യാറാക്കിയും ഉപയോഗിക്കാവുന്നതാണ്. എന്നാൽ അതിലും ഗുണകരം ഇത് നേരിട്ട് കുടിക്കുന്നതാണ്. ഉള്ളിൽ നിന്നു തന്നെ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് അത് സഹായിക്കും.
Also Read: ചർമ്മം കണ്ടാൽ പ്രായം തോന്നില്ല, ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ
വിറ്റാമിൻ സി: വിറ്റാമിൻ സിയുടെ പ്രധാന സ്രോതസ്സാണ് നെല്ലിക്ക. അത് കൊളാജൻ്റെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്. തലമുടി വളർച്ചയ്ക്കും, ആരോഗ്യകരമായ തലയോട്ടിക്കും മുടിയുടെ ഘടനയ്ക്കും കൊളാജൻ സുപ്രധാന പങ്ക് വഹിക്കുന്നു.
ആൻ്റി ഓക്സിഡൻ്റ്: ഫ്ലേവനോയിഡുകൾ, പോളിഫിനോളുകൾ എന്നിങ്ങനെയുള്ള ആൻ്റിഓക്സിഡൻ്റുകളാൽ സമ്പന്നമാണ് നെല്ലിക്ക. അവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുത്തു നിർത്തുന്നു. അത് മുടി കൊഴിച്ചിൽ തടഞ്ഞ് കരുത്തുറ്റ തലമുടി വളരുന്നതിന് സഹായിക്കുന്നു.
Also Read: നരച്ച മുടി മറയ്ക്കാൻ പോക്കറ്റ് കാലിയാക്കാതെ മാജിക്; ഒരു തവണ ഇത് പുരട്ടി നോക്കൂ
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു: നെല്ലിക്ക ധാരാളം കഴിക്കുന്നത് രക്തയോട്ടം വർധിപ്പിക്കുന്നു. ഇത് ഹെയർ ഫോളിക്കിളുകളിലേയ്ക്ക് ആവശ്യമായ പോഷകങ്ങൾ എത്തുന്നതിന് കാരണമാകുന്നു. അങ്ങനെ കരുത്തുറ്റ മുടി ലഭ്യമാകുന്നു.
അകാല നര: താരൻ, മുടി കൊഴിച്ചിൽ, വരണ്ട തലയോട്ടി എന്നിങ്ങനെ അകാല വാർധക്യ ലക്ഷണങ്ങളെ ഇല്ലായ്മ ചെയ്യാൻ നെല്ലിക്ക ഏറെ ഫലപ്രദമാണ്.
തലമുടിക്ക് കരുത്ത് പകരുന്നു: നെല്ലിക്കയുടെ​ ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി ബാക്ടീരിയൽ സവിശേഷത തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും. അത് താരൻ മറ്റ് ഇൻഫെക്ഷനുകൾ എന്നിവ ഉണ്ടാകുന്നത് തടയും.
നെല്ലിക്ക ഉപയോഗിച്ച് തലമുടിയുടെ ആരോഗ്യത്തിന് തയ്യാറാക്കാൻ സാധിക്കുന്ന ജ്യൂസ് പരിചയപ്പെടാം
Also Read: കട്ട കറുപ്പൻ മുടി നേടാൻ ഒരു മാന്ത്രികക്കൂട്ട്, മുറ്റത്ത് നിൽക്കുന്ന ഈ ഇല മതി
ചേരുവകൾ
- നെല്ലിക്ക- 2
- ഇഞ്ചി- ചെറിയ കഷ്ണം
- തേൻ- 1 ടീസ്പൂൺ
- കുരുമുളക്- 1/2 ടീസ്പൂൺ (ആവശ്യമെങ്കിൽ)
- വെള്ളം- 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
നെല്ലിക്ക കഴുകി തൊലി കളഞ്ഞെടുക്കാം. അത് നന്നായി അരച്ചെടുക്കാം. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും കുരുമുളകും ചേർത്ത് അരയ്ക്കാം. ഈ മിശ്രിതം ഒരു ബൗളിലേയ്ക്കു മാറ്റി വെള്ളമൊഴിച്ചിളക്കാം. ശേഷം ജ്യൂസ് അരച്ചെടുക്കാം. കയ്പ് അധികമായി തോന്നുന്നു എങ്കിൽ ഒരു ടീസൂൺ തേൻ ചേർക്കാവുന്നതാണ്. ഇളക്കി യോജിപ്പിച്ച് കുടിച്ചോളൂ.
ദിവസവും രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുന്നതാണ് ഫലപ്രദം. അത് പോഷകങ്ങളുടെ ശരിയായ ആഗിരണത്തിന് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കരുത്തുറ്റ മുടിയിഴകൾക്കുള്ള ഒറ്റമൂലി അടുക്കളയിലുണ്ട്, ഇങ്ങനെ ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.