scorecardresearch

മുടിയിഴകൾക്ക് അഴകും ആരോഗ്യവും നൽകാൻ ഷാമ്പൂവിന് പകരം ഈ താളി ഉപയോഗിക്കൂ

മുടി വൃത്തിയായി സൂക്ഷിക്കുക എന്നതിലുപരി തിളക്കവും ആരോഗ്യവും സംരക്ഷിക്കു എന്നതും പ്രധാനമാണ്. അതിനായി ചെമ്പരത്തി കൊണ്ടുള്ള ഈ താളി സ്ഥിരമായി ഉപയോഗിക്കാം

മുടി വൃത്തിയായി സൂക്ഷിക്കുക എന്നതിലുപരി തിളക്കവും ആരോഗ്യവും സംരക്ഷിക്കു എന്നതും പ്രധാനമാണ്. അതിനായി ചെമ്പരത്തി കൊണ്ടുള്ള ഈ താളി സ്ഥിരമായി ഉപയോഗിക്കാം

author-image
Lifestyle Desk
New Update
Herbal Thali Shampoo With Hibiscus  FI

നാച്യുറൽ ഷാമ്പൂ ആണിത് | ചിത്രം: ഫ്രീപിക്

ആരോഗ്യമുള്ള തലമുടിക്കായി ഒരുപാട് ഉത്പന്നങ്ങളൊന്നും വേണ്ട പാർശ്വഫലങ്ങൾ ഇല്ലാത്ത നാച്യുറൽ ചേരുവകൾ തിരഞ്ഞെടുക്കാം. പ്രത്യേകിച്ച് ഷാമ്പൂ പോലെയുള്ളവ മുടിയുടെ പ്രകൃതം അനുസരിച്ച് തിരഞ്ഞെടുത്തില്ലെങ്കിൽ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകും. 

Advertisment

പായ്ക്കറ്റുകളിലും കുപ്പിയിലുമായി കടകളിൽ ഇരിക്കുന്ന കെമിക്കൽ അടങ്ങിയ ഷാമ്പൂ ആണ് മിക്കവരും ഉപയോഗിക്കുന്നത്. അവ മുടിക്ക് മാത്രമല്ല ആരോഗ്യത്തിനും ദോഷകരമാണ്. എന്നാൽ ഇതിനു പരിഹാരമായി അത്തരം ഉത്പന്നങ്ങൾ വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ. 

ചേരുവകൾ

  • ഉലുവ
  • ചെമ്പരത്തി പൂവ്
  • ചെമ്പരത്തി ഇല

Also Read:തേയിലപ്പൊടി ഇങ്ങനെ വെറുതെ കളയരുതേ... ഒരു സ്പൂൺ ഉണ്ടെങ്കിൽ ഇനി അകാല നര പമ്പ കടക്കും

Herbal Thali Shampoo With Hibiscus  1
ചെമ്പരത്തിയുടെ ഇലയും പൂവും മുടി പരിചരണത്തിന് ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്
Advertisment

തയ്യാറാക്കുന്ന വിധം

ഉലുവ വിത്തുകൾ ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. പിറ്റേ ദിവസം അതിലേയ്ക്ക് ചുവന്ന ചെമ്പരത്തിപ്പൂവിൻ്റെ ഇതളുകളും  ചെമ്പരത്തിയുെടെ ഇലകളും ചേർക്കാം. ശേഷം നന്നായി തിളപ്പിച്ചെടുക്കാം. തിളച്ച മിശ്രിതം അരിച്ചെടുക്കാം. ഇതിലേയ്ക്ക് വിറ്റാമിൻ ഇ ക്യാപ്സ്യൂളും, കറ്റാർവാഴയുടെ ജെല്ലും ലഭ്യത അനുസരിച്ച് ചേർക്കാവുന്നതാണ്. അല്ലാതെയും ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം

തലമുടി പല ഭാഗങ്ങളായി തിരിച്ച് ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടി 5 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

Also Read: ഒരു പേരയില മതി, മുടി കറുപ്പിക്കാം അകാല നര തടയാം

ഗുണങ്ങൾ

ഉലുവ

തലമുടിക്ക് അനുയോജ്യമായ മികച്ച ക്ലെൻസറാണ് ഉലുവ. തലമുടി വരണ്ടു പോകാതിരിക്കാൻ ഇത് സഹായിക്കും. കൂടാത മിനുസവും തിളക്കവുമുള്ള തലമുടി ഇതുപയോഗിക്കുന്നതിലൂടെ നേടാം. 

Also Read: ഈ ഇൻസ്റ്റൻ്റ് ഹെയർ ഡൈ തയ്യാറാക്കിയാൽ മാസങ്ങളോളം ഉപയോഗിക്കാം

ചെമ്പരത്തി ഇലയും പൂവും

മുടി പരിചരണത്തിന് ഏറെക്കാലമായി ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ്. ഷാമ്പൂവിൻ്റെയും കണ്ടീഷ്ണറിൻ്റെയും ഗുണങ്ങൾ ഇത് നൽകും. മാത്രമല്ല മുടിയുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഒരു സവാള ഉണ്ടെങ്കിൽ എത്ര നരച്ച മുടിയും ഒറ്റ ഉപയോഗത്തിൽ കറുപ്പിക്കാം

Beauty Tips Hair Style Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: