/indian-express-malayalam/media/media_files/2025/06/04/Q2bXbREqvO5aY97lo8e2.jpg)
തേനിന് ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട് | ചിത്രം: ഫ്രീപിക്
ചർമ്മത്തിൻ്റെ ആവശ്യങ്ങൾക്ക് അന്തരീക്ഷ താപനില അനുസരിച്ച് വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം ചർമ്മാരോഗ്യത്തെ ബാധിച്ചേക്കാം. ഇത് ചർമ്മം വരണ്ടു പോകുന്നതിനും, വിണ്ടു കീറുന്നതിനും, മങ്ങലുണ്ടാക്കുന്നതിനും കാരണമായേക്കും. അമിതമായി സെബം ഉത്പാദനം ഈ സാഹചര്യത്തിൽ ഉണ്ടാകുന്നതിനാൽ മുഖക്കുരുവിനുള്ള സാധ്യതയും കാണാം.
Also Read: ഇൻസ്റ്റൻ്റ് ഗ്ലോ നേടാം, തൈര് ചേർത്ത് ബ്ലീച്ച് തയ്യാറാക്കി ഉപയോഗിക്കൂ
ഇതിനു പുറമേയാണ് ടാൻ, കറുത്തപാടുകൾ എന്നിവ നിങ്ങളെ അലട്ടുന്നത്. ഗുണപ്രദവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ചില പ്രതിവിധികൾ ഇവയ്ക്ക് പരിഹാരമായി സ്വയം ചെയ്യാവുന്നതേയുള്ളൂ. അതിലൊരു പ്രധാന ഘടകമാണ് തേൻ.
തേനിന് ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. അതിനാൽ മുഖക്കുരു ഇല്ലാതാക്കുന്നതിനൊപ്പം അതിൻ്റെ പാടുകൾ കുറയ്ക്കുന്നതിനും ഉപകരിക്കും. മികച്ച മോയ്സ്ചറൈസർ കൂടിയാണിത്. തേൻ ചർമ്മത്തിൽ സ്ഥിരമായി ഉപയോഗിക്കുന്നത് ഏറെ ഗുണങ്ങൾ നൽകും.
Also Read: തിളക്കമുള്ള ഗ്ലാസ് സ്കിൻ വേണോ? രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യൂ
തേനിനൊപ്പം കാപ്പിപ്പൊടി കൂടി ഉണ്ടെങ്കിൽ പാടുകൾ മാഞ്ഞ് തിളക്കമുള്ള യുവത്വം തുളുമ്പുന്ന ചർമ്മം നിങ്ങൾക്ക് സ്വന്തമാക്കാം.
/indian-express-malayalam/media/media_files/2025/06/02/coffee-powder-and-turmeric-powder-instant-glowing-cream-6-898607.jpg)
ചേരുവകൾ
- കാപ്പിപ്പൊടി
- തേൻ
തയ്യാറാക്കുന്ന വിധം
ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയും അര ടീസ്പൂണ്‍ മഞ്ഞളും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവയെ തടയാന്‍ ഈ പാക്ക് സഹായിക്കും.
കാപ്പിപ്പൊടിയും തേനും ചേർന്നാലുള്ള ഗുണങ്ങൾ
കാപ്പിപ്പൊടി ഒരു നാച്യുറൽ ബ്ലീച്ചിങ് ഏജൻ്റും എക്സ്ഫോളിയേറ്ററുമാണ്. ഇത് തേനിനൊപ്പം ചേരുമ്പോൾ ചർമ്മത്തിലെ മൃതകോശങ്ങളെ അതിവേഗം നീക്കം ചെയ്യുന്നു ഒപ്പം മഉഖത്തെ കറുത്തപാടുകളും ഇല്ലാതാക്കും. തെളിച്ചമുള്ള യുവത്വം തുളുമ്പുന്ന ചർമ്മം നേടാൻ ഇത് ഗുണപ്രദമാണ്. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പാലിനൊപ്പം റാഗിപ്പൊടിയും മുഖത്ത് പുരട്ടുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.