/indian-express-malayalam/media/media_files/5JCzom9U0kYeBXuHPtSL.jpg)
ചിത്രം: ഫ്രീപിക്
സൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ വരുമ്പോൾ വളരെ പെട്ടെന്ന പരിഹാരം ലഭ്യമാകുന്നവയാണ് നമ്മൾ എപ്പോഴും തേടുക. എന്നാൽ അവയൊന്നും മതിയായ ഫലം അത്ര പെട്ടെന്ന് നൽകിയേക്കില്ല. അത്തരത്തിലൊന്നാണ് കഴുത്തിനു ചുറ്റുമുള്ള കറുപ്പ്. ഹോർമോൺ വ്യതിയാനം മുതൽ ഉപയോഗിക്കുന്ന വസ്ത്രം വരെ ഇതിനു പിന്നിലെ കാരണങ്ങളാവാം.
ഹോർമോൺ വ്യതിയാനം ആണ് കാരണമെങ്കിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത് ഒരു പരിധി വരെ സഹായിച്ചേക്കാം. ഫ്രിക്ഷണൽ മെലനോസിസ് എന്ന അവസ്ഥ, അതായത് ചർമ്മം തമ്മിലോ അല്ലെങ്കിൽ ഉപയോഗിക്കുന്ന വസ്ത്രവും ചർമ്മവും തമ്മിലോ ഉരസുന്നതിലൂടെ ഉണ്ടാകുന്ന കഴുത്തിലെ കറുപ്പ്. വസ്ത്രധാരണത്തിൽ അൽപ്പം ശ്രദ്ധ പുലർത്തുന്നത് അത്തരം സാഹചര്യങ്ങളിൽ ഗുണം ചെയ്യും.
കടകളിൽ നിന്നും മറ്റും വിലയേറിയ സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങി പരീക്ഷിക്കുന്നത് പലപ്പോഴം മാരകമായ പാർശ്വഫലങ്ങളിലേക്ക് വഴിവെയ്ക്കാറുണ്ട്. വീട്ടിൽ ലഭ്യമായ പ്രകൃതി ദത്ത വസ്തുക്കൾ ചേർത്ത് നോക്കൂ. കറ്റാർവാഴയും, മഞ്ഞൾപ്പൊടിയുമൊക്കെ ചർമ്മത്തിലെ പാടുകളും കരിവാളിപ്പും അകറ്റാൻ കാലാകാലങ്ങളായി ഉപയോഗിക്കുന്നവയാണ്. കഴുത്തിനു ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇവ ഉപയോഗിച്ച് ഒരു സ്ക്രബ് വീട്ടിൽ തയ്യാറാക്കി പരീക്ഷിച്ചു നോക്കൂ.
ചേരുവകൾ
- കറ്റാർവാഴ
- ബേക്കിംഗ് സോഡ
- മഞ്ഞൾപ്പൊടി
- നാരങ്ങ നീര്
- പഞ്ചസാര
തയ്യാറാക്കുന്ന വിധം
- കറ്റാർവാഴ ജെല്ലിലേക്ക് അൽപ്പം ബേക്കിംഗ് സോഡയും, പഞ്ചസാര പൊടിച്ചതും, മഞ്ഞൾപ്പൊടിയും ചേർക്കുക.
- അൽപ്പം നാരങ്ങ നീര് അതിലേക്ക് ചേർത്തിളക്കി യോജിപ്പിക്കുക.
- ചെറു ചൂടുവെള്ളത്തിൽ മുക്കിയ ടവ്വൽ 10 മിനിറ്റ് കഴുത്തിന് ചുറ്റും വെയ്ക്കുക ശേഷം സ്ക്രബ് കഴുത്തിനു ചുറ്റും പുരട്ടി മൃദുവായി മസാജ് ചെയ്യുക.
- 15 മിനിറ്റ് വിശ്രമിക്കുക.
- ശേഷം കഴുകി കളയാം. ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ഇത് ഉപയോഗിക്കുക.
ഗുണങ്ങൾ
ആൻ്റി ഓക്സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നവയാൽ കറ്റാർ വാഴ ജെൽ സമ്പന്നമാണ്. ഇവയ്ക്ക് മോയ്സ്ച്യുറൈസിങ് ഗുണങ്ങളുണ്ട്. കേടായ ചർമ്മ കോശങ്ങളെ നന്നാക്കാനും, കൊളാജൻ ഉത്പാദനത്തിനും കറ്റാർവാഴ ഉചിതമാണ്.
മഞ്ഞളിനും ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. ചർമ്മത്തിലെ ഹൈപ്പർ പിഗ്മൻ്റേഷൻ തടയാൻ സഹായിക്കുന്ന സെബത്തിൻ്റെ ഉത്പാദനത്തെ സന്തുലിതമാക്കുന്നതിൽ ഇത് ഗുണകരമായേക്കും. മഞ്ഞളിൻ്റെ ആൻ്റ് ഏജിംഗ് സവിശേഷതകൾ ചുളിവുകൾ, പാടുകൾ എന്നിവ നീക്കം ചെയ്യുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ആൻ്റി ഇൻഫ്ലമേറ്ററി ഏജൻ്റായി പ്രവർത്തിക്കുന്നു. ബേക്കിംഗ് സോഡ ചർമ്മത്തിലെ പാടുകൾ അകറ്റാൻ സഹായിക്കുന്നു.
ചർമ്മത്തിൻ്റെ നിറം മെച്ചപ്പെടുത്തുന്നതിനായി ഒരു ബ്ലീച്ചിങ് ഏജൻ്റായി നാരങ്ങ പ്രവർത്തിക്കുന്നു. പഞ്ചസാര നല്ലൊരു എക്സ്ഫോളിയേറ്ററാണ്. വ്യക്തിഗതമായ ചർമ്മ സ്വഭാവം അനുസരിച്ച് ഇതിൻ്റെ ഫലം വ്യത്യസ്തമായിരിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ചർമ്മത്തിലെ ചുവപ്പ് മുഖക്കുരുവിന് കാരണമാകുമോ?
- സുന്ദരവും മൃദുലവുമായ പാദങ്ങൾക്ക് പരിചരണം വീട്ടിൽ തന്നെ ചെയ്യാം
- ചന്ദനം മുതൽ പഴങ്ങൾ വരെ; ചർമ്മാരോഗ്യം നിലനിർത്താൻ ചില നുറുങ്ങു വിദ്യകൾ
- അമിതമായ വിയർപ്പും ശരീരദുർഗന്ധവും അകറ്റാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
- മുൾട്ടാണി മിട്ടി നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമോ?
- നെറ്റിയിലെ കുരുക്കൾ അകറ്റാൻ ആപ്പിൾ കഴിച്ചാൽ മതിയാകുമോ? അറിയാം
- പപ്പായയും പൈനാപ്പിളും മാത്രമല്ല, ചർമ്മാരോഗ്യത്തിന് ഈ പഴങ്ങളും കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.