/indian-express-malayalam/media/media_files/e2xF52vSJs8rE2IJlc8g.jpg)
മുടികൊഴിച്ചിൽ, താരൻ
തണുപ്പും ഈർപ്പവുമുള്ള അന്തരീക്ഷം ആരോഗ്യകരമായ തലമുടിക്ക് തടസം സൃഷ്ടിക്കുന്നു. അമിത ഈർപ്പം തലമുടിയുടെ വേരുകളെ ദുർബലപ്പെടുത്തുകയും താരൻ രൂപപ്പെടുന്നതിനു കാരണമാവുകയും ചെയ്യും. ചർമ്മ സംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മുടിയുടെ സംരക്ഷണവും.
കൃത്യമായ ഇടവേളകളിൽ ഷാമ്പൂ വാഷും ഹെയർമാസ്ക്കും ഓയിൽ വാഷും ചെയ്യാൻ മറക്കരുത്. ആരോഗ്യവും കരുത്തുമുള്ള മുടിക്ക് സഹായകരമായ ധാരാളം ഹെയർമാസ്ക്കുകളുണ്ട്. അതും വീട്ടിൽതന്നെ തയ്യാറാക്കാൻ സാധിക്കുന്നത്. അത്തരത്തിൽ രണ്ട് മാസ്ക്കുകൾ പരിചയപ്പെടാം
ചേരുവകൾ
- പഴം
- തൈര്
- എണ്ണ
തയ്യാറക്കുന്ന വിധം
നന്നായി പഴുത്ത പഴം ഉടച്ചെടുത്തതിലേയ്ക്ക് നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഹെയർ ഓയിൽ കൂടി ചേർത്തിളക്കുക. ശേഷം തലയോട്ടിയിലും, തലമുടിയിലും പുരട്ടികൊടുക്കുക. അരമണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് തണുത്തവെള്ളത്തിൽ കഴുകി കളയുക
ഗുണം
വരണ്ട തലയോട്ടിയും, താരനും കുറയ്ക്കുന്നതിന് ഈ മാസ്ക് സഹായിക്കും. തൈരിലുള്ള പ്രോട്ടീൻ മുടിക്ക് ആരോഗ്യം നൽകുന്നു.
ചേരുവകൾ
- കറ്റാർവാഴ ജെൽ
- തൈര്
- ചെമ്പരത്തി
തയ്യാറാക്കുന്ന വിധം
ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ചെമ്പരത്തിപ്പൂവിൻ്റെ ഇതളും ഒരുമിച്ച് അരച്ചെടുക്കുക. അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തൈരു കൂടി ചേർത്ത് ഇളക്കുക. ശേഷം തലമുടിയിലും തലയോട്ടിയിലും പുരട്ടികൊടുക്കുക. ഇരുപത് മിനിറ്റിനു ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകികളയുക.
ഗുണം
ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ, സി, ഇ എന്നിവ തലമുടുിയിൽ അമിതമായ് ഉള്ള അഴുക്കും, സെബവും കളഞ്ഞ് തലയോട്ടി ക്ലെൻസ് ചെയ്യുന്നതിന് സഹായിക്കും. തലമുടി തിളക്കമുള്ളതും, മൃദുവുവാക്കി തീർക്കാനും ​തൈരിനു സാധിക്കും.
Read More
- വൈറ്റ് സൽവാറിൽ പ്രൗഢിയോടെ പ്രിയാമണി
- സ്വന്തമായി ഫാം ഹൗസ്, 70 ലക്ഷത്തിന്റെ കാർ, ലക്ഷങ്ങൾ വിലവരുന്ന മിനിഡ്രസും ബാഗും; സുഹാന ഖാന്റെ ആസ്തി 13 കോടി
- ഹീരമാണ്ഡിയിലെ രാജകുമാരിയായി മിയ ജോർജ്, 'ബ്യൂട്ടി ക്യൂൻ' എന്ന് ആരാധകർ
- 40 ലും ഹോളിവുഡ് ക്ലാസിക് ലുക്കിൽ ഗ്ലാമറസായി കരീന കപൂർ
- അനന്ത്-രാധിക പ്രീ വെഡ്ഡിങ്; സ്റ്റൈലിഷ് ലുക്കിൽ ഇറ്റലിയിലേക്ക് പറന്ന് ബി ടൗൺ സുന്ദരിമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us