scorecardresearch

നിങ്ങളുടെ ഫ്രീസറിൽനിന്നു ദുർഗന്ധം വമിക്കുന്നത് എന്തുകൊണ്ട്? ഇവ പരിഹരിക്കാൻ ചില ടിപ്സ്

ഫ്രീസറിൽ നിന്ന് ദുർഗന്ധം വരുന്നതിന് നിരവധി കാരണങ്ങളുണ്ട്. ബാക്ടീരിയ, യീസ്റ്റ്, പൂപ്പൽ എന്നിവയും അതിൽ ഉൾപ്പെടുന്നു.

ഫ്രീസറിൽ നിന്ന് ദുർഗന്ധം വരുന്നതിന് നിരവധി കാരണങ്ങളുണ്ട്. ബാക്ടീരിയ, യീസ്റ്റ്, പൂപ്പൽ എന്നിവയും അതിൽ ഉൾപ്പെടുന്നു.

author-image
Lifestyle Desk
New Update
freezer smells, freezer odor, microbial growth in freezer, freezer maintenance, freezer cleaning tips, freezer hygiene, freezer burn, volatile organic compounds (VOCs), freezer temperature, freezer storage, freezer contamination

പ്രതീകാത്മക ചിത്രം

ഒരു ഫ്രീസറിന് ഭക്ഷണത്തെ പുതുമയുള്ളതും മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാൻ കഴിയുമെന്നും മിക്ക ആളുകളും പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, അത് എപ്പോഴും അങ്ങനെ ആകണമെന്നില്ല.

Advertisment

നിങ്ങളുടെ ഫ്രീസറിൽ നിന്നു ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ഇത് എവിടെ നിന്ന് വരുന്നു? എങ്ങനെ പ്രശ്നം പരിഹരിക്കാൻ കഴിയും? കഠിനമായ സൂക്ഷ്മാണുക്കളും രൂക്ഷമായ രാസവസ്തുക്കളുമാകാം ഇതിനു കാരണം. ഫ്രീസറിൽ നിന്ന് ദുർഗന്ധം വരുന്നതിന് നിരവധി കാരണങ്ങളുണ്ട്. ബാക്ടീരിയ, യീസ്റ്റ്, പൂപ്പൽ എന്നിവ ഇതിനു കാരണമാകുന്നു.

സൂക്ഷ്മാണുക്കളുടെ വളർച്ചയെ ഫ്രീസർ നാടകീയമായി മന്ദീഭവിപ്പിക്കുന്നുവെങ്കിലും, താപനില -18 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നാൽ ചിലത് വളരാൻ സാധ്യതയുണ്ട്. കുറച്ച് മണിക്കൂറിൽ കൂടുതൽ വൈദ്യുതി മുടക്കം ഉണ്ടായാലോ ചൂടുള്ള എന്തെങ്കിലും ഫ്രീസറിൽ വെച്ചാലോ ഇങ്ങനെ സംഭവിക്കാം.

Advertisment

ഭക്ഷണം ചോരുന്നതും തുറന്ന പാത്രങ്ങളിൽ അവ സൂക്ഷിക്കുന്നതും സൂക്ഷ്മാണുക്കൾക്ക് പ്രവർത്തിക്കാൻ അവസരമൊരുക്കുന്നു. സാഹചര്യങ്ങൾ അനുകൂലമായാൽ പല സൂക്ഷ്മാണുക്കളും തണുപ്പിനെ അതിജീവിക്കുകയും വീണ്ടും വളരാൻ തുടങ്ങുകയും ചെയ്യും. ഉദാഹരണത്തിന്, നിങ്ങൾ ഫ്രീസറിൽ വച്ച ഭക്ഷണം എടുത്ത്, ചൂടാക്കി അൽപം എടുത്തശേഷം വീണ്ടും തിരികെ വയ്ക്കുന്ന അവസരത്തിൽ ഇവ പ്രവർത്തിക്കുന്നു.

ഭക്ഷണം ബ്രേക്ക് ആകുമ്പോൾ രണ്ട് കാര്യങ്ങൾ സംഭവിക്കുന്നു. ആദ്യം, സൂക്ഷ്മാണുക്കൾ വളരാൻ തുടങ്ങുമ്പോൾ, നിരവധി രൂക്ഷമായ രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു. രണ്ടാമതായി, ഭക്ഷണത്തിന്റെ ഭാഗമായ കൊഴുപ്പുകളും ഗന്ധങ്ങളും പുറത്തുവിടുന്നു.

ഇവയെ പൊതുവെ വോളാറ്റൈൽ ഓർഗാനിക് സംയുക്തങ്ങൾ (വിഒസിഎസ്) എന്ന് വിളിക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന സുഖകരമായ സുഗന്ധങ്ങളാണിവ. എന്നാൽ ബാക്ടീരിയകൾക്കും വിഒസിഎസ് ഉത്പാദിപ്പിക്കാൻ കഴിയും.

ഫ്രീസറിലെ ദുർഗന്ധം വമിക്കുന്നത് തടയാൻ ചില മാർഗങ്ങൾ

  • ഭക്ഷണം മൂടിവെച്ച് ആദ്യം ദുർഗന്ധം ഉണ്ടാകുന്നത് തടയാൻ ശ്രമിക്കുക. ഭക്ഷണം ഒരു എയർടൈറ്റ് കണ്ടെയ്നറിൽ വയ്ക്കുകയാണെങ്കിൽ (ഗ്ലാസ് ആണ് നല്ലത്), അത് ബാക്ടീരിയ അല്ലെങ്കിൽ ഭക്ഷണം തന്നെ ഉൽപ്പാദിപ്പിക്കുന്ന ഏതെങ്കിലും സുഗന്ധ സംയുക്തങ്ങളെ പുറത്തവിടുന്ന തടയുന്നു.
  • ഗന്ധം ഇതിനകം തന്നെ വരുന്നുണ്ടെങ്കിൽ സമഗ്രമായ വൃത്തിയാക്കൽ ഉൾപ്പെടെ കുറച്ച് ലളിതമായ ഘട്ടങ്ങൾ പാലിച്ചുകൊണ്ട് അവ ഇല്ലാതാക്കാം.
  • ഫ്രീസറിൽ നിന്ന് എല്ലാ ഇനങ്ങളും നീക്കം ചെയ്യുക.
  • ഐസ് ക്രിസ്റ്റലുകൾ വികസിപ്പിച്ചെടുത്ത എന്തും ഉപേക്ഷിക്കുക. ബാക്കിയുള്ളവ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ ഒരു ബോക്സിൽ സൂക്ഷിക്കുക. നിങ്ങൾ ഫ്രിഡ്ജ് പരിശോധിക്കുകയും ദുർഗന്ധമുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കുകയും വേണം.
  • നിങ്ങൾ എല്ലാ ഇനങ്ങളും നീക്കം ചെയ്തുകഴിഞ്ഞാൽ, ഷെൽഫുകൾ പുറത്തെടുത്ത് ചോർച്ചയോ നുറുക്കുകളോ വൃത്തിയാക്കുക.
  • ചെറുചൂടുള്ള സോപ്പ് വെള്ളമോ രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡയോ ഉപയോഗിച്ച് എല്ലാ പ്രതലങ്ങളും തുടയ്ക്കുക.
  • ഈ ലളിതമായ ക്ലീനിംഗ് ഘട്ടങ്ങളിലൂടെ ദുർഗന്ധം നീങ്ങിയില്ലെങ്കിൽ ഫ്രീസറിന് ആഴത്തിലുള്ള വൃത്തിയാക്കൽ ആവശ്യമായി വന്നേക്കാം.അതിനായി ഫ്രിഡ്ജ് ഓഫ് കുറച്ച് ദിവസം ഓഫ് ചെയ്തിടാം.
Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: