scorecardresearch

പ്രമേഹരോഗികൾ അരിപ്പൊടി കഴിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

പ്രമേഹമുള്ളവർ കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉള്ള ഓപ്ഷനുകൾ നോക്കേണ്ടത് പ്രധാനമാണ്

rice flour, health, ie malayalam
പ്രതീകാത്മക ചിത്രം

പ്രമേഹരോഗികൾ കഴിക്കുന്ന ഏതൊരു ഭക്ഷണവും അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ സ്വാധീനം ചെലുത്തും. അതിനാൽ അവർ അതീവ ശ്രദ്ധ വയ്ക്കേണ്ടതുണ്ട്. അവർ കഴിക്കുന്നത് അരിപ്പൊടിയോ ഗോതമ്പ് പൊടിയോ ഏതായാലും വ്യത്യസ്തമല്ല. അങ്ങനെയെങ്കിൽ അവർക്ക് അനുയോജ്യമായത് ഏതാണ്?. അരിപ്പൊടിയാണോ മികച്ചത്, അതല്ലെങ്കിൽ മറ്റൊരു മികച്ച ഓപ്ഷനുണ്ടോ?.

പ്രമേഹമുള്ളവർക്ക് ശരിയായ മാവ് തിരഞ്ഞെടുക്കുമ്പോൾ, കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉള്ള ഓപ്ഷനുകൾ നോക്കേണ്ടത് പ്രധാനമാണെന്ന് കൊൽക്കത്തയിലെ ആർഎൻ ടാഗോർ ഹോസ്പിറ്റലിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ദീപ മിശ്ര പറഞ്ഞു. ഉയർന്ന ജിഐ ഉള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ ഇടയാക്കും. ഇത് പ്രമേഹം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് അനുയോജ്യമല്ലെന്ന് അവർ അഭിപ്രായപ്പെട്ടു.

അങ്ങനെയങ്കിൽ ഇന്ത്യക്കാർ സാധാരണയായി ഉപയോഗിക്കുന്ന ഗ്ലൂറ്റൻ രഹിത അരിപ്പൊടി ഉചിതമാണോ?. അരിപ്പൊടി കഴിക്കുന്നത് പ്രമേഹത്തിന്റെ തരത്തെയും വ്യക്തിഗത ഭക്ഷണ ആവശ്യകതകളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് മിശ്ര പറഞ്ഞു. അരിപ്പൊടി ഗ്ലൂറ്റൻ രഹിതവും ആരോഗ്യകരമായ ഒരു ഓപ്ഷനായി കണക്കാക്കപ്പെടുന്നുവെങ്കിലും, മറ്റ് ചില മാവുകളെ അപേക്ഷിച്ച് ഇതിന് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. വ്യത്യസ്ത ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിന് മൈദയ്ക്ക് പകരമായി അരിപ്പൊടി ഉപയോഗിക്കാമെന്ന് മിശ്ര ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.

ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണമാണ് അരിപ്പൊടി. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകും. അതിനാൽ, പ്രമേഹരോഗികൾ അരിപ്പൊടി മിതമായ അളവിൽ കഴിക്കണമെന്ന് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ.ഷാഹിദ് ഷാഫി നിർദേശിച്ചു.

”അരിപ്പൊടി മിതമായ അളവിൽ പ്രമേഹരോഗികൾക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ അളവ് ശ്രദ്ധിക്കുകയും മറ്റ് കുറഞ്ഞ ജിഐ ഭക്ഷണങ്ങൾക്കൊപ്പം സംയോജിപ്പിച്ച് കഴിക്കുകയും ചെയ്യുക. അരിപ്പൊടി മില്ലറ്റ് പൊടിക്കൊപ്പം സംയോജിപ്പിച്ച് ഉപയോഗിക്കാം. ഇത് ജിഐ കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ പ്രമേഹരോഗികൾക്കും ഗുണം ചെയ്യും,” മിശ്ര പറഞ്ഞു. ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവ് വർധിപ്പിക്കുന്ന സോയ മാവിനൊപ്പം അരിപ്പൊടി ഉപയോഗിക്കാമെന്നും അവർ പറഞ്ഞു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിന് അരിപ്പൊടിയിൽ ചക്ക ഉണക്കി പൊടിച്ച മാവ് ചേർക്കാമെന്ന് മിശ്ര പറയുന്നു. തവിട്ട് അരി പൊടി നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ (പൊട്ടാസ്യം, ഇരുമ്പ്), ആന്റിഓക്‌സിഡന്റുകൾ, ഗ്ലൂറ്റൻ-ഫ്രീ എന്നിവയുടെ മികച്ച ഉറവിടമാണെന്നും അവർ പറഞ്ഞു.

ഏതാണ് മികച്ച പൊടി

അരിപ്പൊടി കൂടാതെ, ബദാം പൊടിയും തേങ്ങാ പൊടിയും രണ്ട് നല്ല ഓപ്ഷനുകളാണ്. അവയിൽ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് മിശ്ര പറഞ്ഞു. ഡോക്ടർ ഷാഫിയുടെ അഭിപ്രായത്തിൽ, പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച മാവ് മുഴുവൻ ധാന്യങ്ങൾ പൊടിച്ചതാണ്. തവിടോടു കൂടിയ മുഴുവൻ ധാന്യങ്ങളിൽ നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നു, കൂടുതൽ സ്ഥിരതയുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവിലേക്ക് നയിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Diabetics here are a few things to know if you consume rice flour