scorecardresearch

മേക്കപ്പ് നീക്കം ചെയ്യാം ചർമ്മം മൃദുവാക്കാം, ഇനി ഫെയ്സ് വാഷ് ഉപയോഗിക്കുന്നതിനു മുമ്പ് ഇത് ഒരു സ്പൂൺ പുരട്ടൂ

ഫെയ്സ് വാഷിനു മുമ്പ് അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ ഈ ചേരുവ ഉപയോഗിച്ച് ചർമ്മത്തിൽ അടിഞ്ഞു കൂടിയ അഴുക്കും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാം

ഫെയ്സ് വാഷിനു മുമ്പ് അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ ഈ ചേരുവ ഉപയോഗിച്ച് ചർമ്മത്തിൽ അടിഞ്ഞു കൂടിയ അഴുക്കും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാം

author-image
Lifestyle Desk
New Update
Face Cleansing Using Coconut Oil FI

ചർമ്മ പരിചരണത്തിന് വെളിച്ചെണ്ണ | ചിത്രം: ഫ്രീപിക്

ചർമ്മം വൃത്തിയാക്കാൻ ഫെയ്സ് വാഷ് സ്ഥിരമായി ഉപയോഗിക്കുന്നതിനു പകരം മേക്കപ്പ്, അഴുക്ക്, മാലിന്യങ്ങൾ എന്നിവ എളുപ്പത്തിൽ നീക്കം ചെയ്യാൻ മറ്റൊരു വിദ്യയുണ്ട്. വെളിച്ചെണ്ണ ഒരു പ്രകൃതിദത്ത ക്ലെൻസറായി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്താതെ തന്നെ വൃത്തിയാക്കുന്നു. വരണ്ട ചർമ്മമുള്ളവർക്ക് ഇത് മികച്ച മോയ്സ്ച്യുറൈസറായും ഉപയോഗിക്കാം. കൂടാതെ, ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും, മൃദുവായി നിലനിർത്താനും, ചുളിവുകൾ കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും.

Advertisment

Also Read: തേനിലേയ്ക്ക് ഈ പൊടി ചേർത്ത് പുരട്ടൂ, ഒറ്റ ഉപയോഗത്തിൽ ബ്ലാക്ക് ഹെഡ്സ് പമ്പ കടക്കും

ഉപയോഗിക്കേണ്ട വിധം

ശുദ്ധമായ വെളിച്ചെണ്ണയെടുത്ത് മുഖത്തും കഴുത്തിലും പുരട്ടി വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്യാം. ഇത് മേക്കപ്പും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും. ശേഷം ചെറുചൂടുവെള്ളത്തിൽ മുക്കിയ ഒരു മൃദുവായ തുണി ഉപയോഗിച്ച് മുഖം തുടച്ചു വൃത്തിയാക്കാം. ആവശ്യമെങ്കിൽ സാധാരണ ക്ലെൻസർ ഉപയോഗിച്ച് ഒരിക്കൽ കൂടി മുഖം കഴുകുന്നത് എണ്ണമയം പൂർണ്ണമായി നീക്കാൻ സഹായിക്കും.

Also Read: മുഖക്കുരുവിന് വിട പറയാം, ഫലപ്രദമായ ഈ അഞ്ച് നുറുങ്ങു വിദ്യകൾ ട്രൈ ചെയ്യൂ

Advertisment
Hair Care With Coconut Oil 1
വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് ചർമ്മ പരിചരണത്തിന് ഗുണകരമാണ് | ചിത്രം: ഫ്രീപിക്

Also Read:ഒരു സ്പൂൺ പാൽ മതി, മുഖം പട്ടു പോലെ തിളങ്ങും

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • എണ്ണമയമുള്ള ചർമ്മക്കാർക്കും, മുഖക്കുരു സാധ്യതയുള്ളവർക്കും വെളിച്ചെണ്ണ ചർമ്മ സുഷിരങ്ങൾ അടയാൻ കാരണമായേക്കാം. അതിനാൽ അമിതമായ എണ്ണമയമുള്ളവർ ഇത് ഒഴിവാക്കുകയോ, വളരെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുകയോ ചെയ്യാം.
  • ശുദ്ധമായ, കോൾഡ് പ്രസ്സ്ഡ് വെർജിൻ വെളിച്ചെണ്ണ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ഇത് രാസവസ്തുക്കൾ കലരാത്തതും ഏറ്റവും ഗുണകരവുമാണ്.
  • ക്ലെൻസിംഗിന് ശേഷം വെളിച്ചെണ്ണയുടെ അംശം മുഖത്ത് അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാം. 
  • രാത്രി കിടക്കുന്നതിന് മുൻപ് മേക്കപ്പ് നീക്കാനും ചർമ്മത്തിന് ഈർപ്പം നൽകാനും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്
  • പുതിയൊരു ഉൽപ്പന്നം ഉപയോഗിക്കുമ്പോൾ എന്നപോലെ, ആദ്യമായി ഉപയോഗിക്കുന്നവർ ചെറിയൊരു ഭാഗത്ത് പുരട്ടി അലർജിയോ പ്രതികരണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
  • ഓരോരുത്തരുടെയും ചർമ്മം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ചർമ്മത്തിന് വെളിച്ചെണ്ണ എത്രത്തോളം അനുയോജ്യമാണെന്ന് മനസിലാക്കി ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കൈകളിലും കാലിലുമുള്ള ടാൻ അകറ്റാൻ ഇതൊരു തവണ പുരട്ടി നോക്കൂ

Beauty Tips Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: